scorecardresearch

ഈ സീസൺ മൊത്തം തന്റെ ഷോൾഡറിൽ താങ്ങി നിർത്തിയത് ജാസ്മിനാണ്: ആര്യ, Bigg Boss Malayalam 6

Bigg Boss Malayalam 6: "ഇത്രയും ലാഭം ഷോ ഉണ്ടാക്കിയത് ജാസ്മിനെ വെച്ചാണ്. അതുകൊണ്ട് ആ ട്രോഫി ജാസ്മിന് തന്നെ കിട്ടണം. അത് അവൾ അർഹിക്കുന്നുണ്ട്"

Bigg Boss Malayalam 6: "ഇത്രയും ലാഭം ഷോ ഉണ്ടാക്കിയത് ജാസ്മിനെ വെച്ചാണ്. അതുകൊണ്ട് ആ ട്രോഫി ജാസ്മിന് തന്നെ കിട്ടണം. അത് അവൾ അർഹിക്കുന്നുണ്ട്"

author-image
Entertainment Desk
New Update
Bigg Boss Malayalam 6 Arya Supports Jasmin

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറിന് ഇന്ന് പരിസമാപ്തി കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.  ആര് കപ്പുയർത്തുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. വ്യക്തമായ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും  വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം ബിഗ് ബോസ് വീട്ടിലെ മത്സരം അതിജീവിച്ച അന്തിമവിജയി ആര് എന്നറിയാനുള്ള കാത്തിരിപ്പും മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കുകയാണ്. വൈകിട്ട് ഏഴു മണി മുതലാണ് ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം.

Advertisment

അതിനിടയിൽ, ജാസ്മിനെ കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥി ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീസൺ ആറിന്റെ കപ്പ് ജാസ്മിനു തന്നെ നൽകണമെന്നാണ് ആര്യ അഭിപ്രായപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിൽ ആയിരുന്നു ആര്യയുടെ പ്രതികരണം. 

"ബിഗ് ബോസ് സീസൺ 6 കണ്ടെടുത്തോളം വിജയിക്കാൻ അർഹൻ എന്ന് തോന്നിയത് ജിന്റോയാണ്. പക്ഷെ എന്റെ ആഗ്രഹം ഈ സീസൺ ജയിക്കേണ്ടത് ജാസ്മിൻ ആവണമെന്നാണ്. ജാസ്മിൻ ജാഫർ എന്ന കുട്ടിയെ വച്ചിട്ടാണ് ഈ സീസൺ 6 ഫുൾ റൺ ചെയ്തത്. ഒരു സംശയവുമില്ല. ആ മത്സരാർത്ഥി ഈ സീസണിനെ മൊത്തം തന്റെ ഷോൾഡറിൽ താങ്ങി നിർത്തുകയായിരുന്നു. ആ കുട്ടിയെ വിറ്റു ഈ സീസൺ. അവളായിരുന്നു കണ്ടന്റ്. അത്രയും പ്രോഫിറ്റ് ഈ സീസണിനു ഉണ്ടാക്കി കൊടുത്ത കണ്ടസ്റ്റന്റ് ജാസ്മിൻ ജാഫറാണ്," ആര്യ പറയുന്നു. 

"ഇത്രയും ലാഭം ഷോ ഉണ്ടാക്കിയത് ജാസ്മിനെ വെച്ചാണ്. അതുകൊണ്ട് ആ ട്രോഫി ജാസ്മിന് തന്നെ കിട്ടണം. അത് അവൾ അർഹിക്കുന്നുണ്ട്. മത്സരാർത്ഥി എന്ന നിലയിൽ വേറിട്ട് നിന്നതും കപ്പ് അർഹിക്കുന്നതും ജിന്റോയാണ്, അയാൾ നല്ല ഗെയിമറായിരുന്നു. എല്ലാവരും അയാളെ മണ്ടനാക്കിയപ്പോൾ ആ മണ്ടൻ ടാഗ് വെച്ച് ഗെയിം കളിച്ചയാളാണ് ജിന്റോ, അതിനാൽ ജിന്റോ അർഹനാണെന്നു പറയാം. പക്ഷെ പ്രൈസ് മണി ജാസ്മിന് തന്നെ കൊടുക്കണം,"  ആര്യ കൂട്ടിച്ചേർത്തു.

Read More Stories Here

Advertisment
Bigg Boss Arya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: