/indian-express-malayalam/media/media_files/iDlh0N1fkUXFAcpmpREI.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: സഹമത്സരാർഥിയെ കായികമായി കൈയ്യേറ്റം ചെയ്തതിന് ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർത്ഥിയാണ് അസി റോക്കി. സഹമത്സരാർഥിയായ സിജോ ജോണിനെ ഇടിച്ചതിനാണ് അസി റോക്കിയ്ക്ക് എതിരെ ബിഗ് ബോസ് അണിയറപ്രവർത്തകർ നടപടിയെടുത്തത്. റോക്കിയുടെ ഇടിയേറ്റ സിജോയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടിയും വന്നിരുന്നു.
ബിഗ് ബോസിൽ നിന്നും പുറത്തായെങ്കിലും, പുറത്ത് ബിഗ് ബോസുമായി ബന്ധപ്പെട്ട റീലുകൾ മുടങ്ങാതെ പങ്കിടുന്നതിന്റെ തിരക്കിലാണ് അസി റോക്കി. ഇപ്പോഴിതാ, കൗതുകകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അസി റോക്കി വീണ്ടും.
ബിഗ് ബോസ് വീടിനകത്ത് താൻ ഉപയോഗിച്ച വാട്ടർ ബോട്ടിൽ ലേലത്തിനു വയ്ക്കുകയാണ് അസി റോക്കി. പത്തു ലക്ഷം രൂപയാണ് വാട്ടർ ബോട്ടിലിനു റോക്കി വിലയിട്ടിരിക്കുന്നത്. വാങ്ങുന്നയാൾ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അവിടെ കൊണ്ടുപോയി കൊടുക്കുമെന്നും റോക്കി പറയുന്നു.
"ഇതെനിക്ക് വലിയ വാല്യൂ ഉള്ള ഒന്നാണ്. എന്നെ ജനങ്ങളിലേക്ക് എത്തിച്ച ഒന്നാണിത്," എന്നും റോക്കി പറയുന്നു. കൊടുക്കാൻ വേണ്ടി പറഞ്ഞതല്ലെന്നും വീഡിയോയുടെ അവസാനം റോക്കി പറയുന്നുണ്ട്. .
തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരൻ ആയ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടർ ആണ്. കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അസി അറിയപ്പെടുന്നു.
Read More Stories Here
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ: Bigg Boss Malayalam 6
- ഗ്യാസ് ഓഫ് ചെയ്യാതെ പോയത് ജാസ്മിനോ? തെളിവ് നിരത്തി മോഹൻലാൽ: Bigg Boss Malayalam 6
- സത്യത്തിൽ നിങ്ങളാരാണ് ജിന്റോ, മണ്ടനോ അതിബുദ്ധിമാനോ? പ്രേക്ഷകർ ചോദിക്കുന്നു
- ജാസ്മിൻ നല്ല ഗെയിമാണോ കളിച്ചത്?; പൊട്ടിത്തെറിച്ച് മോഹൻലാൽ
- പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം; രതീഷിനോട് പൊട്ടിത്തെറിച്ച് ലാലേട്ടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us