/indian-express-malayalam/media/media_files/bigg-boss-host-remuneration.jpg)
ഓരോ ഭാഷയിലെയും ബിഗ് ബോസ് അവതാരകരുടെ പ്രതിഫലകണക്കുകളിങ്ങനെ
/indian-express-malayalam/media/media_files/bigg-boss-mohanlal-remuneration-2.jpg)
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ടെലിവിഷൻ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. 2006ൽ ഹിന്ദിയിൽ ആരംഭിച്ച ഫ്രാഞ്ചൈസി ഇന്ന് കന്നഡ, തമിഴ്, തെലുങ്ക്, മറാഠി, മലയാളം എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഓരോ ഭാഷകളിലും അതാതു ഇൻഡസ്ട്രിയിലെ സൂപ്പർതാര പരിവേഷമുള്ള താരങ്ങളാണ് അവതാരകരായി എത്തുന്നത്. ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ കമൽഹാസനും കന്നഡയിൽ കിച്ച സുദീപും തെലുങ്കിൽ നാഗാർജുനയും മലയാളത്തിൽ മോഹൻലാലുമാണ് അവതാരകരായി എത്തുന്നത്.
/indian-express-malayalam/media/media_files/bigg-boss-mohanlal-remuneration-1.jpg)
ബിഗ് ബോസിനായി താരങ്ങൾ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാൻ പലപ്പോഴും ആളുകൾ കൗതുകം പ്രകടിപ്പിക്കാറുണ്ട്. താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫലം എത്രയെന്നു നോക്കാം.
/indian-express-malayalam/media/media_files/salman-khan-bigg-boss-remuneration.jpg)
സൽമാൻ ഖാൻ
ബിഗ് ബോസ് ഷോ അവതരിപ്പിക്കാൻ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം സൽമാൻ ഖാനാണ്. തുടക്കത്തിൽ സൽമാൻ ഒരാഴ്ചയിലെ രണ്ടു എപ്പിസോഡുകൾക്കായി കൈപ്പറ്റിയിരുന്ന പ്രതിഫലം 12 കോടിയായിരുന്നു. പിന്നീട് പ്രതിഫലം ക്രമാനുഗതമായി ഉയർന്നു. ബിഗ് ബോസ് സീസൺ 17ന്റെ ഒരു വീക്കിലി എപ്പിസോഡിന് 25 കോടി എന്ന കണക്കിൽ ആണ് സൽമാൻ പ്രതിഫലം ഈടാക്കിയതെന്നും റിപ്പോർട്ടുണ്ട്.
/indian-express-malayalam/media/media_files/bigg-boss-kamal-haasan-remuneration.jpg)
കമൽഹാസൻ
തമിഴ് ബിഗ് ബോസിന്റെ ശ്രദ്ധേയമുഖം കമൽഹാസനാണ്. ഷോയുടെ ഏഴാം സീസണിനു കമൽഹാസൻ വാങ്ങിയ പ്രതിഫലം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. 130 കോടി രൂപയാണ് തന്റെ പ്രതിഫലമായി കമൽഹാസൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/bigg-boss-nagarjuna-remuneration.jpg)
നാഗാർജുന
12 ലക്ഷം രൂപ ഒരു എപ്പിസോഡിന് എന്ന കണക്കിൽ ഏതാണ്ട് 12 കോടി രൂപയാണ് ബിഗ് ബോസ് തെലുങ്ക് 2022ന് നാഗാർജുന പ്രതിഫലം വാങ്ങിയത്. അതേസമയം, ബിഗ് ബോസ് ആറാം സീസൺ ആതിഥേയത്വം വഹിച്ചതിന് 15 കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
/indian-express-malayalam/media/media_files/bigg-boss-kiccha-sudeep-remuneration.jpg)
കിച്ച സുദീപ്
ഹിന്ദി പതിപ്പിൻ്റെ വിജയത്തെ തുടർന്നാണ് ബിഗ് ബോസ് കന്നഡയിലും ആരംഭിക്കുന്നത്. 2013ലാണ് കന്നഡ ബിഗ് ബോസ് സംപ്രേഷണം ചെയ്തു തുടങ്ങിയത്. കന്നഡ ബിഗ് ബോസിന്റെ ഇതുവരെയുള്ള 11 സീസണുകളുടെയും അവതാരകൻ കിച്ച സുദീപ് ആണ്. 2015ൽ കളേഴ്സ് ചാനലുമായി ഉണ്ടാക്കിയ കരാറിൽ കിച്ച സുദീപിന്റെ പ്രതിഫലം 20 കോടി രൂപയായിരുന്നു. എന്നാൽ, ഏറ്റവും പുതിയ സീസണിൽ കിച്ച സുദീപ് തന്റെ പ്രതിഫലം ഉയർത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
/indian-express-malayalam/media/media_files/bigg-boss-mahesh-manjrekar-remuneration.jpg)
മഹേഷ് മഞ്ജരേക്കർ
മറാത്തി ബിഗ് ബോസിന്റെ അവതാരകൻ മഹേഷ് മഞ്ജരേക്കർ ആണ്. മൂന്നാം സീസണിൽ ഒരു എപ്പിസോഡിനായി 25 ലക്ഷം രൂപ മഹേഷ് പ്രതിഫലമായി ഈടാക്കിയിരുന്നു എന്നാണ് റിപ്പോർട്ട്. ഒരു സീസണിന് 3.5 കോടി രൂപയാണ് മഹേഷിന്റെ പ്രതിഫലം എന്നും റിപ്പോർട്ടുണ്ട്.
/indian-express-malayalam/media/media_files/bigg-boss-mohanlal-remuneration.jpg)
മോഹൻലാൽ
2018ലാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. ആദ്യം മുതൽ ഇതുവരെയുള്ള എല്ലാ സീസണിലും മോഹൻലാൽ തന്നെയാണ് അവതാരകൻ. ആദ്യ സീസണിൽ 12 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. തുടർന്നു വന്ന സീസണിൽ പ്രതിഫലം 18 കോടിയായി ഉയർത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓരോ എപ്പിസോഡിലും 70 ലക്ഷം രൂപ വരെ താരം ഈടാക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.