/indian-express-malayalam/media/media_files/KIGSOzOM5nYKaLGqQuWC.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് ഇൻഫ്ളുവൻസറായ ജാസ്മിൻ ജാഫർ. ബിഗ് ബോസ് വീട്ടിൽ ജാസ്മിനു ഏറ്റവും വിശ്വാസവും അടുപ്പവുമുള്ളത് ഗബ്രിയോടാണ്. എന്നാൽ ജാസ്മിൻ- ഗബ്രി കൂട്ടുക്കെട്ട് വീടിനകത്തും പുറത്തും ഒരുപോലെ പ്രേക്ഷകരുടെ വിമർശനം നേരിടുന്ന ഒന്നാണ്. ഷോ തുടങ്ങി രണ്ടാം ദിവസം തന്നെ ജാസ്മിനും ഗബ്രിയും കൂട്ടായതിൽ അസ്വാഭാവികത ഉണ്ടെന്നും ഇരുവരും പുറത്തുനിന്നു തന്നെ പ്ലാൻ ചെയ്തു വന്ന് ലവ് ട്രാക്ക് കളിക്കുകയാണോ എന്നൊക്കെയാണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും ഉന്നയിക്കുന്ന സംശയം.
സഹമത്സരാർത്ഥികളെല്ലാം ജാസ്മിൻ- ഗബ്രി ബന്ധത്തെ ചോദ്യം ചെയ്തപ്പോഴും തകരാതിരുന്ന ജാസ്മിൻ, വീടിനകത്തേക്ക് ആറു വൈൽഡ് കാർഡ് മത്സരാർത്ഥികൾ കൂടി എത്തിയതോടെ അൽപ്പം തകർന്ന അവസ്ഥയിലാണ്. പുറത്തു നടക്കുന്ന കാര്യങ്ങൾ ജാസ്മിൻ കരുതും പോലെയല്ല എന്ന സൂചന സായ് കൃഷ്ണ ജാസ്മിനു നൽകിയിരുന്നു. തന്റെ ഫാമിലിയേയും പ്രതിശ്രുത വരനെയുമെല്ലാം വീടിനകത്ത് ഗബ്രിയും താനും തമ്മിലുള്ള സൗഹൃദം ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയതോടെ ജാസ്മിൻ അൽപ്പം ഡൗൺ ആയിട്ടുണ്ട്. ഗബ്രിയുമായുള്ള അടുപ്പം പുറത്ത് വലിയ രീതിയിൽ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയെന്നും ജാസ്മിൻ ഇതിനകം മനസ്സിലാക്കിയിരിക്കുന്നു.
തനറെ ഭയങ്ങളും ആശങ്കകളും ബിഗ് ബോസിനോട് പങ്കുവയ്ക്കുന്ന ജാസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കൺഫെഷൻ റൂമിലെത്തിയ ജാസ്മിനോട് എന്തൊക്കെയുണ്ട് വിശേഷം? എന്നു ബിഗ് ബോസ് തിരക്കിയപ്പോൾ, "വലിയ സുഖമൊന്നുമില്ല, മനശാസ്ത്രഞ്ജനെ കാണണം" എന്നായിരുന്നു ജാസ്മിന്റെ മറുപടി.
എന്തുപറ്റിയെന്ന് ബിഗ് ബോസ് വീണ്ടും ചോദിച്ചപ്പോൾ ജാസ്മിൻ തന്റെ ആശങ്കകൾ പങ്കുവച്ചു. "പുറത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. വന്നവരുടെ രീതിയിൽ നിന്നാണെങ്കിലും അതു മനസ്സിലാവുന്നുണ്ട്. എന്റെ ഡ്രസ്സൊന്നും വരുന്നില്ല. ലാലേട്ടന്റെ എപ്പിസോഡിൽ നിന്നും ഹിന്റ് ലഭിക്കുന്നുണ്ട്. നെഗറ്റീവ് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അതിനും മുകളിൽ വേറെ എന്തൊക്കെയോ തലത്തിൽ ആവുന്നു എന്നു കേൾക്കുമ്പോൾ എനിക്കറിയില്ല. എനിക്ക് ഒന്ന് കരയാൻ പറ്റുന്നില്ല, വിഷമങ്ങൾ അടക്കാൻ പറ്റുന്നില്ല," ജാസ്മിൻ പറഞ്ഞു.
"വരുന്നവർക്ക് പല പ്ലാനുകളും ഉണ്ടാകും. അതു മനസ്സിലാക്കി കളിക്കുക. നിങ്ങൾ നല്ലൊരു പ്ലെയറാണ്," എന്ന് സമാശ്വസിക്കുകയാണ് ബിഗ് ബോസ്.
Read More Stories Here
- ജാസ്മിന് ബിഗ് ബോസ് നൽകിയ കത്തിൽ എന്താണ്? വീണ്ടും സിഗ്നലോ?
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ: Bigg Boss Malayalam 6
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി: Bigg Boss Malayalam 6
- ഗ്യാസ് ഓഫ് ചെയ്യാതെ പോയത് ജാസ്മിനോ? തെളിവ് നിരത്തി മോഹൻലാൽ: Bigg Boss Malayalam 6
- സത്യത്തിൽ നിങ്ങളാരാണ് ജിന്റോ, മണ്ടനോ അതിബുദ്ധിമാനോ? പ്രേക്ഷകർ ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us