scorecardresearch

അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു: Bigg Boss Malayalam 6

Bigg Boss Malayalam Season 6: "അഭിയെ പോലെ ഒരുപാട് കുട്ടികൾ ഈ സമൂഹത്തിലുണ്ട്. ഇതൊന്നും തുറന്നു പറയാനാവാതെ ആത്മഹത്യ ചെയ്തവർ. നമ്മുടെ കുട്ടികളെ നമ്മളാണ് ആദ്യം ചേർത്തു പിടിക്കേണ്ടത്"

Bigg Boss Malayalam Season 6: "അഭിയെ പോലെ ഒരുപാട് കുട്ടികൾ ഈ സമൂഹത്തിലുണ്ട്. ഇതൊന്നും തുറന്നു പറയാനാവാതെ ആത്മഹത്യ ചെയ്തവർ. നമ്മുടെ കുട്ടികളെ നമ്മളാണ് ആദ്യം ചേർത്തു പിടിക്കേണ്ടത്"

author-image
Television Desk
New Update
Abhishek Jayadeep|  Biggboss

Bigg Boss Malayalam Season 6

Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളിൽ ഒരാളായ അഭിഷേക് ജയദീപ് കഴിഞ്ഞയാഴ്ചയാണ് ഷോയിൽ നിന്നും ഔട്ടായത്. ബിഗ് ബോസിന്റെ വേദിയിൽ വച്ച് തന്റെ സെക്ഷ്വൽ ഐഡന്റിറ്റി അഭിഷേക് തുറന്നു പറഞ്ഞിരുന്നു.

Advertisment

‘ഞാൻ തൃശൂർ സ്വദേശിയാണ്, പ്രൊഫഷണലി ഒരു ഐടി എൻജിനീയർ ആണ്. ഒപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. മുംബൈയിലാണ് ഞാൻ സെറ്റിൽ ചെയ്തിരിക്കുന്നത്. മിസ്റ്റർ ഗേ ഇന്ത്യ ഐഡിയയുടെ  റണ്ണർ അപ് കൂടിയാണ് ഞാൻ. അതുകൂടാതെ കേരളത്തിലെ തന്നെ ആദ്യത്തെ മിസ്റ്റർ ഗേ കേരളം എന്ന ടൈറ്റിലും വിൻ ചെയ്യാൻ സാധിച്ചു. ഫിറ്റ്‌നെസും ബോഡി ബിൽഡിങ്ങിലും ആണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. അച്ഛനും അമ്മയും ചേച്ചിയും ആണ് എന്റെ കുടുംബം. ചേച്ചി എഞ്ചിനീയർ ആണ്. എന്റെ ഐഡന്റിറ്റി ഇതുവരെ അച്ഛനോട് റിവീൽ ചെയ്തിട്ടില്ല. ഈ ഷോയിലൂടെ അത് റിവീൽ ചെയ്യാനും. അത് അറിഞ്ഞുകൊണ്ട് അച്ഛൻ എന്നെ സ്വീകരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്," എന്നാണ് ബിഗ് ബോസ് ഷോയിലേക്ക് എത്തിയപ്പോൾ തന്നെ പരിചയപ്പെടുത്തികൊണ്ട് അഭിഷേക് പറഞ്ഞത്.

അഭിഷേകിന്റെ സെക്ഷ്വൽ ഐഡന്റിറ്റി തിരിച്ചറിഞ്ഞതിനു ശേഷം ഏറെ സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മയും അനുജത്തിയുമാണ് അഭിഷേകിനുള്ളത്. അഭിഷേകിനെ കുറിച്ച് അമ്മ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

"അവൻ കുറേ വർഷങ്ങൾക്കു ശേഷമാണ് എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. അത്രയുംകാലം അവൻ എന്നോട് പറയാതെ സഹിച്ചതോർക്കുമ്പോൾ വിഷമം തോന്നി. അവന്റെ ഐഡന്റിറ്റി എന്താണെങ്കിലും അവൻ എന്റെ മകനല്ലേ. എന്തിനും ഏതിനും അവനൊപ്പം ഞാനുണ്ടാകും, ആര് ആക്സെപ്റ്റ് ചെയ്താലും ഇല്ലെങ്കിലും. ഞങ്ങൾ ഒരുമിച്ചു തന്നെയുണ്ടാകും എല്ലാറ്റിനും. അഭിയെ പോലെ ഒരുപാട് കുട്ടികൾ ഈ സമൂഹത്തിലുണ്ടല്ലോ. ഇതൊന്നും തുറന്നു പറയാനാവാതെ ആത്മഹത്യ ചെയ്ത കുട്ടികൾ വരെയുണ്ട്. നമ്മുടെ കുട്ടികളല്ലേ,  അവരെ നമ്മളല്ലേ മനസ്സിലാക്കേണ്ടത്. നമ്മളാണ് ആദ്യം ചേർത്തു പിടിക്കേണ്ടത്, അതുകഴിഞ്ഞിട്ടേ സമൂഹം ചേർത്തുപിടിക്കൂ. അങ്ങനെ മാതൃകയാക്കി കാണിച്ചുകൊടുക്കുകയാണ്  വേണ്ടത്," അഭിഷേകിന്റെ അമ്മയുടെ വാക്കുകളിങ്ങനെ. 

Advertisment

ഒരുപാട് ആളുകൾ ഇപ്പോൾ തന്റെ മകനെ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഈ മകനെ ചേർത്തുപിടിക്കണമെന്ന് പറഞ്ഞ് തനിക്ക് കുറേ  മെസേജുകൾ വരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: