/indian-express-malayalam/media/media_files/p9T5WpXkgfM5Jf3paEvg.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: മൂന്നുമാസമായി മലയാളികളുടെ സ്വീകരണമുറികളെ ആവേശത്തിലാക്കി വിജയകരമായി സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസൺ 6 ഈ ഞായറാഴ്ചയോടെ അതിന്റെ പരിസമാപ്തിയിലെത്തുകയാണ്. നൂറു ദിവസം ഒരു വീട്ടിൽ ഒന്നിച്ചു താമസിച്ച മത്സരാർത്ഥികളെ സംബന്ധിച്ചും ഷോ അവസാനിക്കാൻ പോവുന്നു എന്നത് വേദനാജനകമായ കാര്യമാണ്.
ബിഗ് ബോസ് വീട്ടിലെ ഇമോഷണൽ രംഗങ്ങൾ കോർത്തിണക്കിയ വീഡിയോ മത്സരാർത്ഥികൾക്കായി ഹൗസിനകത്ത് പ്ലേ ചെയ്തു. കടന്നുപോയ ദിനങ്ങളിലെ ആ കാഴ്ചകൾ പലരെയും കണ്ണീരിലാഴ്ത്തുകയായിരുന്നു.
ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ പരസ്പരം ഏറ്റുമുട്ടിയ രണ്ടുപേരാണ് ജിന്റോയും ജാസ്മിനും. വീഡിയോ പ്ലേ ചെയ്തു കഴിഞ്ഞപ്പോഴേക്കും ഇരുവരും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. പരസ്പരം കെട്ടിപ്പിടിച്ചും ചേർത്തു നിർത്തിയും സ്നേഹത്തോടെ ആശ്വസിപ്പിക്കുന്ന ജിന്റോയേയും ജാസ്മിനെയും വീഡിയോയിൽ കാണാം.
ജൂൺ 16 ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ. ഞായറാഴ്ച 7 മണി മുതൽ ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലും ഫിനാലെയുടെ തത്സമയസംപ്രേക്ഷണം കാണാം. ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ, ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തിൽ മത്സരിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ നിന്നും ആരാവും ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജിന്റോ, അർജുൻ, ജാസ്മിൻ എന്നിവരാണ് നിലവിൽ വോട്ടിംഗിൽ വമ്പൻ കുതിപ്പു നടത്തുന്നത്. ആരാവും വിജയി എന്നു പ്രഖ്യാപിക്കാനാവാത്ത രീതിയിൽ കടുത്തമത്സരമാണ് അന്തിമഘട്ടത്തിൽ നടക്കുന്നത്.
Read More Stories Here
- ജിന്റോയും അർജുനും ഒപ്പത്തിനൊപ്പം; വോട്ടിംഗ് സ്റ്റാറ്റസ് കണക്കുകളിങ്ങനെ
- ഫിനാലെ കൊഴുപ്പിക്കാൻ ലാലേട്ടനൊപ്പം മമ്മൂക്കയും എത്തുമോ?
- ബിഗ് ബോസ് വിജയിയാവുന്ന മത്സരാർത്ഥിയ്ക്ക് എത്ര ലക്ഷം ലഭിക്കും?
- ബിഗ് ബോസിൽ ലാലേട്ടൻ അണിഞ്ഞ ഈ ഡ്രസ്സ് അൽപ്പം സ്പെഷലാണ്
- 20 ലക്ഷം രൂപയുടെ പണപ്പെട്ടി പ്ലാൻ ചെയ്തിരുന്നെന്ന് മോഹൻലാൽ, സായി കാണിച്ചത് സ്വാർത്ഥതയെന്ന് ഋഷി
- ബിഗ് ബോസിനായി താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
- അർജുൻ: ശാന്തനും മര്യാദക്കാരനുമായ പ്ലെയർ
- അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടം ഉടയ്ക്കുന്ന ജിന്റോ
- ജാസ്മിൻ ജാഫർ; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും വലിയ സർവൈവർ
- നീ ഭയങ്കരനാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?; ഋഷിയെ ട്രോളി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.