/indian-express-malayalam/media/media_files/htxJu5ZjbnUrvRkAetLv.jpg)
Mohanlal's Stylish Poncho Steals the Show on Bigg Boss Malayalam 6
Bigg Boss malayalam 6: മോഹൻലാൽ എന്ന നടനെ ഏറ്റവും സ്റ്റൈലിഷായി കാണാൻ സാധിക്കുന്ന ഒരിടമാണ് ബിഗ് ബോസ് ഷോ. അതുകൊണ്ടുതന്നെ, ഓരോ വാരാന്ത്യ എപ്പിസോഡുകൾക്കു ശേഷവും മോഹൻലാലിന്റെ യുണീക് ഡിസൈനിലുള്ള വസ്ത്രങ്ങൾ ആരാധകരുടെയും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ നേടാറുണ്ട്.
ഈ സീസണിൽ, മോഹൻലാലിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് ഡിസൈനറായ പ്രവീൺ വർമ്മയാണ്. അഞ്ചാം സീസണിലും പ്രവീൺ തന്നെയായിരുന്നു മോഹൻലാലിനായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. അഞ്ചാം സീസണിൽ അൽപ്പം ഫോർമൽ ലുക്കിലുള്ള വസ്ത്രങ്ങൾ ആയിരുന്നു മോഹൻലാൽ അണിഞ്ഞിരുന്നത്. എന്നാൽ ഈ സീസണിൽ, കുറേക്കൂടി കാഷ്വൽ ലുക്കിലുള്ള വസ്ത്രങ്ങളാണ് താരത്തിനായി പ്രവീൺ ഡിസൈൻ ചെയ്തിരിക്കുന്നത്.
"ഈസിയായി ധരിക്കാവുന്ന, കാഷ്വൽ ലുക്കിലുള്ള വസ്ത്രങ്ങൾ നൽകുക എന്നതാണ് ഈ സീസണിൽ ഞങ്ങൾ പ്രധാനമായും ഉദ്ദേശിച്ചത്. അതേ സമയം, ഇതൊരു ഷോ കൂടിയാണല്ലോ, അതിനാൽ വല്ലാതെയങ്ങു കാഷ്വൽ ആയി പോവാനും പാടില്ല. അതിനായി കാഷ്വലിനും ഫോർമലിനുമിടയിൽ വരുന്ന തരത്തിലുള്ള ഡ്രസ്സുകളാണ് കൂടുതലും ഡിസൈൻ ചെയ്തത്. സ്പോർട്സ് ജാക്കറ്റ്, ബോംബർ ജാക്കറ്റ് എന്നിവയെല്ലാം ലാലേട്ടന്റെ കോസ്റ്റ്യൂമിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു," ഡിസൈനർ പ്രവീൺ വർമ്മ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോടു പറഞ്ഞു.
"ഷർട്ട് പോലെ തോന്നുന്ന ജാക്കറ്റുകൾ എന്നൊരു ആശയവും ഈ സീസണിൽ കൊണ്ടുവന്നിട്ടുണ്ട്. ഈ ഞായറാഴ്ചത്തെ എപ്പിസോഡിലൊക്കെ കണ്ടത് അത്തരത്തിലുള്ള ഡ്രസ്സാണ്. ഷോൾഡർ പാഡുകളൊക്കെ ഒഴിവാക്കി കുറച്ചു കൂടി ഈസി ഫീൽ സമ്മാനിക്കുന്ന, ഷാക്കറ്റ് എന്നൊക്കെ വിളിക്കാവുന്ന ഡ്രസ്സായിരുന്നു അത്," പ്രവീൺ കൂട്ടിച്ചേർത്തു.
അതേസമയം, ശനിയാഴ്ച എപ്പിസോഡിൽ ലാലേട്ടൻ അണിഞ്ഞ വസ്ത്രത്തിനു പിന്നിലെ ഒരു കൗതുകം കൂടി പ്രവീൺ വെളിപ്പെടുത്തി. "ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളിലും ലാലേട്ടൻ അണിഞ്ഞത് ഞങ്ങൾ ഡിസൈൻ ചെയ്ത് ഡിസൈനർ വസ്ത്രങ്ങളാണ്, എന്നാൽ ശനിയാഴ്ച എപ്പിസോഡിൽ ലാലേട്ടൻ അണിഞ്ഞത് അദ്ദേഹത്തിന്റെ കളക്ഷനിൽ നിന്നുള്ള ഡ്രസ്സ് തന്നെയായിരുന്നു. ലാലേട്ടൻ മെക്സിക്കോയിൽ നിന്ന് പർച്ചെയ്സ് ചെയ്തതാണ് ആ പോഞ്ചോ ( Poncho). അദ്ദേഹത്തിന്റെ കളക്ഷനിൽ പോഞ്ചോ കണ്ടപ്പോൾ, ഇതു നന്നായിരിക്കുമല്ലോ എന്നു തോന്നി, അങ്ങനെയാണ് ഷോയിലും അത് ഉപയോഗിച്ചത്," പ്രവീൺ പറഞ്ഞു.
/indian-express-malayalam/media/media_files/FUYAFLWBrjf1W2WSEs4G.jpg)
കഴുത്തിന് ചുറ്റുമായി വിടർത്തിയിട്ട ഒരു സ്കാർഫ് ഡ്രസ് പോലെയാണ് പോഞ്ചോയുടെ ഡിസൈൻ. ഇവ ഒരു നേർത്ത ഷോൾപോലെ ദേഹത്തോട്ട് ചേർന്നു കിടക്കും. പോഞ്ചോ എന്നത് ഒരു സ്പാനിഷ് വാക്കാണ്. മേലങ്കിയായാണ് പോഞ്ചോ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത്. തണുപ്പകറ്റാനുള്ള വസ്ത്രങ്ങളായും പോഞ്ചോ കണക്കാക്കപ്പെട്ടിരുന്നു. ലാറ്റിനമേരിക്കയിലെ ആദ്യകാല സംസ്കാരങ്ങളിൽ പരുക്കൻ തുണിയിലും, കടും നിറത്തിലുമുള്ള, കൈത്തറിയിൽ തീർത്ത പോഞ്ചോ വസ്ത്രങ്ങൾ ധരിച്ചിരുന്നതായി കാണാം. ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ന് ഫാഷൻ ലോകം ഒരു സിഗ്നേച്ചർ ഡ്രസ്സായാണ് പോഞ്ചോയെ കണക്കാക്കുന്നത്.
Read More Stories Here
- 20 ലക്ഷം രൂപയുടെ പണപ്പെട്ടി പ്ലാൻ ചെയ്തിരുന്നെന്ന് മോഹൻലാൽ, സായി കാണിച്ചത് സ്വാർത്ഥതയെന്ന് ഋഷി:Bigg BossMalayalam 6
- ബിഗ് ബോസിനായി താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
- അർജുൻ: ശാന്തനും മര്യാദക്കാരനുമായ പ്ലെയർ
- അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടം ഉടയ്ക്കുന്ന ജിന്റോ
- ജാസ്മിൻ ജാഫർ; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ സർവൈവർ
- നീ ഭയങ്കരനാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?; ഋഷിയെ ട്രോളി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.