scorecardresearch

വരൻ ആരെന്നത് സർപ്രൈസ്; ഹൽദി ആഘോഷചടങ്ങിൽ തിളങ്ങി ഐശ്വര്യ

ഐശ്വര്യ രാജീവിന്റെ ഹൽദി ആഘോഷ ചിത്രങ്ങൾ കാണാം

ഐശ്വര്യ രാജീവിന്റെ ഹൽദി ആഘോഷ ചിത്രങ്ങൾ കാണാം

author-image
Television Desk
New Update
Sreevidya

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയാവുകയാണ്. ഐശ്വര്യയുടെ  ഹൽദി ആഘോഷങ്ങൾ കഴിഞ്ഞ ദിവസം നടന്നു. നടിയുടെ ഹൽദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

Advertisment

സ്റ്റാര്‍ മാജിക്കിലെ സജീവസാന്നിധ്യമാണ് ഐശ്വര്യ രാജീവ്. വിവാഹം ഉടനെ ഉണ്ടാകുമെന്ന് സ്റ്റാർ മാജിക്ക് എപ്പിസോഡിനിടെ ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു, എന്നാൽ വരന്റെ കൂടുതൽ വിവരങ്ങൾ ഐശ്വര്യ പുറത്തുവിട്ടിട്ടില്ല. 

നാലു വയസ്സിൽ അഭിനയരംഗത്ത് എത്തിയ ആളാണ് ഐശ്വര്യ. ബീനാ ആന്‍റണിയുടെ മകളായിട്ടായിരുന്നു സീരിയലിലെ തുടക്കം. ജയറാമും ഗീതു മോഹന്‍ദാസും ജോടികളായ പൗരനില്‍ ഗീതുവിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചതും ഐശ്വര്യ ആണ്. സുധാകര്‍ മംഗളോദയത്തിന്‍റെ വെളുത്ത ചെമ്പരത്തിയാണ് ആദ്യ സീരിയല്‍.

ഭാഗ്യലക്ഷ്മിയെന്ന സീരിയലിലെ അഭിനയത്തിന്  2015ലെ മികച്ച നടിക്കുള്ള കെ.പി. ഉമ്മര്‍ അവാര്‍ഡ് ഐശ്വര്യയെ തേടിയെത്തി. പൊന്നമ്പിളി,  മാനസമൈന എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയ സീരിയലുകൾ. ടമാർ പടാർ, സ്റ്റാര്‍ മാജിക് ഷോകളുടെ ഭാഗമായതോടെ ഐശ്വര്യ ഏറെ ജനശ്രദ്ധ നേടി. 

Read More Entertainment Stories Here



Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: