/indian-express-malayalam/media/media_files/M2rcZE4MXqh2PRvSjkM3.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസൺ അതിന്റെ ഒൻപതാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടി പടിയിറങ്ങിയിരിക്കുകയാണ്. ഗബ്രിയാണ് ബിഗ് ബോസ് വീട് വിട്ടിറങ്ങിയ ആ മത്സരാർത്ഥി.
ബിഗ് ബോസ് കിരീടം ചൂടാൻ ആർക്കാണ് കൂടുതൽ സാധ്യത? എന്നതിനെ കുറിച്ചു സംസാരിക്കുകയാണ് ഗബ്രി ഇപ്പോൾ. ജാസ്മിൻ അല്ലേൽ ജിന്റോ ബിഗ് ബോസ് വിജയിയാവുമെന്നാണ് ഗബ്രി പറയുന്നത്.
"ജാസ്മിൻ വിജയിയാവണം എന്നാണ് എനിക്ക് ആഗ്രഹം. ജിന്റോ ചേട്ടൻ നന്നായി കളിക്കുന്ന ഒരാളാണ്. വിന്നർ ആവാൻ സാധ്യതയുണ്ട്. ഞങ്ങൾ അനുഭവിച്ച കാര്യങ്ങളൊക്കെ വേറൊരു രീതിയിൽ അനുഭവിച്ചിട്ടുള്ള ആളാണ് ജിന്റോ ചേട്ടൻ. പുള്ളിയും ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്. പുള്ളിയ്ക്ക് അവിടെ ഒറ്റപ്പെടലിൽ കൂട്ടായി ഉണ്ടായിരുന്നത് ജാൻമണി മാത്രമായിരുന്നു. ജാൻമണി പോയതിൽ പിന്നെ പുള്ളി തനിയെ ആണ്."
ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ആദ്യം മുതൽ ശ്രദ്ധ നേടിയ കോമ്പോ ആയിരുന്നു ജാസ്മിനും ഗബ്രിയും. ഇരുവരുടെയും ബന്ധം പ്രേക്ഷകർക്കിടയിലും സഹമത്സരാർത്ഥികൾക്കിടയിലും വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു.
ഷോയിൽ നിന്നും പുറത്തായ ഗബ്രി ഇപ്പോൾ തനിക്കും ജാസ്മിനുമെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ്. "ഒരാൺകുട്ടിയും പെൺകുട്ടിയും കൈപിടിച്ച് ഇരിക്കുന്നതും തോളത്ത് കയ്യിടുന്നതും കൈ മുറുക്കെ പിടിക്കുന്നതും തെറ്റാണോ? ഒരു ഫിസിക്കൽ ബൗൻഡറി ഉണ്ട്. അത് കഴിഞ്ഞാൽ മാത്രമെ ഒരു അശ്ലീലത അതിൽ വരുന്നുള്ളൂ. അത്രയും നാളും അത് അശ്ലീലത അല്ല. സൗഹൃദത്തിൽ എല്ലാവരും ചെയ്യുന്ന കാര്യമാണ് ഞങ്ങളും ചെയ്തത്. നിങ്ങളാരും ഒരു ബെസ്റ്റ് ​ഗേൾഫ്രണ്ടിനെ ഉമ്മ വയ്ക്കില്ലേ? അതിൽ ജെൻഡർ ഇല്ലെന്ന് തീരുമാനിച്ചാൽ എല്ലാം ശരിയായില്ലേ?" എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവേ ഗബ്രി പറഞ്ഞത്.
ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ജാസ്മിനെയാണെന്നും ഗബ്രി പറയുന്നു. ജാസ്മിൻ വളരെ മികച്ച മത്സരാർത്ഥിയാണ്, ജാസ്മിൻ വിജയിക്കണം എന്നാണ് തന്റെ ആ​ഗ്രഹമെന്നും ഗബ്രി കൂട്ടിച്ചേർത്തു.
Read More Stories Here
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു: Bigg Boss Malayalam 6
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
- ട്രിഗർ ഗെയിം കളിച്ച് ഒടുവിൽ നില തെറ്റിയ സിബിൻ, പിഴച്ചതെവിടെ?
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us