scorecardresearch

സത്യത്തിൽ നിങ്ങളാരാണ് ജിന്റോ, മണ്ടനോ അതിബുദ്ധിമാനോ? പ്രേക്ഷകർ ചോദിക്കുന്നു: Bigg Boss Malayalam 6

Bigg Boss Malayalam Season 6: "ചിലപ്പോൾ അമ്പി, ചിലപ്പോൾ റെമോ, ചിലപ്പോൾ അന്യൻ," നോറയുടെ വിലയിരുത്തൽ ശരിയാണെന്ന് ഉറപ്പിക്കുകയാണ് പലപ്പോഴും ജിന്റോയുടെ വീടിനകത്തെ പെരുമാറ്റം

Bigg Boss Malayalam Season 6: "ചിലപ്പോൾ അമ്പി, ചിലപ്പോൾ റെമോ, ചിലപ്പോൾ അന്യൻ," നോറയുടെ വിലയിരുത്തൽ ശരിയാണെന്ന് ഉറപ്പിക്കുകയാണ് പലപ്പോഴും ജിന്റോയുടെ വീടിനകത്തെ പെരുമാറ്റം

author-image
Television Desk
New Update
jinto Bigg Boss Malayalam 6

Bigg Boss Malayalam Season 6 Contestant Jinto

Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ വിജയകരമായി മൂന്നാം ആഴ്ച പിന്നിടുകയാണ്. ഷോയുടെ തുടക്കത്തിൽ വലിയ രീതിയിൽ വീടിനകത്ത് ബഹളം സൃഷ്ടിച്ച് ശ്രദ്ധ നേടിയ രതീഷ് കുമാർ, അസി റോക്കി, മികച്ച ഗെയിമറായ സിജോ എന്നിവരെല്ലാം ഹൗസിനകത്തു നിന്നു പോയതോടെ ഇപ്പോൾ വീടിനകത്ത് ശ്രദ്ധ നേടുന്ന താരങ്ങളിൽ ഒരാൾ ജിന്റോയാണ്. ആർക്കും പ്രവചിക്കാനാവാത്ത രീതിയിലാണ് ഓരോ ആഴ്ചയും ജിന്റോയുടെ നീക്കങ്ങൾ. 

Advertisment

"ചിലപ്പോൾ അമ്പി, ചിലപ്പോൾ റെമോ, ചിലപ്പോൾ അന്യൻ," ജിന്റോയുടെ പ്രകൃതത്തെ കുറിച്ച് മുൻപ് നോറ നടത്തിയ പരാമർശങ്ങൾ ശരിയാണെന്നു ഉറപ്പിക്കുകയാണ് പലപ്പോഴും ജിന്റോയുടെ വീടിനകത്തെ പെരുമാറ്റം. 

ആദ്യ ആഴ്ചയിലെ ജിന്റോയുടെ പ്രകടനം വീടിനകത്തും പുറത്തും മണ്ടനെന്ന പരിഹാസമാണ് ജിന്റോയ്ക്ക് നേടി കൊടുത്തത്. മോഹൻലാലിന്റെ മുന്നിൽ വച്ച്, സഹമത്സരാർത്ഥികൾ ജിന്റോയ്ക്ക് മണ്ടൻ അവാർഡും നൽകി. ആദ്യ ആഴ്ച യമുനയ്ക്ക് നേരെ നടത്തിയ ചില സ്ത്രീവിരുദ്ധ പരാമർശങ്ങളും ആദ്യ ആഴ്ചയിൽ ജിന്റോയ്ക്ക് നെഗറ്റീവായി മാറിയിരുന്നു. എന്നാൽ ആ പ്രശ്നം യമുനയുമായി നേരിട്ട് പറഞ്ഞ് തീർത്ത ജിന്റോ രണ്ടാം ആഴ്ച പവർ റൂമിലും കയറി പറ്റി. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലിനു മുന്നിൽ നൃത്തം അവതരിപ്പിച്ചും ജിന്റോ ശ്രദ്ധ നേടി. മൂന്നാമത്തെ ആഴ്ചയും പവർ റൂം അധികാരം ജിന്റോയുടെയും ടീമിന്റെയും കയ്യിലാണ് ഉള്ളത്.

എന്നാൽ, പവർ റൂം അധികാരം കിട്ടിയതോടെ ജിന്റോ അടിമുടി മാറിയെന്നാണ് പ്രേക്ഷകരുടെയും വീടിനകത്തുള്ളവരുടെയും വിലയിരുത്തൽ. നിസാര കാര്യങ്ങൾക്കു പോലും പവർ റൂമിന്റെ അധികാരം ദുരുപയോഗം ചെയ്ത് മത്സരാർത്ഥികൾക്ക് ശിക്ഷകൾ വിധിച്ചു കൊണ്ടേയിരിക്കുന്ന ജിന്റോയേയും പ്രേക്ഷകർ കണ്ടു. വ്യക്തിപരമായ വിദ്വേഷം വച്ച് പെരുമാറുന്നതു പോലെയായിരുന്നു, ജിന്റോ പലപ്പോഴും നോറയ്ക്ക് ശിക്ഷ വിധിച്ചത്. ജാസ്മിൻ അടക്കമുള്ളവർ ഇക്കാര്യം വീടിനകത്ത് പലയാവർത്തി ചോദ്യം ചെയ്യുകയും ചെയ്തു.

Advertisment

മൂന്നാമത്തെ ആഴ്ച, പവർ ടീമിലേക്ക് ബിഗ് ബോസ് ഒരാളെ കൂടി തിരഞ്ഞെടുക്കാൻ ജിന്റോയ്ക്കും റെസ്മിനും അവസരം നൽകിയപ്പോൾ ജിന്റോയുടെ ആദ്യ ചോയിസ് ശരണ്യയായിരുന്നു, എന്നാൽ റസ്മിൻ അർജുൻ മതിയെന്ന് ഉറച്ചു നിന്നു. ഒടുവിൽ റസ്മിന്റെ താൽപ്പര്യം കൂടി കണക്കിലെടുത്ത് ജിന്റോ അർജുനായി വോട്ട് ചെയ്യുകയായിരുന്നു. നിലവിൽ പവർ റൂം അധികാരികൾ ജിന്റോയും റസ്മിനും അർജുനുമാണ്. 

എന്നാൽ,  പവർ റൂമിലെ അർജുന്റെ സാന്നിധ്യം ജിന്റോയ്ക്ക് അത്ര പിടിക്കുന്നില്ല എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോവുന്നത്. റസ്മിനും അർജുനും ഏറെക്കുറെ ഒരേ തോണിയിലും ജിന്റോ മറുതോണിയിലുമാണ് സഞ്ചാരം. പവർ റൂം ടീമിനകത്തു തന്നെയുള്ള ഈ പിളർപ്പ് വീടിനകത്തും ഇന്നലെ നിരവധി പ്രശ്നങ്ങൾക്കു വഴിയൊരുക്കി. 

വാക്കേറ്റങ്ങളിലും, മോണിംഗ് ടാസ്കുകളിലുമൊക്കെ ജിന്റോ നടത്തിയ പരാമർശങ്ങൾ റസ്മിനും ജിന്റോയ്ക്കും ഗബ്രിയ്ക്കുമൊക്കെയിടയിൽ വലിയ വഴക്കുകൾക്കു കാരണമായിട്ടുണ്ട്. സഹമത്സരാർത്ഥികളുടെ ഏറ്റവും നെഗറ്റീവ് ആയതോ വൾനറബിളായതോ  ആയ കാര്യങ്ങളെ വെളിച്ചത്തു കൊണ്ടുവന്ന് അവരെ അപഹാസ്യരാക്കുന്ന രീതിയാണ് ജിന്റോ ഇപ്പോൾ പഴറ്റുന്നത്. 

ബിഗ് ബോസ് വീട്ടിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സഹമത്സരാർത്ഥികൾക്കിടയിൽ നിന്നും ആരെയാണ് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കേണ്ടത് എന്ന് നിര്‍ദേശിക്കാന്‍ ആയിരുന്നു മോണിംഗ് ആക്ടിവിറ്റി.  ജിന്റോ റസ്മിന്റെയും ഗബ്രിയുടെയും പേരാണ് എടുത്തുപറഞ്ഞത്.  ലാലേട്ടന്‍ വന്നു നിന്നപ്പോൾ പോലും റസ്മിൻ പുള്ളിയോട് ബഹുമാനം ഇല്ലാതെ സംസാരിച്ചു എന്നാണ് ജിന്റോ കാരണമായി ചൂണ്ടികാട്ടിയത്. അതുപോലെ, ഗബ്രിക്ക് പൊതു വേദിയില്‍ എങ്ങനെ പെരുമാറണം എന്ന് അറിയില്ലെന്നും ജിന്റോ ചൂണ്ടികാട്ടി. 

മണ്ടൻ തീരുമാനങ്ങളിലൂടെ ഇടയ്ക്ക് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുമെങ്കിലും യഥാർത്ഥത്തിൽ മൈൻഡ് ഗെയിം കളിക്കുന്നുണ്ട് ജിന്റോ എന്നാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ഒരു വിഭാഗം വിലയിരുത്തുന്നത്. റസ്മിൻ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലിനോട് സംസാരിച്ച രീതി സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. വീടിനകത്തു ആ വിഷയം ജിന്റോ എടുത്തിട്ടത് റസ്മിന് നെഗറ്റീവായി മാറണം എന്ന ചിന്തയോടെ തന്നെയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. റസ്മിന്റെ നിയന്ത്രണം വിടാനും വഴക്കിൽ കലാശിക്കാനും ജിന്റോയുടെ ആ പരാമർശം നേരെയായി. 

എന്നാൽ അതേസമയം, നന്നായി സംസാരിക്കാൻ അറിയാത്തത് ജിന്റോയ്ക്ക് തന്നെ പലപ്പോഴും തിരിച്ചടിയാവുന്നുണ്ട്. സ്ത്രീവിരുദ്ധ പരാമർശങ്ങളും പൊളിറ്റിക്കൽ കറക്റ്റല്ലാത്ത പ്രയോഗങ്ങളുമൊക്കെ ധാരാളമായി വീടിനകത്ത് പ്രയോഗിക്കുന്ന ഒരാൾ കൂടിയാണ് ജിന്റോ. റസ്മിനുമായുള്ള വാക്കേറ്റത്തിൽ റസ്മിന്റെ നാടിനെ മൊത്തത്തിൽ അപഹസിക്കുന്ന രീതിയിലാണ് ജിന്റോ സംസാരിച്ചത്. "അവൾ ജനിച്ചുവളർന്ന സ്ഥലത്തിന്റെ കുഴപ്പമാണ് റസ്മിന്. അവളൊരു ഗുണ്ടയാണ്,"  എന്നൊക്കെയായിരുന്നു ജിന്റോയുടെ പരാമർശം. മറ്റുള്ളവർ അതു പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചിട്ടും തന്റെ സംസാരത്തിലെ ശരിയല്ലായ്മയെ അംഗീകരിക്കാൻ ജിന്റോ തയ്യാറായില്ല. ഈ കാര്യം വാരാന്ത്യത്തിൽ മോഹൻലാൽ ചൂണ്ടിക്കാട്ടുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: