/indian-express-malayalam/media/media_files/THXeWmFLmaKscrTlMg8W.jpg)
Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തി ഒരാഴ്ച കൊണ്ടു തന്നെ മികച്ച ഗെയിം പ്ലാൻ കാഴ്ച വച്ച മത്സരാർത്ഥിയാണ് സിബിൻ. പുറത്തുനിന്ന് ഷോ കണ്ട്, ജനവികാരം മനസ്സിലാക്കി, വീടിനകത്തെ ചില കൂട്ടുക്കെട്ടുകൾ തകർത്ത്, മത്സരാർത്ഥികളെ എക്സ്പോസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിബിൻ ഷോയിലേക്ക് എത്തിയത്. ആദ്യദിനങ്ങളിൽ ഒരുപരിധി വരെ സിബിൻ വിജയിക്കുകയും ചെയ്തു.
ജാസ്മിനും ഗബ്രിയുമായിരുന്നു സിബിന്റെ പ്രധാന ടാർഗറ്റ്. സിബിൻ വീടിനകത്ത് തന്റെ ഗെയിം സ്ട്രാറ്റജി പുറത്തെടുത്തതോടെ ജാസ്മിനും ഗബ്രിയും ഡൗൺ ആവുന്ന കാഴ്ചയും പ്രേക്ഷകർ കണ്ടു. ഇരുവരെയും രണ്ടു ഗ്രൂപ്പുകളിലേക്ക് മാറ്റുക പോലുള്ള കാര്യങ്ങളിലും സിബിന്റെ മാസ്റ്റർ പ്ലാൻ ഉണ്ടായിരുന്നു. ഇടയ്ക്ക് ഒരു ദിവസം തകർന്നു തരിപ്പണമായ അവസ്ഥയിൽ പോലും പ്രേക്ഷകർ ജാസ്മിനെ കണ്ടു.
കഴിഞ്ഞയാഴ്ചയിലെ വീക്കൻ്റ് എപ്പിസോഡിന് ശേഷം ജാസ്മിൻ ഇമോഷണലി തകർന്ന് സോഫയിൽ കിടന്ന് സർവ്വ നിയന്ത്രണവും വിട്ട് കരഞ്ഞപ്പോൾ, അത് ജാസ്മിൻ്റെ ഡ്രാമ ആണെന്നായിരുന്നു സിബിന്റെ വിലയിരുത്തൽ. എന്നാൽ, കാറ്റ് എപ്പോൾ വേണമെങ്കിലും പ്രതികൂലമായി വീശാൻ സാധ്യതയുള്ള ബിഗ് ബോസ് ഷോയിൽ ഈ വാരാന്ത്യത്തിലെ എപ്പിസോഡ് സിബിനു പ്രതികൂലമായിരുന്നു.
ജാസ്മിനെ ട്രിഗർ ചെയ്ത് വീക്കാക്കുക എന്ന സിബിന്റെ സ്ട്രാറ്റജി ഇടയിലെവിടെയോ വച്ച് തിരിച്ചടിച്ചു. എതിരാളിയെ ട്രിഗർ ചെയ്യാൻ പോയ സിബിൻ സ്വയം ട്രിഗറാവുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. വിട്ടുകൊടുക്കാൻ മനസ്സില്ലാതെ ജാസ്മിനും തിരിച്ചു പ്രവോക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ സിബിന്റെ നിയന്ത്രണം വിട്ടു. ജാസ്മിനെതിരെ മോശം ആംഗ്യം കാണിക്കുന്നതിലാണ് അത് ചെന്നവസാനിച്ചത്.
ഈ പ്രവൃത്തിയ്ക്ക് സിബിന് ബിഗ് ബോസിൽ നിന്നു താക്കീത് ലഭിക്കുക മാത്രമല്ല, നേരിട്ട് നോമിനേഷനിലേക്കും സിബിൻ ഇടം നേടി. പവർ റൂമിൽ നിന്നും സിബിൻ പുറത്താവുകയും ചെയ്തു. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലും സിബിന്റെ ഈ പെരുമാറ്റത്തെ വിമർശിച്ചതോടെ സിബിൻ ആകെ തകർന്നു. സർവ്വ നിയന്ത്രണവും വിട്ട് കരയുന്ന സിബിനെയാണ് ഇന്ന് പ്രേക്ഷകർ കണ്ടത്.
ഹൗസിൽ നിന്നും തന്നെ പുറത്ത് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിൻ ബിഗ് ബോസിന് മുന്നിൽ പൊട്ടിക്കരഞ്ഞു. ഒടുവിൽ കൺഫെഷൻ റൂമിലേക്ക് വിളിച്ച് വരുത്തി സൈക്കോളജിസ്റ്റ് സഹായം നൽകാമെന്ന് ബിഗ് ബോസ് അറിയിച്ചെങ്കിലും സിബിൻ വഴങ്ങിയില്ല.
തനിക്ക് ബിഗ് ബോസ് ഹൗസിൽ തുടരാൻ പേടിയാണെന്നും, താൻ മറന്നു തുടങ്ങിയ ട്രോമകളിലേക്ക് വീണ്ടും തിരിച്ചുപോവുന്നതു പോലെ തോന്നുന്നുവെന്നും സിബിൻ പറഞ്ഞു. "ഇനിയും തുടരാൻ സാധിക്കില്ല. മുൻപ് ഞാൻ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയിട്ടുണ്ട്. അവിടെ നിന്ന് കഷ്ടപ്പെട്ടാണ് തിരികെ വന്നത്. ഇനിയും അതുപോലൊരു സാഹചര്യത്തിലേക്ക് പോകാൻ സാധിക്കില്ല," എന്നൊക്കെ സിബിൻ സംസാരിച്ചു.
എവിടെയാണ് സിബിനു പിഴച്ചത്?
ബിഗ് ബോസിൽ ഇതാദ്യമല്ല, വൈൽഡ് കാർഡ് എൻട്രികളായി എത്തുന്ന മത്സരാർത്ഥികൾ മത്സരാർത്ഥികളെ ട്രിഗർ ചെയ്തും പ്രവോക്ക് ചെയ്തും ഗെയിം കളിക്കുന്നത്. പലപ്പോഴും വൈൽഡ് കാർഡ് മത്സരാർത്ഥികൾക്കു മാത്രം ലഭിക്കുന്ന ഒരു ആനുകൂല്യവും ഇതാണ്. മുൻ സീസണുകളിൽ പൊളി ഫിറോസ്, റിയാസ് സലിം എന്നിവരും പുറത്തു നിന്ന് ഷോ കണ്ട്, ജനങ്ങളുടെ പൾസ് മനസ്സിലാക്കി, അകത്തുവന്ന് പ്രേക്ഷകർക്കിഷ്ടപ്പെടുന്ന രീതിയിൽ മത്സരാർത്ഥികളെ പ്രവോക്ക് ചെയ്ത് ഗെയിം കളിച്ചവരാണ്.
ഇരുതല മൂർച്ചയുള്ള വാളാണ് ഈ പ്രവോക്കിംഗ് ഗെയിം. അതിന് അതിന്റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന ബോധ്യത്തോടെ തന്നെയാണ് പൊളി ഫിറോസും റിയാസ് സലിമുമെല്ലാം ആ ഗെയിം കളിച്ചത്. തങ്ങളുടെ ആക്ഷന്റെ പ്രതിപ്രവർത്തനം എന്താവുമെന്നും അതിനെ എങ്ങിനെയൊക്കെ നേരിടണമെന്നുമുള്ള കൃത്യമായ ഗെയിം പ്ലാനും ഇരുവർക്കുമുണ്ടായിരുന്നു. അതിനാൽ തന്നെ, വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ ഇവരുടെ ഗെയിം പ്ലാനിനെ വിമർശിച്ചപ്പോഴും ശകാരിച്ചപ്പോഴുമെല്ലാം കൂസാതെ നിന്ന് അതിനെ നേരിടാനും ഈ മത്സരാർത്ഥികൾക്ക് സാധിച്ചിരുന്നു. എന്നാൽ, ഇവിടെ സിബിന് ഇവിടെ അത്തരമൊരു ദീർഘവീക്ഷണം ഉണ്ടായില്ലെന്നു വേണം മനസ്സിലാക്കാൻ. ഒരാഴ്ചയിലെ തന്റെ ഗെയിം പ്ലാനിന് ഇത്തരത്തിലൊരു തിരിച്ചടിയുണ്ടാവുമെന്ന് സിബിൻ ഓർക്കാതെ പോയി. അതിനാൽ തന്നെയാണ് സിബിനു അടി പതറിയതും.
വീഴ്ചയിൽ നിന്നും സിബിൻ എങ്ങനെ കരകയറുമെന്നും ഇച്ഛാശക്തി വീണ്ടെടുക്കുമെന്നുമാണ് പ്രേക്ഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
Read More Stories Here
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
- ഇനി നടക്കപ്പോറത് സിബിൻ-ജാസ്മിൻ വാർ, ഈ സീസൺ അറിയപ്പെടുക ജാസ്മിന്റെ പേരിൽ: ദിയ സന
- വിഷു കളറാക്കാൻ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ; അതിഥിയായി റഹ്മാനും
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ:
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി
- ഗ്യാസ് ഓഫ് ചെയ്യാതെ പോയത് ജാസ്മിനോ? തെളിവ് നിരത്തി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us