scorecardresearch

ടാംഗോ ആപ്പിൽ നിന്ന് എനിക്ക് ധാരാളം പൈസ കിട്ടിയിരുന്നു, പക്ഷേ വീടുവച്ചത് ആ പണം കൊണ്ടല്ല: വിവാദങ്ങളോട് പ്രതികരിച്ച് നോറ: Bigg Boss Malayalam 6

Bigg Boss Malayalam 6: " ഞാൻ മോശമായിട്ട് ചെയ്തിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിൽ ഫോട്ടോസും വീഡിയോസും എവിടെ?" മുൻ ഭർത്താവിനെതിരെ ലീഗൽ ആയി മൂവ് ചെയ്തിട്ടുണ്ടെന്നും നോറ വ്യക്തമാക്കി

Bigg Boss Malayalam 6: " ഞാൻ മോശമായിട്ട് ചെയ്തിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിൽ ഫോട്ടോസും വീഡിയോസും എവിടെ?" മുൻ ഭർത്താവിനെതിരെ ലീഗൽ ആയി മൂവ് ചെയ്തിട്ടുണ്ടെന്നും നോറ വ്യക്തമാക്കി

author-image
Television Desk
New Update
Bigg Boss Malayalam 6 Norah Interview

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസണ്‍ ആറിൽ ആദ്യം മുതൽ അവസാനം വരെ തനിച്ചു ഗെയിം കളിച്ച് മുന്നേറിയ മത്സരാർത്ഥിയാണ് നോറ.  ഒറ്റയാള്‍ പോരാളിയായ നോറയ്ക്ക് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാനും സാധിച്ചിരുന്നു. എന്നാൽ, ഫിനാലെയ്ക്ക് ഒരാഴ്ച മുൻപാണ് നോറ ഷോയിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായത്.

Advertisment

നോറ ഷോയിലുള്ള സമയത്ത് നോറയ്ക്ക് എതിരെ ചില ആരോപണങ്ങളുമായി മുൻ ഭർത്താവ് രംഗത്തെത്തിയിരുന്നു. നോറ അശ്ലീല ആപ്പുകളിലൂടെയാണ് പണം സമ്പാദിച്ചതെന്നും അങ്ങനെയാണ് വീട് വാങ്ങിയതെന്നുമൊക്കെയായിരുന്നു മുൻഭർത്താവിന്റെ ആരോപണം. ബിഗ് ബോസിൽ നിന്നും എവിക്റ്റായതിനു പിന്നാലെ നൽകിയ ഒരു അഭിമുഖത്തിൽ മുൻഭർത്താവിന്റെ ആരോപണങ്ങൾക്ക് നോറ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

മുൻ ഭർത്താവിനെതിരെ ലീഗൽ ആയി മൂവ് ചെയ്തിട്ടുണ്ട് താനെന്നും സോഷ്യൽ മീഡിയ വഴി മറുപടി നൽകാൻ താൽപ്പര്യമില്ലെന്നുമാണ് അഭിമുഖത്തിൽ നോറ വ്യക്തമാക്കിയത്. 

"ഞാൻ വീട് വച്ചത് ടാംഗോ ആപ്പിൽ നിന്നു ലഭിച്ച പൈസ കൊണ്ടല്ല. എനിക്ക് ടാംഗോ ആപ്പിൽ നിന്നും ഒരുപാട് പൈസ കിട്ടിയിട്ടുണ്ടായിരുന്നു. അതില്ല എന്നൊന്നും ഞാൻ പറയുന്നില്ല. ആ പൈസ മുഴുവൻ ട്രാൻസഫർ ചെയ്തത് എന്റെയൊരു ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കാണ്. ആള് അതുംകൊണ്ടു പോയി. വീടുവച്ചത് ഉമ്മയുടെ സഹോദരിമാര് തന്ന ഗോൾഡ്, ചിട്ടി, മറ്റു സോഷ്യൽ മീഡിയ വരുമാനങ്ങൾ ഒക്കെ കൊണ്ടാണ്."

Advertisment

"ടാംഗോ ആപ്പ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോം എന്തായാലും അവിടെ ഒരു വ്യക്തിയുടെ ചോയിസ് അല്ലേ വരിക. ഞാൻ മോശമായിട്ട് ചെയ്തിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിൽ ഫോട്ടോസും വീഡിയോസും എവിടെ?" എന്നാണ് നോറ ചോദിക്കുന്നത്. ഒരു ലൈവ് സ്ട്രീമിംഗ് ആപ്പാണ് ടാംഗോ ആപ്പ്. 

മുൻപ് ലിപ് ലോക്ക് സീൻ ഉണ്ടെന്നതിന്റെ പേരിൽ ഒമർ ലുലുവിന്റെ സിനിമ നിരസിച്ച സംഭവവും നോറ ചൂണ്ടികാട്ടി. "അന്ന് ആ ലിപ് ലോക്ക് സീന്‍ ചെയ്തിരുന്നുവെങ്കില്‍ നോറ ഇന്ന് ബിഗ് ബോസ് താരമല്ല, നടി ആയിരുന്നേനെ. അതുപോലും ചെയ്യാന്‍ നിരസിച്ച ഞാന്‍ എന്തിന് ഇത് ചെയ്യണം? എന്റെ കുടുംബം എനിക്ക് വേണ്ട വിദ്യാഭ്യാസമൊന്നും തരാതിരുന്നിട്ടില്ല. അതിനൊക്കെയുള്ള കഴിവുള്ള പശ്ചാത്തലമാണ് എന്റേത്. എന്റെ സ്വപ്‌നവും അവരുടെ സ്വപ്‌നവും വേറെ വേറെ ആയതിനാലുള്ള അഭിപ്രായ വ്യത്യാസം ഉണ്ടെന്നേയുള്ളൂ." 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: