/indian-express-malayalam/media/media_files/oLhdelwH4quGMa2q1XZn.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസണ്‍ ആറിൽ പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഏറ്റവും കൂടുതൽ വിമർശനം നേടിയ കോമ്പോ ആരാണെന്ന ചോദ്യത്തിനു ജാസ്മിനും ഗബ്രിയും എന്നാവരും ഉത്തരം. ഇരുവരും ഷോയിൽ പിടിച്ചുനിൽക്കാനായി ലവ് ട്രാക്ക് കളിക്കുകയാണെന്നാണ് പ്രധാന വിമർശനം. ഇരുവരും ഗ്രൂപ്പായി കളിക്കുന്നത് സഹമത്സരാർത്ഥികൾക്കിടയിലും ഈർഷ്യയുണ്ടാവാൻ കാരണമായിട്ടുണ്ട്. അതിനാൽ തന്നെ, ഗ്രൂപ്പിലെ ഭൂരിഭാഗം വരുന്ന മത്സരാർത്ഥികളും ഈ കോമ്പോയ്ക്ക് എതിരാണ്.
വൈൽഡ് കാർഡ് എൻട്രികളായി ആറു മത്സരാർത്ഥികൾ കൂടി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയതോടെ വലിയ രീതിയിൽ വെല്ലുവിളികൾ നേരിടുകയാണ് ഗബ്രിയും ജാസ്മിനും. ഈ കോമ്പോയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിൻ ഉൾപ്പെടെയുള്ള മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്.
വൈൽഡ് കാർഡ് എൻട്രികൾ എത്തിയതോടെ ജാസ്മിൻ- ഗബ്രി വിഷയം വീടിനകത്തു പുകഞ്ഞുകൊണ്ടിരിക്കുകയാണ്. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലും, തങ്ങളുടെ ബന്ധത്തെ കുറിച്ച് പ്രേക്ഷകർക്കുള്ള ആശയക്കുഴപ്പങ്ങൾക്ക് ക്ലാരിഫിക്കേഷൻ നൽകാൻ ജാസ്മിനും ഗബ്രിയ്ക്കും അവസരം നൽകിയിരുന്നു. പ്രേക്ഷകരുടെ റിക്വസ്റ്റ് പ്രകാരമായിരുന്നു അത്തരമൊരു ക്ലാരിഫിക്കേഷന് ബിഗ് ബോസ് വേദിയൊരുക്കിയത്. ഇരുവരുടെയും ചില വീഡിയോകളും ബിഗ് ബോസ് പ്ലേ ചെയ്തിരുന്നു. മോഹൻലാലിനോട് സംസാരിച്ചപ്പോൾ, തനിക്ക് ഗബ്രിയെ വലിയ ഇഷ്ടമാണെന്നും പ്രണയത്തിലാവാതിരിക്കാൻ താൻ ശ്രമിക്കുകയാണെന്നുമായിരുന്നു ജാസ്മിന്‍ മോഹന്‍ലാലിനോട് പറഞ്ഞത്. ഗബ്രിക്ക് തന്നോടും ഇഷ്ടമുണ്ടെന്നും എന്നാല്‍ ഇരുവരുടെയും പ്രണയം ഒരിക്കലും വര്‍ക്കൗട്ട് ആവില്ലെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു.
വാരാന്ത്യ എപ്പിസോഡിനു ശേഷം ജാസ്മിനും ഗബ്രിയും കൂടുതൽ ഇമോഷണലാവുകയും വീക്കാവുകയും ചെയ്യുന്നതാണ് പ്രേക്ഷകർ കണ്ടത്. ജാസ്മിൻ ബ്രേക്ക് ഡൗൺ ആവുന്നതിനും ഹൗസ് സാക്ഷിയായി.
വീടിനു പുറത്തും കാര്യങ്ങൾ ജാസ്മിനു അനുകൂലമല്ല. ജാസ്മിനുമായി വിവാഹം തീരുമാനിച്ച പ്രതിശ്രുത വരൻ അഫ്സൽ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്നും പ്രണയത്തിൽ നിന്നും പിൻമാറിയിരിക്കുകയാണ്.
ഇതിനെല്ലാം ഇടയിൽ, ഗബ്രി അപ്സരയോട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇത്രയും ടാർഗറ്റ് ചെയ്യപ്പെട്ടതുകൊണ്ടു തന്നെ, "ഈ ആഴ്ച ജാസ്മിനും എനിക്കുമുള്ള പുറത്തുള്ള സപ്പോർട്ട് മുഴുവനായും തകിടം മറിയും. അല്ലെങ്കിൽ എന്താണ് ഉണ്ടാവുക എന്നെനിക്കറിയില്ല. കാര്യങ്ങൾ മാറിമറിയുമെന്ന് എനിക്കു തോന്നുന്നു. ആളുകൾ മനസ്സിലാക്കും. എന്തു സംഭവിച്ചാലും ഞാൻ ആ പിടി വിടാൻ ഉദ്ദേശിച്ചില്ല. എന്റെ അപ്പൻ നേരിട്ടു വന്നാലും ഞാൻ ജാസ്മിന്റെ കൈ വിടാൻ ഉദ്ദേശിച്ചിട്ടില്ല."
Read More Stories Here
- വീട്ടിൽ നിന്നും ഡ്രസ്സ് പോലും അയക്കുന്നില്ല, കരയാനോ വിഷമം അടക്കാനോ പറ്റുന്നില്ല: സങ്കടം പറഞ്ഞ് ജാസ്മിൻ
- ജാസ്മിന്‍ ബിഗ് ബോസ് നൽകിയ കത്തിൽ എന്താണ്? വീണ്ടും സിഗ്നലോ?
- എനിക്ക് ഗെയ്മിനേക്കാളും വലുത് നീയാണ് ജാസ്മിൻ: ഗബ്രി
- വിഷു കളറാക്കാൻ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ; അതിഥിയായി റഹ്മാനും
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.