scorecardresearch

15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ താരത്തെ മനസ്സിലായോ?

സ്കൂൾകാലം മുതൽ കഠിനാധ്വാനം ചെയ്ത് കുടുംബം നോക്കുകയാണ് ഈ പെൺകുട്ടി

സ്കൂൾകാലം മുതൽ കഠിനാധ്വാനം ചെയ്ത് കുടുംബം നോക്കുകയാണ് ഈ പെൺകുട്ടി

author-image
Entertainment Desk
New Update
Ansiba Childhood pHoto

നടി എന്ന മേൽവിലാസത്തിൽ ബിഗ് ബോസ് മലയാളം സീസണിലേക്ക് പടി കടന്നുവന്ന മത്സരാർത്ഥിയാണ് അൻസിബ. മോഹന്‍ലാലിന്റെ മകളായി ദൃശ്യം എന്ന സിനിമയിലൂടെയാണ് അന്‍സിബ ജനപ്രീതി നേടുന്നത്. മലയാളത്തിനൊപ്പം തമിഴിലും ശ്രദ്ധേയയായ മുഖം. 

Advertisment

 2013ൽ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അൻസിബയുടെ അരങ്ങേറ്റം. കോഴിക്കോട് സ്വദേശിയായ അൻസിബ, ലിറ്റിൽ സൂപ്പർമാൻ, ഗുണ്ട, ജോൺ ഹോനായി, ഷീ ടാക്സി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

എന്നാൽ ഒരു നടിയെന്ന മേൽവിലാസത്തിൽ മാത്രം അൻസിബയെ നോക്കി കണ്ടവർക്ക് അൻസിബയെ കുറിച്ചുള്ള വേറിട്ടൊരു ചിത്രം സമ്മാനിക്കുകയായിരുന്നു ബിഗ് ബോസിന്റെ ഫാമിലി റൗണ്ട്. ഫാമിലി റൗണ്ടില്‍ അന്‍സിബയുടെ ഉമ്മയും സഹോദരനും എത്തിയതോടെയാണ് അൻസിബയുടെ ജീവിതം പിന്നിട്ട പ്രതിസന്ധികളെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്.  ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടു മുന്നോട്ടുവന്ന അൻസിബ തന്റെ ഉമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടി സ്വന്തം ജീവിതം പോലും മാറ്റിവച്ചിരിക്കുകയാണ്. അൻസിബയുടെ ലൈഫ് സ്റ്റോറി ഉമ്മ പറഞ്ഞപ്പോഴാണ് പ്രേക്ഷകർ ഇതെല്ലാം അറിഞ്ഞത്. . 

ഉപ്പയും ഉമ്മയും സെപ്പറേറ്റ്ഡ് ആയതോടെ കുടുംബം പ്രതിസന്ധിയിലായി. ആറാം ക്ലാസ് തൊട്ട് അൻസിബയെ പഠിക്കാനായി ഹോസ്റ്റലിൽ ആക്കി. അൻസിബയേയും സഹോദരങ്ങളെയും നോക്കാനായി അന്‍സിബയുടെ ഉമ്മക്ക് സ്വന്തം വീട് വില്‍ക്കേണ്ടി വരുന്നു.

Advertisment

15-ാം വയസ്സു മുതൽ അൻസിബ ജോലി ചെയ്ത് ഉമ്മയേയും തന്റെ അഞ്ചു സഹോദരങ്ങളെയും നോക്കാൻ തുടങ്ങി. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും തന്റെ ഷോൾഡറിലെടുത്ത് ജീവിക്കുകയാണ് അൻസിബ ഇപ്പോൾ. 

Read More Stories Here

Throwback Photo Childhood Photo Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: