Bigg Boss Malayalam 6 Trolls and thug dialogues
നല്ല ചായ കിട്ടിയില്ലേൽ ഞാൻ ഇടയുമേ!
ഭക്ഷണവുമായി ബന്ധപ്പെട്ട് വഴക്ക് ബിഗ് ബോസ് വീട്ടിൽ പുത്തരിയല്ല. ഈ സീസണിൽ വഴക്കിനു തുടക്കമിട്ടത് ജിന്റോ ആണ്. ഹൗസിൽ വന്നതിനു ശേഷം ഇതുവരെ നല്ലൊരു ചായ കിട്ടിയിട്ടില്ലെന്നും കിച്ചൺ ഡ്യൂട്ടി ടീം അതിനു പരിഹാരം കാണണമെന്നുമാണ് ജിന്റോയുടെ ആവശ്യം. Troll Courtesy: biggbossmalayalamanalyst
തഗ്ഗാണ് രതീഷണ്ണന്റെ മെയിൻ
വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപ്പെട്ടും വഴക്കുണ്ടാക്കിയും തഗ്ഗടിച്ചും മാക്സിമം സ്ക്രീൻ സ്പേസ് കണ്ടെത്തുന്നുണ്ട് രതീഷ്. Troll Courtesy: biggbossmalayalamanalyst
അസി എന്ന മിത്രവും റോക്കി എന്ന ശത്രുവും
ഇരട്ട വ്യക്തിത്വമുണ്ട് തനിക്കെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചുകൊണ്ട് അസി റോക്കി എത്തിയത്. വീടിനകത്തും 'ഞാൻ നല്ലവന്ക്ക് നല്ലവൻ, കെട്ടവന്ക്ക് കെട്ടവൻ' നയമാണ് റോക്കി സ്വീകരിക്കുന്നത്. Troll Courtesy: biggbossmalayalamanalyst
ഇവരിത് മാരാർക്കും ശോഭയ്ക്കും പഠിക്കുകയാണോ?
ജാൻമണി- രതീഷ് വഴക്കും ടീസിംഗുമെല്ലാം കഴിഞ്ഞ സീസണിലെ മാരാർ- ശോഭ ജോഡികളുടെ ടോം ആൻഡ് ജെറി ഫൈറ്റുമായി താരതമ്യപ്പെടുത്തുകയാണ് ട്രോളന്മാർ. Troll Courtesy: bigg_boss__malayalam_
വഴക്കിനുള്ള ഒരു ചാൻസും പാഴാക്കാതെ രതീഷ്
ആദ്യ ദിവസം ബിഗ് ബോസ് വീടിനെ സജീവമായി നിലനിർത്തിയ മത്സരാർത്ഥി ആരാണെന്നു ചോദിച്ചാൽ അത് രതീഷാണെന്നു പറയേണ്ടി വരും. എല്ലാ വഴക്കുകളിലും നിറസാന്നിധ്യമായിരുന്നു ഈ തൃശൂർക്കാരൻ. Troll Courtesy: biggbossmalayalamanalyst
ഇങ്ങേരിത് ഓവറാക്കി ചളമാക്കുമോ?
ബിഗ് ബോസ് വീടിനകത്തെ രതീഷിന്റെ ഓവർ സ്മാർട്ട് കളിയ്ക്ക് എതിരെ മത്സരാർത്ഥികൾക്കിടയിൽ മുറുമുറുപ്പുണ്ട്. ആദ്യ നോമിനേഷനിൽ ആറു വോട്ടുകളുമായി മുന്നിൽ തന്നെയുണ്ട് രതീഷ്. Troll Courtesy: biggbossmalayalamanalyst
സിജോ- റോക്കി ബ്രില്ല്യൻസ് പൊളിച്ച ശ്രീരേഖയാണ് താരം
ക്യാപ്റ്റൻസി ടീമിൽ പ്ലാൻ ചെയ്ത് കളിച്ച സിജോ- റോക്കി ഗെയിം പ്ലാനിനെ ഒറ്റ മൂവിലൂടെ നിഷ്പ്രഭമാക്കി ശ്രീരേഖ ആദ്യദിനത്തിലെ ഗെയിം ചേഞ്ചറായി. അർജുനെ ക്യാപ്റ്റൻസി വിജയത്തിലേക്ക് നയിച്ചത് ശ്രീരേഖയുടെ ഈ മൂവാണ്. Troll Courtesy: BBT
ഒരടിക്കുള്ള കോൾ ഉണ്ടെന്നല്ലേ ആ കേട്ടത്
Troll Courtesy: biggbossmalayalamseason6tna
/indian-express-malayalam/media/media_files/M037WgDR4ZTVl9ZJfjmF.jpg)
ഈ ഗെയിം പ്ലാനൊക്കെ കണ്ടിട്ടുണ്ട്: സിജോ
നിലവിലെ മത്സരാർത്ഥികൾക്കിടയിൽ ആദ്യദിനം മുതൽ തന്നെ തന്റെ ഗെയിം പ്ലാൻ എസ്റ്റാബ്ലിഷ് ചെയ്താണ് സിജോയുടെ മുന്നേറ്റം. സഹമത്സരാർത്ഥികളുടെ ഓരോ നീക്കവും കരുതലോടെയാണ് സിജോ നിരീക്ഷിക്കുന്നത്. Troll Courtesy: biggbossmalayalamseason6tna
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us