/indian-express-malayalam/media/media_files/OwJQwizsNyXIgJnTKymS.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറ് 73 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികളിൽ ഓരോരുത്തരായി കൊഴിഞ്ഞ് കൊഴിഞ്ഞ് ശേഷിക്കുന്ന വിജയി ആരാവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ശരണ്യ ആനന്ദ് ആണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോയത്.
ഇപ്പോഴിതാ, ശരണ്യയ്ക്ക് പിന്നാലെ അപ്സരയും ഷോയിൽ നിന്നും പുറത്തായിരിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. അപ്സരയുടെ ഭർത്താവ് ആൽബി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും എവിക്ഷനെ സാധൂകരിക്കുന്നതാണ്.
ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. അതിനാൽ തന്നെ അപ്സര പുറത്തായെന്ന വാർത്ത ബിബി പ്രേക്ഷകരെ നിരാശരാക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാൻ ഇന്നത്തെ എപ്പിസോഡിനു കാത്തിരിക്കണം.
ഇത്തവണ, ഞായറാഴ്ച എവിക്ഷൻ ഉണ്ടായിരുന്നില്ല, മോഹൻലാലിന്റെ ജന്മദിനാഘോഷത്തോട് ബന്ധപ്പെട്ട് ഇന്ന് സ്പെഷൽ എപ്പിസോഡാണ് സംപ്രേഷണം ചെയ്യുക. അതിനു ശേഷമായിരിക്കും എവിക്ഷൻ കാര്യങ്ങൾ വെളിപ്പെടുത്തുക.
അതേസമയം, അപ്സരയല്ല റസ്മിനാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. കോമണർ മത്സരാർത്ഥിയായി എത്തിയ റസ്മിൻ 70 ദിവസത്തിലേറെ ബിഗ് ബോസ് വീടിനകത്തു നിന്നു എന്നത് തന്നെ വലിയ നേട്ടമാണ്. സാധാരണ, കോമണർ മത്സരാർത്ഥികളെല്ലാം ഷോ പകുതിയാവുമ്പോഴേക്കും എവിക്റ്റായി പോവാറുണ്ട്.
Read More Stories Here
- സ്ത്രീകൾ ബിഗ്ഗ്ബോസിൽ കയറുന്നത് വഴങ്ങി കൊടുത്തിട്ടാണോ?; ആങ്കറുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ശരണ്യ
- ഒടുവിൽ അർജുൻ മനസ്സുതുറന്നു, എന്നിട്ടും ശ്രീതുവിനു മനസ്സിലായില്ലേ എന്ന് ആരാധകർ
- ബിഗ് ബോസിൽ നിന്നും ശരണ്യ ആനന്ദ് പുറത്തേക്ക്
- ജാസ്മിൻ എല്ലാറ്റിനെയും അതിജീവിക്കും, എത്ര അടികിട്ടിയാലും വീഴില്ല: ഇഷ്ടമത്സരാർത്ഥിയെ കുറിച്ച് ഗായത്രി
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.