scorecardresearch

Bigg Boss Malayalam 6: ഇവിടെ അതിജീവനം ഇത്തിരി കടുപ്പമാണ്; ഇതുവരെ കാണാത്ത നിയമങ്ങളുമായി ബിഗ് ബോസ്

Bigg Boss Malayalam 6: എന്താണ് ബിഗ് ബോസ് വീട്ടിലെ 4 ബെഡ്റൂം കൺസെപ്റ്റിനു പിന്നിലെ നിഗൂഢത?

Bigg Boss Malayalam 6: എന്താണ് ബിഗ് ബോസ് വീട്ടിലെ 4 ബെഡ്റൂം കൺസെപ്റ്റിനു പിന്നിലെ നിഗൂഢത?

author-image
Television Desk
New Update
Bigg Boss Malayalam 6

Bigg Boss Malayalam Season 6

Bigg Boss malayalam Season 6: പോയ സീസണുകളിൽ നിന്നും ഫോർമാറ്റിൽ തന്നെ വലിയ മാറ്റങ്ങളോടെയാണ് ബിഗ് ബോസ് സീസൺ 6 എത്തിയിരിക്കുന്നത്. അതിൽ പ്രധാനം 4 ബെഡ് റൂം എന്ന കൺസെപ്റ്റ് തന്നെയാണ്. മത്സരാർത്ഥികൾക്ക് താമസിക്കാൻ നാലു ബെഡ് റൂമുകൾ നൽകുന്നു എന്നതു മാത്രമല്ല. ആ ബെഡ് റൂം സ്വന്തമാക്കണമെങ്കിൽ പോലും അൽപ്പം കഷ്ടപ്പാടാണ്. 

Advertisment

എന്താണ് ഈ 4 ബെഡ് റൂം കൺസെപ്റ്റ്?
ബിഗ് ബോസ് വീടിനകത്തെ നാലു മുറികളിൽ,  3 മുറികൾ കഷ്ടപ്പാടിനേയും ദുരിതത്തേയും സൂചിപ്പിക്കുന്നതാണ്. വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമായിരിക്കും ഇവയിൽ ഉണ്ടായിരിക്കുക. എന്നാൽ, നാലാമത്തെ  മുറി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വിശാലവും സൗകര്യങ്ങൾ കൂടിയതുമാണ് നാലാമത്തെ മുറി. ഇതാണ് വീടിനകത്തെ പവർ റൂം. പവർ റൂമിൽ എത്തിപ്പെടുന്നവരാണ് പവർ ടീമായി മാറുക.

Bigg Boss Malayalam 6 House Pics

എങ്ങനെ പവർ ടീമായി മാറാം? എന്തൊക്കെയാണ് പവർ ടീമിന്റെ അവകാശങ്ങൾ?

• ആദ്യം ക്യാപ്റ്റനെ തിരഞ്ഞെടുക്കും. ക്യാപ്റ്റനാണ് ആദ്യത്തെ പവർ ടീമിനെ തിരഞ്ഞെടുക്കുക.
• ക്യാപ്റ്റനും തിരഞ്ഞെടുത്ത പവർ ടീമും ചേർന്നാണ് മറ്റ് മുറികളിൽ ആരെല്ലാം താമസിക്കണം എന്ന് തീരുമാനിക്കുന്നത്.
• പവർ ടീമിന് ക്യാപ്റ്റൻ ഒരു ബാഡ്ജ് നൽകുന്നതാണ്.
• പവർ ടീമിന് ഒട്ടനവധി അധികാരങ്ങൾ ഉണ്ടായിരിക്കും.
• പവർ റൂമിലുള്ളവരെ മറ്റ് ടീമം​ഗങ്ങൾക്ക് നോമിനേറ്റ് ചെയ്യാൻ സാധിക്കുന്നതല്ല.
• പവർ ടീമിന് മറ്റുള്ളവരിൽ നിന്നും ഒരാളെ എവിക്ഷൻ പ്രക്രിയയിലേയ്ക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാൻ സാധിക്കും.
• ജയിയിലേയ്ക്ക് പോകേണ്ട ഒരാളെ തിരഞ്ഞെടുക്കുന്നത് പവർ ടീം ആയിരിക്കും.
• പവർ ഹൗസിലുള്ള ആരേയും ജയിലിലേയ്ക്ക് അയക്കാൻ പാടില്ല.
• മറ്റ് ടീമുകൾക്ക് വേണ്ടിയുള്ള പലചരക്ക് സാധനങ്ങൾ വാങ്ങുന്നതും പവർ ടീം ആയിരിക്കും.
• ബിഗ് ബോസ്സ് ഹൗസിൽ എന്ത് പാചകം ചെയ്യണമെന്ന് ഇവർക്ക് നിശ്ചയിക്കാം.
• കിച്ചൺ കബോഡിന്റെ താക്കോൽ പവർ ടീമിന്റെ കയ്യിൽ ആയിരിക്കും. പവർ ടീമിന്റെ അനുവാദമില്ലാതെ മറ്റ് ടീം അം​ഗങ്ങൾക്ക് സാധനങ്ങൾ എടുക്കാൻ പാടുള്ളതല്ല.
• പവർ ടീമിലെ അംഗങ്ങൾക്ക് പവർ മണി ലഭിക്കും. ബിഗ് ബോസ്സ് ഹൗസിൽ നല്ല പ്രവർത്തനം കാഴ്ച്ച വെയ്ക്കുന്നവർക്ക് ഉപഹാരമായി പവർ മണി, പവർ ടീമിന് നൽകാം. ഉദാഹരണത്തിന്,  നല്ല ആഹാരം ഉണ്ടാക്കുന്നവർ, വീട് നല്ല വൃത്തിയിൽ കൊണ്ട് നടക്കുന്നവർ, നല്ല പെരുമാറ്റം കാഴ്ച്ചവെയ്ക്കുന്നവർ എന്നിങ്ങനെ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നവർക്ക്  പവർ മണി നൽകാം.

Read More Television Stories Here

Advertisment

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: