/indian-express-malayalam/media/media_files/ZrNqXEJuCnOL1XHAchYV.jpg)
ചിരിയും കുസൃതിയും തമാശകളുമൊക്കെയായി എപ്പോഴും കൂളായിരിക്കുകയും പോസിറ്റിവിറ്റി പകരുകയുമൊക്കെ ചെയ്യുന്ന ഒരാളാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്.
ഫാലിമിയുടെ ഷൂട്ടിംഗ് നോർത്തിന്ത്യയിൽ നടക്കുന്ന സമയത്ത് പകർത്തിയൊരു പഴയ വീഡിയോ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗ് കണ്ട് അമ്പരന്ന രണ്ടു കുട്ടികളുമായുള്ള ബേസിലിന്റെ സംസാരമാണ് വീഡിയോയിൽ കാണാനാവുക.
ഇത് ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടാണ് എന്നൊക്കെയാണ് ബേസിൽ കുട്ടികളെ പറ്റിക്കുന്നത്. ബേസിൽ പറഞ്ഞതു വിശ്വസിച്ച കുട്ടികൾ ഓട്ടോഗ്രാഫ് ചോദിക്കുമ്പോൾ നഹീന്ന് പറഞ്ഞ് ചിരിയോടെ നടന്നു മറയുന്ന ബേസിലിനെയും വീഡിയോയിൽ കാണും.
"പേര് ബേസിൽ ഖാൻ"
"ഇതാണല്ലേ സുഗമ ഹിന്ദി പരീക്ഷ എഴുതീട്ടുണ്ടെന്നു പറഞ്ഞത്."
"തള്ളി മറിച്ച് ബേസിൽ. തോൾ ചെരിച്ച് ബേസിൽ"
"ഇങ്ങേര് ഇത് എവിടെപ്പോയാലും പൊളിയാണല്ലോ" എന്നിങ്ങനെ പോവുന്നു കമന്റുകൾ.
വർഷങ്ങൾക്കു ശേഷം, ഗുരുവായൂരമ്പല നടയിൽ എന്നിവയാണ് ബേസിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു.
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ പൃഥ്വിരാജും ബേസിൽ ജോസഫും തമ്മിലുള്ള കോമ്പോ സീനുകളും ശ്രദ്ധ കവർന്നിരുന്നു. നിഖില വിമൽ, അനശ്വര രാജൻ, തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Read More Entertainment Stories Here
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.