/indian-express-malayalam/media/media_files/BXz0yTptblybLg7Zmtim.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസൺ പത്താം ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. മത്സരം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ആരാവും ഫൈനൽ ഫൈവിലെത്തുക എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ആറാം സീസണിൽ, ആദ്യം മുതൽ ഉയർന്നു കേട്ടത് ജാസ്മിൻ- ഗബ്രി കോമ്പോകളായിരുന്നു. എന്നാൽ ഈ കോമ്പോ പ്രേക്ഷക പ്രീതിയേക്കാളും വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഇരുവരും വീടിനു വെളിയിൽ വച്ചു തന്നെ കോമ്പോ പ്ലാൻ ചെയ്ത് വീടിനകത്തു കയറിവരാണ് എന്ന രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നതോടെ ഏവരും സംശയത്തോടെയാണ് ഗബ്രിയേയും ജാസ്മിനെയും നോക്കി കണ്ടത്. ഗബ്രി ഷോയിൽ നിന്നും എവിക്റ്റായതോടെ ജാസ്മിൻ- ഗബ്രി കോമ്പോ അവസാനിക്കുകയും ചെയ്തു.
അതേസമയം, ഒട്ടും പ്ലാൻ ചെയ്യാതെ വളരെ ഓർഗാനിക്കായി രൂപപ്പെട്ടൊരു കോമ്പോയും ബിഗ് ബോസിലുണ്ട്. അത് അർജുനും ശ്രീതുവും തമ്മിലുള്ള അടുപ്പമാണ്. പരസ്പരം വളരെയേറെ സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നവരാണെങ്കിലും ഇരുവരും പ്രണയം പരസ്പരം തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ, അർജുനും ശ്രീതുവും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകർ ഏറെയാണ്. ശ്രീജുൻ എന്ന് കോമ്പോയ്ക്ക് ആരാധകർ പേരും നൽകി കഴിഞ്ഞു. അർജുനും ശ്രീതുവും പ്രണയം തുറന്നുപറയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ശ്രീജുൻ ഫാൻസ്.
കഴിഞ്ഞ ദിവസം, അർജുൻ ശ്രീതുവുമായി നടത്തിയൊരു സംഭാഷണമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശ്രീതുവിനോട് തനിക്കുള്ള ഫീലിംഗ്സിനെ കുറിച്ച് അർജുൻ സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക.
"ശ്രീതൂ... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. നീയോ ഞാനോ പുറത്തുപോയാൽ ഞാൻ നിന്നെ ശരിക്കും മിസ് ചെയ്യും, എനിക്ക് നല്ല ഒരുപാട് മൊമന്റ്സ് തന്നിട്ടുണ്ട്. എനിക്ക് എന്നും നീ ഒരുപോലെ തന്നെയായിരിക്കും. എനിക്ക് ഈ ബോണ്ട് ബ്രേക്ക് ചെയ്യേണ്ട.. എപ്പോഴാണ് സംസാരിക്കാൻ തുടങ്ങിയത് എന്ന് എനിക്കറിയില്ല. എനിക്ക് പൊസസ്സീവിനസ്സ് തോന്നിയിട്ടുണ്ട്, എന്താണെന്നറിയില്ല," അർജുൻ പറയുന്നു.
"ഒടുവിൽ അർജുൻ മനസ്സുതുറന്നു, എന്നിട്ടും ശ്രീതുവിനു മനസ്സിലായില്ലേ?" എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. "ശ്രീതു," എന്ന അർജുന്റെ വിളിയിൽ പോലും ആ സ്നേഹം പ്രകടമാണെന്നും ആരാധകർ പറയുന്നു.
ബിഗ് ബോസ് നൽകിയൊരു ടാസ്കിനിടയിലും അർജുൻ ശ്രീതുവിനോട് തനിക്കുള്ള സ്നേഹം തുറന്നു പ്രകടിപ്പിക്കുന്നുണ്ട്.
"എന്റെ ലൈഫിൽ സുഗന്ധവും നിറവും ഫ്രഷ്നെസ്സും നൽകിയ ശ്രീതുവിനെ ഞാൻ വിളിക്കുന്നു. ലേറ്റായിട്ട് കണക്റ്റായ വ്യക്തിയാണ് ശ്രീതു. പറയാതെ കണക്റ്റായതാണ്. സീസൺ കഴിഞ്ഞിട്ടാണെങ്കിലും എന്റെ അടുത്ത സുഹൃത്തായി ശ്രീതു കാണും," എന്നാണ് അർജുൻ പറഞ്ഞത്.
Read More Stories Here
- ബിഗ് ബോസിൽ നിന്നും ശരണ്യ ആനന്ദ് പുറത്തേക്ക്
- ജാസ്മിൻ എല്ലാറ്റിനെയും അതിജീവിക്കും, എത്ര അടികിട്ടിയാലും വീഴില്ല: ഇഷ്ടമത്സരാർത്ഥിയെ കുറിച്ച് ഗായത്രി
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.