scorecardresearch

ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ: Bigg Boss Malayalam 6

Bigg Boss Malayalam 6: ശ്രീതുവിനോട് തനിക്കുള്ള പ്രണയം വെളിപ്പെടുത്തി രസ്മിൻ

Bigg Boss Malayalam 6: ശ്രീതുവിനോട് തനിക്കുള്ള പ്രണയം വെളിപ്പെടുത്തി രസ്മിൻ

author-image
Television Desk
New Update
Bigg Boss Malayalam 6 | Resmin Bhai |  Sreethu Krishnan

Bigg Boss Malayalam 6

Bigg Boss malayalam 6: വഴക്കുകളും സംഘർഷങ്ങളും ട്വിസ്റ്റുകളുമൊക്കെയായി ബിഗ് ബൗസ് സജീവമാണ്. പുതിയ ആറു വൈൽഡ് കാർഡ് എൻട്രികൾ കൂടിയെത്തിയതോടെ ഷോ അടിമുടി മാറിയിട്ടുണ്ട്. 

Advertisment

എല്ലാ ബിഗ് ബോസിലും ഒന്നോ രണ്ടോ പ്രണയങ്ങളും സാധാരണ കാഴ്ചയാണ്. ഈ സീസണിൽ ആദ്യം ലവ് ട്രാക്ക് പിടിക്കാൻ നോക്കിയത് ഗബ്രി- ജാസ്മിൻ കോമ്പോയാണ്. ഗബ്രിയോട് തനിക്കുള്ളത് സൗഹൃദം മാത്രമാണെന്നു ജാസ്മിൻ പറയുമ്പോഴും ഗബ്രിയ്ക്ക് തിരിച്ചു ജാസ്മിനോടുള്ളത് പ്രണയമാണ്. ഗബ്രിയുടെ വാക്കുകളിലും പെരുമാറ്റത്തിലുമെല്ലാം അതു വ്യക്തമാണ്. എന്നാൽ, ഇരുവരും പുറത്തു നിന്നു തന്നെ പ്ലാൻ ചെയ്തു വന്നാണോ ഗ്രൂപ്പായി മത്സരിക്കുന്നത് എന്ന സംശയം പ്രേക്ഷകരിൽ ഉള്ളതുകൊണ്ടു തന്നെ ഈ ജോഡിയോട് പ്രേക്ഷകരിൽ നല്ലൊരു വിഭാഗത്തിനും അത്ര താൽപ്പര്യമില്ല. 

അതേസമയം, വളരെ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരുന്ന ഒരു അടുപ്പം പ്രകടമായി കാണുന്നത് അർജുൻ-ശ്രീതു ജോഡികൾക്ക് ഇടയിലാണ്. ഓരോ ദിവസം കഴിയുന്തോറും ഇരുവർക്കുമിടയിലുള്ള അടുപ്പം കൂടുന്നതിനാണ് പ്രേക്ഷകർ സാക്ഷിയാവുന്നത്. എന്നാൽ ഇരുവർക്കും ഷോയ്ക്കിടയിൽ ലവ് ട്രാക്ക് പിടിക്കാൻ ആഗ്രഹമില്ലാത്തതിനാൽ തന്നെ, പരസ്പരമുള്ള അടുപ്പം തുറന്നുപറയാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല. 

അതിനിടയിൽ, അപ്രതീക്ഷിതമായൊരു തുറന്നുപറച്ചിലിനു കൂടി ബിഗ് ബോസ് വീട് സാക്ഷിയായിരിക്കുകയാണ്. രസ്മിൻ ഭായ് ശ്രീതുവിനോട് തനിക്കുള്ള ക്രഷ് തുറന്നു പറഞ്ഞിരിക്കുകയാണ്. 

Advertisment

ഇരുവരും ഒന്നിച്ച് ഗാർഡൻ ഏരിയയിൽ കിടക്കുന്ന സമയത്താണ് രസ്മിൻ ശ്രീതുവിനോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. "ആദ്യമെ ഒരു സോറി പറയട്ടെ.  നിനക്ക് അധികം പ്രശ്നമാകാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഇത് പറയുന്നത്. നിന്നോട് കുറച്ച് അകലം പാലിച്ചാലോ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു. നിനക്ക് മനസിലാകുമെന്ന് ഞാൻ വിചാരിക്കുന്നു. പുറത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിഞ്ഞൂട. ഡിസ്റ്റൻസ് ഇടാമെന്ന് വിചാരിച്ചതിന്റെ മെയിൻ കാരണം നിനക്ക് ഒരു പ്രോബ്ലം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ശ്രീതു എനിക്ക് നിന്നോട് ഒരു ക്രഷുണ്ട്. നിന്നിൽ ട്രസ്റ്റുള്ളതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്. നീ പേടിക്കേണ്ട. ഇത് ആരോടും പറയരുത് കേട്ടോ. ഞാൻ ഇത് ഈ വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല," എന്നായിരുന്നു രസ്മിന്റെ വാക്കുകൾ.

രസ്മിന്റെ പെട്ടെന്നുള്ള തുറന്നുപറച്ചിൽ ശ്രീതുവിനും അവിശ്വസനീയമായിരുന്നു. ശ്രീതുവിന്റെ പ്രതികരണത്തിൽ നിറഞ്ഞുനിന്നതും അമ്പരപ്പായിരുന്നു. എന്തായാലും രസ്മിന്റെ തുറന്നു പറച്ചിലിനെ കുറിച്ച് ശ്രീതു ഇതുവരെ വീടിനകത്തെ ആരുമായും ചർച്ച നടത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇരുവരുടെയും സൗഹൃദത്തെ ഈ തുറന്നുപറച്ചിൽ ബാധിക്കുമോ എന്ന് കണ്ടറിയാം. 

നാലാം സീസണിൽ,  അഞ്ചാം സീസണിൽ അഞ്ജൂസ് റെനീഷയോടും സമാനമായ രീതിയിൽ ഒരു തുറന്നുപറച്ചിൽ നടത്തിയിരുന്നു. അത് ഇരുവർക്കുമിടയിൽ പിന്നീട് വലിയ പ്രശ്നങ്ങൾക്കു കാരണമാക്കിയിരുന്നു.

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: