scorecardresearch

ജിന്റോയും അർജുനും ഒപ്പത്തിനൊപ്പം; വോട്ടിംഗ് സ്റ്റാറ്റസ് കണക്കുകളിങ്ങനെ: Bigg Boss Malayalam 6

Bigg Boss Malayalam 6: വോട്ടിംഗിൽ ഇഞ്ചോടിഞ്ചു മത്സരമാണ് ജിന്റോയും അർജുനും ജാസ്മിനും തമ്മിൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. ആരു വിജയിയാവും എന്ന് പ്രവചിക്കാനാവാത്ത രീതിയിലാണ് വോട്ടിംഗ് നില മാറിമറിയുന്നത്

Bigg Boss Malayalam 6: വോട്ടിംഗിൽ ഇഞ്ചോടിഞ്ചു മത്സരമാണ് ജിന്റോയും അർജുനും ജാസ്മിനും തമ്മിൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. ആരു വിജയിയാവും എന്ന് പ്രവചിക്കാനാവാത്ത രീതിയിലാണ് വോട്ടിംഗ് നില മാറിമറിയുന്നത്

author-image
Television Desk
New Update
Biggboss Malayalam

Bigg Boss Malayalam 6 voting online

Bigg Boss malayalam 6: മൂന്നുമാസമായി മലയാളികളുടെ സ്വീകരണമുറികളെ ആവേശത്തിലാക്കി വിജയകരമായി സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസൺ 6 ഈ ഞായറാഴ്ചയോടെ അതിന്റെ പരിസമാപ്തിയിലെത്തുകയാണ്. ജൂൺ 16 ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ. ഞായറാഴ്ച 7 മണി മുതൽ ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലും ഫിനാലെയുടെ തത്സമയസംപ്രേക്ഷണം കാണാം. 

Advertisment

ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ,  ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തിൽ മത്സരിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ നിന്നും ആരാവും ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജിന്റോ, അർജുൻ, ജാസ്മിൻ  എന്നിവരാണ് നിലവിൽ വോട്ടിംഗിൽ വമ്പൻ കുതിപ്പു നടത്തുന്നത്. ആരാവും വിജയി എന്നു പ്രഖ്യാപിക്കാനാവാത്ത രീതിയിൽ കടുത്തമത്സരമാണ് അന്തിമഘട്ടത്തിൽ നടക്കുന്നത്. 

ഓരോ മത്സരാർത്ഥിയും നേടിയ വോട്ടുകൾ ഫിനാലെ ദിവസം മാത്രമേ പ്രഖ്യാപിക്കപ്പെടുകയുള്ളൂ. എന്നാൽ നിലവിലെ വോട്ടിംഗ് നിലയെ കുറിച്ച് സോഷ്യൽ മീഡിയ പോളുകളും സർവ്വേകളും പറയുന്നത് എന്താണെന്നു നോക്കാം. 

വോട്ടിംഗിൽ ഒന്നാമത് ജിന്റോയും രണ്ടാം സ്ഥാനത്ത് അർജുനുമാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. ജാസ്മിൻ മൂന്നാം സ്ഥാനത്തും ഋഷി നാലാം സ്ഥാനത്തും അഭിഷേക് അഞ്ചാം സ്ഥാനത്തുമെന്ന രീതിയിലാണ് പോളുകളും സർവ്വേകളും സൂചിപ്പിക്കുന്നത്.

Advertisment

 ജിന്റോയും അർജുനും ഇഞ്ചോടിഞ്ചു മത്സരമാണ് നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു പോൾ പ്രകാരം 33% വോട്ടുകൾ ജിന്റോ നേടിയപ്പോൾ 32% വോട്ടുമായി അർജുൻ തൊട്ടു പിന്നാലെ തന്നെയുണ്ട്. പക്ഷേ, വോട്ടിംഗ് നിലകൾ മാറി മറിയുന്നതിനാൽ ആരാണ് ലീഡ് ചെയ്യുക എന്ന് കാത്തിരുന്നു തന്നെ അറിയണം. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: