/indian-express-malayalam/media/media_files/cSY3SdWu2KECVnwLxIdG.jpg)
Bigg Boss malayalam 6: വിവാദങ്ങൾക്കും വഴക്കുകൾക്കും ഒട്ടും പഞ്ഞമില്ലാത്ത ഇടമാണ് ബിഗ് ബോസ് വീട്. മത്സരാർത്ഥികൾക്കിടയിലെ വഴക്കും പിണക്കങ്ങളും പക വീട്ടലുമൊക്കെയായി സംഭവബഹുലമായാണ് ഓരോ ആഴ്ചയും കടന്നുപോവുന്നത്. വിവാദങ്ങൾ ഉണ്ടാക്കാനും സഹ മത്സരാർത്ഥികളെ തറ പറ്റിക്കാനുമൊക്കെ വുമൺ കാർഡ് ഇറക്കി കളിക്കുന്നവരും, കാര്യങ്ങൾ മാനിപുലേറ്റ് ചെയ്ത് വഴക്കുകൾ ഉണ്ടാക്കുന്നവരുമൊക്കെ ബിഗ് ബോസ് ഹൗസിലുണ്ട്.
കഴിഞ്ഞ ദിവസം, ജാൻമണിയും ഒരു നമ്പർ വിവാദമായി എത്തിയിരുന്നു. മത്സരാർത്ഥികളിൽ ഒരാൾ മോശമായ രീതിയിൽ, ഒരു നമ്പർ പറഞ്ഞുകൊണ്ട് തന്നെ അപമാനിച്ചു എന്നാണ് ജാൻമണി മീറ്റിംഗിനിടെ പറഞ്ഞത്. എന്നാൽ ആരെയാണ് താൻ ഉദ്ദേശിച്ചതെന്ന് ജാൻമണി വ്യക്തമാക്കിയില്ല. ഇത് നോറ, ജാസ്മിൻ മത്സരാർത്ഥികൾ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അർജുൻ തന്നെ അപമാനിച്ചു എന്നു കരുതിയാണ് ജാൻമണി ഈ വിഷയം എടുത്തിട്ടത്. എന്നാൽ, യഥാർത്ഥത്തിൽ അർജുൻ ജാൻമണിയെ അപമാനിച്ചോ? കുരുട്ടുബുദ്ധിയോടെ ജിന്റോ കളിച്ച കളിയിൽ ജാൻമണി മൂക്കും കുത്തി വീണതല്ലേ? എന്നൊക്കെയാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.
ജാൻമണിയുടെ പരാതിയിലേക്ക് നയിച്ച സംഭവമിങ്ങനെ
ബിഗ് ബോസ് വീട്ടിലെ ഡൈനിങ് ഹാളിൽ അർജുൻ, ജാൻമണി, ജിന്റോ,റെസ്‌മിൻ എന്നിവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അർജുൻ; ജിന്റോ, പൂരി വേണോ? എന്നു ചോദിച്ചു.
ജിന്റോ; വേണ്ടെടാ. എണ്ണാൻ പറ്റുന്നില്ല ഞാൻ കഴിച്ചത്. ആറും രണ്ടും... എട്ട് പൂരിയായി.
അർജുൻ; ഒന്നുംകൂടെ കൂട്ടി ഒമ്പതാക്കിയാലോ?
ജിന്റോ; വേണ്ടളിയാ, പറ്റണില്ല....,' വളരെ സ്വാഭാവികമായി നടന്നൊരു സംഭാഷണമായിരുന്നു ഇത്.
എന്നാൽ, പിന്നീട് ജാൻമണിയ്ക്ക് ഒപ്പം സ്മോക്കിംഗ് ഏരിയയിൽ എത്തിയ ജിന്റോ ഈ വിഷയം എടുത്തിട്ടു. അർജുൻ ഒമ്പത് എന്നു പറഞ്ഞ് ജാൻമണിയെ അപമാനിക്കുകയായിരുന്നു എന്നായിരുന്നു ജിന്റോയുടെ വാദം. അർജുനുമായി അത്ര സ്വരചേർച്ചയിൽ അല്ലാത്ത ജാൻമണി ഇതു കേട്ട് പ്രവോക്ക് ആവുകയായിരുന്നു. ആരുടെയും പേരെടുത്തു പറയാതെ പരസ്യമായി ഇക്കാര്യം സഹമത്സരാർത്ഥികളോട് മീറ്റിംഗിനിടെ പറയുകയും ചെയ്തു.
വളരെ സ്വാഭാവികമായൊരു രംഗത്തെ ഇത്രയും വലിയ പ്രശ്നത്തിലേക്ക് നയിച്ചത് ജിന്റോയുടെ കുരുട്ടുബുദ്ധിയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. റെസ്മിനും തനിക്കുമൊപ്പം അർജുൻ പവർ റൂമിൽ കയറിയ അന്നു മുതൽ ജിന്റോയ്ക്ക് അർജുനുമായി പ്രശ്നമുണ്ട്. പലപ്പോഴും നോമിനേഷൻ വേളകളിൽ ജിന്റോ അർജുന്റെ പേര് എടുത്തിടാറുണ്ട്. ജാൻമണിയ്ക്കും അർജുനോട് ദേഷ്യമുണ്ടെന്ന് അറിയാവുന്ന ജിന്റോ മനപൂർവ്വം പ്രശ്നം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നാണ് ഒരുവിഭാഗം പ്രേക്ഷകർ വിലയിരുത്തുന്നത്.
ജാൻമണി ഇരിക്കെ തന്നെയാണ് അർജുൻ ജിന്റോയോട് സംസാരിക്കുന്നത്. എന്നാൽ അതിൽ ജാൻമണിയ്ക്ക് അപ്പോൾ ഒരു പ്രശ്നവും തോന്നുന്നില്ല. പിന്നീട് ജിന്റോ ഇതിനെ മാനിപുലേറ്റ് ചെയ്തപ്പോഴാണ് ജാൻമണി ട്രിഗറായത്. വളരെ സെൻസിറ്റീവായ ഇത്തരമൊരു കാര്യം ജിന്റോ വളച്ചൊടിച്ച് ജാൻമണിയെ എരി കയറ്റിയത് ശരിയല്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Read More Stories Here
- വീട്ടിൽ നിന്നും ഡ്രസ്സ് പോലും അയക്കുന്നില്ല, കരയാനോ വിഷമം അടക്കാനോ പറ്റുന്നില്ല: സങ്കടം പറഞ്ഞ് ജാസ്മിൻ
- ഇനിയെന്റെ അപ്പൻ വന്നാലും ജാസ്മിന്റെ കൈ വിടാൻ പോകുന്നില്ല: ഗബ്രി-Bigg BossMalayalam 6
- എനിക്ക് ഗെയ്മിനേക്കാളും വലുത് നീയാണ് ജാസ്മിൻ: ഗബ്രി
- വിഷു കളറാക്കാൻ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ; അതിഥിയായി റഹ്മാനും
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.