scorecardresearch

നീ ഭയങ്കരനാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?; ഋഷിയെ ട്രോളി മോഹൻലാൽ: Bigg Boss Malayalam 6

ഋഷിയെ അനുകരിച്ച് മോഹൻലാൽ, ചിരിയുണർത്തും ഈ വീഡിയോ

ഋഷിയെ അനുകരിച്ച് മോഹൻലാൽ, ചിരിയുണർത്തും ഈ വീഡിയോ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal | Rishi

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസൺ 11-ാം ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ആരാവും ഫൈനൽ ഫൈവിലെത്തുക, അവരിൽ നിന്നും ആര് വിജയകിരീടം അണിയും  എന്നറിയാനാണ് പ്രേക്ഷകർ ഒന്നടക്കം കാത്തിരിക്കുന്നത്.

Advertisment

വാരാന്ത്യ എപ്പിസോഡിനു മോഹൻലാൽ എത്തിയപ്പോഴുള്ള രസകരമായൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തന്നിരിക്കുന്ന സിനിമാപേരുകൾ ആംഗ്യത്തിലൂടെ ടീം മെമ്പേഴ്സിനു മനസ്സിലാക്കി കൊടുക്കുക എന്ന ടാസ്കായിരുന്നു മോഹൻലാൽ മത്സരാർത്ഥികൾക്ക് നൽകിയത്. 

ഋഷിയ്ക്ക്  ലഭിച്ചത് സുഖമോ ദേവി എന്ന ചിത്രമായിരുന്നു. ഏതാനും ചില ആംഗ്യങ്ങളിലൂടെ തന്നെ ഋഷി അത് തന്റെ ടീമംഗങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ അനുകരിക്കുകയും ചെയ്തു. ഋഷിയുടെ അനുകരണം മോഹൻലാലിൽ ചിരി പടർത്തി. 

"ശ്ശെടാ, നീ ഭയങ്കര സാധനമാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?," എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഒപ്പം ഋഷിയെ രസകരമായി അനുകരിക്കുന്നുമുണ്ട്. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

Advertisment

ജാസ്മിൻ, അർജുൻ, ശ്രീതു, ജിന്റോ, അപ്സര, സിജോ, നന്ദന, സായ്, ഋഷി, അൻസിബ, അപ്സര, നോറ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾ.

Read More Stories Here

Mohanlal Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: