/indian-express-malayalam/media/media_files/VEvLTf66w7364cTUFOkD.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആർ 60-ാം ദിവസത്തിലേക്കു എത്തുകയാണ്. ആരാവും സീസണിന്റെ വിജയി എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ബിഗ് ബോസ് ആറാം സീസണിലെ തന്റെ ഇഷ്ടമത്സരാർത്ഥികളെ കുറിച്ച് നടി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, "ജിന്റോ, ജാസ്മിൻ, നന്ദന എന്നിവരെയൊക്കെ എനിക്കിഷ്ടമാണ്," എന്നാണ് ഗായത്രി പറയുന്നത്.
ജാസ്മിൻ ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ പുറത്തു നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പതറിപ്പോകുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ജാസ്മിൻ അതിനെയെല്ലാം അതിജീവിക്കുമെന്നാണ് ഗായത്രി മറുപടി നൽകിയത്.
"ജാസ്മിൻ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ഞാനെപ്പോഴും ആലോചിക്കും, എന്തൊരു ഇന്റലിജൻസാണ് ഈ കുട്ടിയ്ക്ക്. ആ കുട്ടിയ്ക്ക് സ്വിച്ച് ചെയ്യാൻ വളരെ എളുപ്പമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഒരു കാര്യം മനസ്സിലാക്കി പെട്ടെന്നു തന്നെ മാറാൻ പറ്റുന്നുണ്ട്. പറയുന്ന പോയിന്റുകളൊക്കെ കൃത്യമാണ്. എത്ര അടിക്കിട്ടിയാലും പറയാനുള്ള കാര്യങ്ങൾ അവൾ പറഞ്ഞിരിക്കും. ഒരു വീഴ്ച കാണുന്നില്ല. 23 വയസ്സല്ലേ ഉള്ളൂ. ഞാൻ ആലോചിക്കുകയാണ്, ആ കുട്ടി ഒരു 30ൽ ഒക്കെ എത്തുമ്പോൾ എങ്ങനെയായിരിക്കും എന്ന്."
Read More Stories Here
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.