/indian-express-malayalam/media/media_files/LrVjw2nPj9BvifTekmvr.jpg)
ഓരോ വിഷുക്കാലവും ടെലിവിഷനും ആഘോഷകാലമാണ്. പ്രത്യേക അഭിമുഖങ്ങൾ, പരിപാടികൾ, പുതിയ ചിത്രങ്ങളുടെ ടെലിവിഷൻ പ്രീമിയർ എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ നിരവധി പരിപാടികൾ വിഷുവിനോട് അനുബന്ധിച്ച് ചാനലുകൾ സംപ്രേഷണം ചെയ്യുന്നു.
ഏഷ്യാനെറ്റിന്റെ ഈ വർഷത്തെ വിഷുദിന പ്രത്യേക പരിപാടികളിങ്ങനെ
വിഷു ദിനമായ ഏപ്രിൽ 14ന് രാവിലെ 8:30 ന് കാണിപ്പയൂർ നാരായണൻ നമ്പുതിരി അവതരിപ്പിക്കുന്ന വിഷു ഫലങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന്, രാവിലെ 10:30ന്, സ്റ്റാർ സിംഗേഴ്‌സും വിധികർത്താക്കളായ കെ എസ് ചിത്രയും സിതാരയും പങ്കെടുക്കുന്ന വിഷുകൈനീട്ടം. ഇതിഹാസ സംഗീതജ്ഞൻ എ ആർ റഹ്മാനുമായുള്ള പ്രത്യേക അഭിമുഖം ഉച്ചയ്ക്ക് 12:00 മണിക്കും മുതിർന്ന സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയെയും സീരിയലുകളിലെ ജനപ്രിയ കലാകാരന്മാരെയും ഒരുമിക്കുന്ന വിഷു താരമേളം 12.30 നും സംപ്രേക്ഷണം ചെയ്യുന്നു.
മമ്മൂട്ടി, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് എന്നിവർ അഭിനയിച്ച സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ഉച്ചയ്ക്ക് 2:00ന് സംപ്രേഷണം ചെയ്യും. വൈകിട്ട് 5:30ന് മലയാളചിത്രം നേരിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ കാണാം. മോഹൻലാൽ, അനശ്വര രാജൻ, സിദ്ദിഖ്, പ്രിയാമണി, ജഗദീഷ് എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിര അണിനിരക്കുന്ന ചിത്രമാണ് നേര്. രാത്രി 9:00 മണിക്ക് ബിഗ് ബോസിന്റെ പ്രത്യേക വിഷുദിന എപ്പിസോഡും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.
Read More Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us