/indian-express-malayalam/media/media_files/0TRWuUGxp22Qfba0vNHC.jpg)
Bigg Boss Malayalam 6
Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം ഷോ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നതേയുള്ളൂ. പക്ഷേ ഇതിനകം തന്നെ ഷോ ചൂടുപിടിച്ചു കഴിഞ്ഞു. വാദങ്ങളും പ്രതിവാദങ്ങളും വഴക്കുകളും ലവ് ട്രാക്കുമൊക്കെയായി ബിഗ് ബോസ് വീടിനകം വളരെ സജീവമാണ്. ആറാം സീസണിലെ ആദ്യ വാരാന്ത്യ എപ്പിസോഡിനായി മോഹൻലാലും എത്തുകയാണ് ഇന്ന്.
എന്നാൽ, വീടിനകത്തു നടന്ന പല കാര്യങ്ങളും മോഹൻലാലിനെയും ക്ഷുഭിതനാക്കിയിട്ടുണ്ട്. മത്സരാർത്ഥിയായ രതീഷ് കുമാറിനോട് ക്ഷുഭിതനാവുന്ന മോഹൻലാലിനെയാണ് പ്രൊമോയിൽ കാണാനാവുക. "പ്രഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം. ഞങ്ങളെ ശല്യപ്പെടുത്താൻ വരരുത്," എന്നാണ് മോഹൻലാൽ രതീഷിനോട് പറയുന്നത്.
പ്രൊമോയിൽ, എന്താണ് ഗെയിം എന്ന് ആർക്കും മനസ്സിലായിട്ടില്ലേ? എന്ന് മോഹൻലാൽ മത്സരാർത്ഥികളോട് തിരക്കുകയാണ്. "നമ്മൾ നമ്മളെ തന്നെ തിരിച്ചറിഞ്ഞുകൊണ്ട്..." ഷോയെ കുറിച്ച് താൻ മനസ്സിലാക്കിയ കാര്യം രതീഷ് വിവരിക്കുമ്പോൾ "ഇതാണോ തിരിച്ചറിവ്?" എന്ന് മോഹൻലാൽ തിരിച്ചു ചോദിക്കുന്നു.
"നിങ്ങളിത്ര ഇമോഷണൽ ആവാനുള്ള കാരണമെന്തായിരുന്നു?" എന്നും മോഹൻലാൽ രതീഷിനോട് തിരക്കുന്നുണ്ട്. "ചെയ്യാൻ പാടുള്ള കാര്യങ്ങളാണോ ബാക്കിയെല്ലാം നിങ്ങൾ ചെയ്യുന്നത്. പ്രഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം. ഞങ്ങളെ ശല്യപ്പെടുത്താൻ വരരുത്," എന്നു ശാസിക്കുന്നതും വീഡിയോയിൽ കാണാം.
വന്ന ദിവസം മുതൽ തന്നെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ വഴക്കടിച്ചും സഹമത്സരാർത്ഥികളെ പ്രകോപിപ്പിച്ചും അസ്വസ്ഥരാക്കിയും വീടിനകത്തുള്ളവരുടെ ഇഷ്ടക്കേട് സമ്പാദിച്ച രതീഷ് കുമാറിനു ബിഗ് ബോസും കഴിഞ്ഞ ദിവസം താക്കീത് നൽകിയിരുന്നു.
ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമാവും, ബിഗ് ബോസ് നേരിട്ട് ഒരു മത്സരാർത്ഥിയോട് മിണ്ടാതെ ഇരിക്കാൻ പറയുന്നത്. ജയിൽ നോമിനേഷൻ ടൈമിൽ എല്ലാവരും സംസാരിക്കുന്നതിനിടയിൽ കയറി സംസാരിച്ച് രംഗം വഷളാക്കിയപ്പോൾ ആയിരുന്നു ബിഗ് ബോസ് രതീഷിനു താക്കീത് നൽകിയത്. രതീഷ് താക്കീത് ധിക്കരിച്ചപ്പോൾ, ഹൗസിലെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ഷോയിൽ നിന്നു പുറത്താക്കുമെന്ന താക്കീതും ബിഗ് ബോസ് നൽകി കഴിഞ്ഞു.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us