scorecardresearch

അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്,  അപ്ഡേറ്റുമായി കാമുകൻ- Bigg Boss Malayalam 6

Bigg Boss Malayalam 6: പൂജ കൃഷ്ണന്റെ ആരോഗ്യസ്ഥിതി സ്ഥിരീകരിച്ചുകൊണ്ട് ബോയ്ഫ്രണ്ട് അഖിൽ

Bigg Boss Malayalam 6: പൂജ കൃഷ്ണന്റെ ആരോഗ്യസ്ഥിതി സ്ഥിരീകരിച്ചുകൊണ്ട് ബോയ്ഫ്രണ്ട് അഖിൽ

author-image
Television Desk
New Update
Bigg Boss Malayalam 6 Pooja Krishnan Boy Friend Akhil

Bigg Boss malayalam 6: ബിഗ് ബോസ് സീസൺ ആറിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു പൂജ കൃഷ്ണ. വൈൽഡ് കാർഡായി വീടിനകത്തെത്തിയ പൂജ,  കൃത്യമായ ഗെയിം പ്ലാനോടെ മുന്നോട്ടു പോവുകയും  പല ടാസ്കുകളിലും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. കുറഞ്ഞ ദിവസങ്ങൾകൊണ്ടുതന്നെ ഏറെ ആരാധകരെ സമ്പാദിക്കാനും പൂജയ്ക്കു സാധിച്ചിരുന്നു.  എന്നാണ്,  അപ്രതീക്ഷിതമായുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ പൂജ ഷോ ക്വിറ്റ് ചെയ്യുകയായിരുന്നു. 

Advertisment

നട്ടെല്ലുമായി ബന്ധപ്പെട്ട് മുൻപ് പ്രശ്നമുണ്ടായിരുന്ന പൂജയ്ക്ക്, ഫിസിക്കൽ ടാസ്കിനിടെ അമിത ശാരീരിക അധ്വാനം എടുക്കേണ്ടി വന്നതോടെ വീണ്ടും നടുവേദന മൂർച്ഛിക്കുകയായിരുന്നു. നടന്നുപോവാൻ പോലും കഴിയാത്ത രീതിയിൽ വേദന കൊണ്ടു പുളഞ്ഞ പൂജയെ സ്ട്രെക്ച്ചറിലാണ് ആശുപത്രിയിലേക്ക് എടുത്തുകൊണ്ടുപോയത്. ആരോ​ഗ്യസ്ഥിതി മോശമായതിനാൽ പൂജയ്ക്ക്  പരിപൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. 

വേദന കൊണ്ടു പുളയുമ്പോഴും തന്റെ പ്രിയപ്പെട്ടവനു കൊടുത്തു വാക്ക് പാലിക്കാൻ കഴിയാത്തതിലുള്ള വിഷമമാണ് പൂജ പങ്കിട്ടത്. "ആരോഗ്യം നോക്കണമെന്ന് എപ്പോഴും പറഞ്ഞിട്ടും എനിക്കതിനു പറ്റാതെ പോയതിനു സോറി ബേബി," എന്നായിരുന്നു കരച്ചിലോടെ പൂജ പറഞ്ഞത്. ഇപ്പോഴിതാ, പൂജയുടെ ബോയ്ഫ്രണ്ടായ അഖിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

നിർ‌ഭാ​ഗ്യം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം പൂജയുടെ ആരോ​ഗ്യമാണെന്നും അഖിൽ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു. "അവളോട് സ്നേഹവും കരുതലും പിന്തുണയും പങ്കുവെച്ച നിങ്ങൾ ഓരോരുത്തർക്കും നന്ദി. അവളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ഇപ്പോഴും ധാരാളം സന്ദേശങ്ങളും ഇ-മെയിലുകളും കോളുകളും ലഭിക്കുന്നുണ്ട്. അവൾ സുഖം പ്രാപിച്ച് ആശുപത്രിയിൽ തുടരുകയാണ്. ക്ഷമിക്കണം എനിക്ക് ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ല."

Advertisment

"എൻ്റെ ബേബിയോട് എനിക്ക് പറയാനുള്ളത്, ദയവായി വിഷമിക്കരുത്. നിർഭാഗ്യവശാൽ ചിലത് സംഭവിച്ചു. ഇത് അൽപ്പം വിശ്രമിക്കാനുള്ള സമയമാണിത്. നിന്റെ ആരോഗ്യം മറ്റെന്തിനേക്കാളും എനിക്ക് പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം നീ ഇതിനകം തന്നെ ബി​ഗ് ബോസ് സീസൺ ആറിലെ വിജയിയും മികച്ച മത്സരാർത്ഥിയുമാണ്. എൻ്റെ കാഴ്ചപ്പാടിൽ ഏറ്റവും യോ​ഗ്യയായ വിജയി നീയാണ്. നീ പലരുടെയും ഹൃദയം കീഴടക്കി. അവർ ഇപ്പോൾ നിന്റെ ആരോഗ്യത്തിനും നിന്റെ മനോഹരമായ പുഞ്ചിരിക്കും വേണ്ടി കാത്തിരിക്കുകയാണ്. അതിനാൽ വിഷമിക്കേണ്ട. നീ ഇപ്പോൾ സുരക്ഷിതയാണ്. എല്ലാം ശരിയാകും. നിന്റെ പോസിറ്റീവ് എനർജിയും ചിരിയും കൊണ്ട് നീ മടങ്ങിവരുന്നതിനായി ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു. നിന്നെ ഞാൻ സ്നേഹിക്കുന്നു," അഖിലിന്റെ വാക്കുകളിങ്ങനെ.

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: