/indian-express-malayalam/media/media_files/cHh9pZ9YbxTch14rkGnp.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസൺ 40 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വിജയി ആരാവും എന്ന് പ്രെഡിക്റ്റ് ചെയ്യാനാവാത്ത രീതിയിലാണ് ഷോയുടെ മുന്നോട്ടു പോക്ക്. എന്നിരിക്കിലും, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഗ് ബോസ് വീടിനകത്തു നിന്നും ഏറ്റവും ഉയർന്നു കേൾക്കുന്ന പേര് ജാസ്മിന്റേതായിരിക്കും. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ ജാസ്മിനെ ടാർഗറ്റ് ചെയ്യാൻ തുടങ്ങിയതോടെ, മത്സരാർത്ഥി എന്ന നിലയിൽ ജാസ്മിന്റെ ഗ്രാഫ് മുകളിലേക്കാണ്.
ഈ സീസൺ ജാസ്മിന്റെ പേരിൽ അറിയപ്പെടുമെന്നാണ് ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്ന ദിയ സന വിലയിരുത്തുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലാണ് ദിയ ഷോയെ കുറിച്ചും ജാസ്മിനെ കുറിച്ചും വിലയിരുത്തിയത്.
"ജാസ്മിൻ ജാഫർ എന്ന മികച്ച ഗെയ്മറെ പറ്റിയാണ് ഈ പോസ്റ്റ്. ആദ്യമേ പറയട്ടെ ജാസ്മിൻ ജാഫർ വിശ്വസിക്കാൻ കൊള്ളാത്ത ഒരാൾ എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാൽ ബിഗ്ഗ് ബോസ്സ് മത്സരാർത്ഥിയായ ജാസ്മിൻ പൊളി ആണ്. ഇതുവരെ വന്ന സീസണുകളിൽ ഒരേപോലെ ശക്തരായ രണ്ട് മത്സരാർത്ഥികൾ ഉണ്ടായിട്ടില്ല. ഇവിടെ സിബിൻ- ജാസ്മിൻ വാർ ആണ് ഇനി നടക്കാൻ പോകുന്നത്. സിബിൻ കൂട്ടമായും ജാസ്മിൻ ഗബ്രിയുടെ തീർപ്പിന് ശേഷം ഒറ്റക്കുമാണ് നീങ്ങാൻ പോകുന്നത്. ഇപ്പൊ തന്നെ ജാസ്മിൻ ആ വീട് മൊത്തം കയ്യിലെടുത്തിട്ടുണ്ട്. ജാസ്മിൻ എന്ന് തന്നെ അറിയപ്പെടും ഈ സീസൺ. ഗബ്രി - ജാസ്മിൻ കോമ്പോ ആണ് പൊതുവെ ജാസ്മിനെ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടമല്ലാത്തത്. ഇതുവരെയുള്ള സീസണുകളിൽ ഇങ്ങനെ സൈബർ ബുള്ളിങ്ങിനു ഇരയായിട്ടുള്ള ഒരു സ്ത്രീയും ഉണ്ടായിട്ടില്ല. പവർ എന്നൊക്കെ പറഞ്ഞാൽ, ആരെയും കൂസാത്ത സ്വന്തം ഇഷ്ടം, താല്പര്യം ഇങ്ങനെ മാത്രം ചിന്തിക്കുന്ന മനുഷ്യർ കുറവാണ്, അവിടെയാണ് ജാസ്മിൻ," ദിയ കുറിച്ചു.
Read More Stories Here
- വീട്ടിൽ നിന്നും ഡ്രസ്സ് പോലും അയക്കുന്നില്ല, കരയാനോ വിഷമം അടക്കാനോ പറ്റുന്നില്ല: സങ്കടം പറഞ്ഞ് ജാസ്മിൻ
- ഇനിയെന്റെ അപ്പൻ വന്നാലും ജാസ്മിന്റെ കൈ വിടാൻ പോകുന്നില്ല: ഗബ്രി- Bigg Boss Malayalam 6
- എനിക്ക് ഗെയ്മിനേക്കാളും വലുത് നീയാണ് ജാസ്മിൻ: ഗബ്രി
- വിഷു കളറാക്കാൻ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ; അതിഥിയായി റഹ്മാനും
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.