scorecardresearch

20 ലക്ഷം രൂപയുടെ പണപ്പെട്ടി പ്ലാൻ ചെയ്തിരുന്നെന്ന് മോഹൻലാൽ, സായി കാണിച്ചത് സ്വാർത്ഥതയെന്ന് ഋഷി: Bigg Boss Malayalam 6

Bigg Boss Malayalam 6: "മാസ്സ് കാണിക്കാൻ വേണ്ടി ചെയ്തതു പോലെ തോന്നി, മറ്റുള്ളവരുടെ അവസരവും സായി നഷ്ടപ്പെടുത്തി" മണി ബോക്സ് ടാസ്കിനെ കുറിച്ച് മോഹൻലാലിനോട് മത്സരാർത്ഥികൾ

Bigg Boss Malayalam 6: "മാസ്സ് കാണിക്കാൻ വേണ്ടി ചെയ്തതു പോലെ തോന്നി, മറ്റുള്ളവരുടെ അവസരവും സായി നഷ്ടപ്പെടുത്തി" മണി ബോക്സ് ടാസ്കിനെ കുറിച്ച് മോഹൻലാലിനോട് മത്സരാർത്ഥികൾ

author-image
Television Desk
New Update
Bigg Boss Malayalam 6 Mohanlal Rishi Sai Money Box

Bigg Boss malayalam 6: ബിഗ് ബോസ് മലയാളത്തിന്റെ ഗ്രാൻഡ് ഫിനാലെയോട് അടുക്കുകയാണ്. ജൂൺ 16നാവും ബിഗ് ബോസ് ഫിനാലെ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ ഫിനാലെ ഡേറ്റ് ചാനൽ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. 

Advertisment

ഈ ആഴ്ച മത്സരാർത്ഥികൾക്കായി മണി ബോക്സ് ടാസ്കും ബിഗ് ബോസ് പ്ലാൻ ചെയ്തിരുന്നു. വലിയ രീതിയിൽ കണ്ടന്റ് സമ്മാനിക്കുകയും മത്സരാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒന്നാണ് മണി ബോക്സ് ടാസ്ക്.

എന്നാൽ, തുടങ്ങിയതിലും വേഗത്തിൽ മണി ബോക്സ് ടാസ്ക് ബിഗ് ബോസിനു അവസാനിപ്പിക്കേണ്ടി വന്നു. അതിനു പ്രധാന കാരണം, ആദ്യത്തെ പണപ്പെട്ടി എത്തിയപ്പോൾ തന്നെ സായ് അതെടുത്തു ക്വിറ്റ് ചെയ്തതാണ്. അഞ്ചു ലക്ഷത്തിന്റെ പണപ്പെട്ടിയാണ് സായി എടുത്തത്. 

ഇപ്പോഴിതാ, സായി പണപ്പെട്ടി എടുത്ത് ഷോ ക്വിറ്റ് ചെയ്ത സംഭവത്തിൽ മത്സരാർത്ഥികളുടെ പ്രതികരണം ആരായുകയാണ് മോഹൻലാൽ. വാരാന്ത്യ എപ്പിസോഡിലാണ് മോഹൻലാൽ മത്സരാർത്ഥികളോട് മണി ബോക്സ് ടാസ്കിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ തിരക്കിയത്. 

Advertisment

"മാസ്സ് കാണിക്കാൻ വേണ്ടി ചെയ്തതു പോലെ തോന്നി, ആളുകളുടെ അവസരവും നഷ്ടപ്പെടുത്തി" എന്നാണ് സായിയുടെ തീരുമാനത്തെ ജാസ്മിൻ വിലയിരുത്തിയത്. അതേസമയം,  സായിയുടെ ആ പ്രവൃത്തി വളരെ സെൽഫിഷായി  തോന്നിയെന്നാണ് ഋഷി പറയുന്നത്. 

"20 ലക്ഷം രൂപയുടെ പണപ്പെട്ടി വരെ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു, അതു പോയി," എന്ന് മോഹൻലാൽ വാരാന്ത്യ എപ്പിസോഡിൽ വെളിപ്പെടുത്തി. 

നിലവിൽ 8 മത്സരാർത്ഥികളാണ്  ബിഗ് ബോസ് വീട്ടിലുള്ളത്. ജാസ്മിൻ, അർജുൻ, ശ്രീതു, നോറ, സിജോ, അഭിഷേക്, ഋഷി, ജിന്റോ എന്നിവരാണ് അന്തിമഘട്ടത്തിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ.  ഇവരിൽ നിന്നും സിജോയും നോറയും എവിക്റ്റ് ആവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

Read More Stories Here

Mohanlal Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: