scorecardresearch

ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ

"അവര് രസമുള്ള കപ്പിളാണ്, രണ്ടുപേരും ഒരുപോലെ ഫൺ ആണ്. ഇവർ ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ ആണല്ലോ എന്നു നമുക്കു തോന്നും," ബേസിലിനെയും എലിസബത്തിനെയും കുറിച്ച് ടൊവിനോ

"അവര് രസമുള്ള കപ്പിളാണ്, രണ്ടുപേരും ഒരുപോലെ ഫൺ ആണ്. ഇവർ ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ ആണല്ലോ എന്നു നമുക്കു തോന്നും," ബേസിലിനെയും എലിസബത്തിനെയും കുറിച്ച് ടൊവിനോ

author-image
Entertainment Desk
New Update
Basil Joseph Elizabath Tovino Thomas

നടനും സംവിധായകനുമായ ബേസിൽ ജോസഫും ടൊവിനോ തോമസും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. ബേസിലിന്റെ ജന്മദിനത്തിൽ രസകരമായ ട്രോൾ വീഡിയോകളും പോസ്റ്റുകളുമൊക്കെയായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട് ടൊവിനോ. 

Advertisment

മുൻപൊരു അഭിമുഖത്തിൽ ബേസിലിനെ പ്രാങ്ക് ചെയ്യുന്നതിനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബേസിലിനെ പ്രാങ്ക് ചെയ്യാൻ ഒരു അവസരം കിട്ടിയാൽ എന്തു പറഞ്ഞ് പറ്റിക്കും എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ടൊവിനോ. 

"ബേസിലിനെ പ്രാങ്ക് ചെയ്ത് പറ്റിക്കണമെങ്കിൽ അവന്റെ ഭാര്യയുണ്ട്, എലി. എലിയെ വിളിച്ച് കാര്യം പറഞ്ഞാൽ അവളത് കൃത്യമായി എക്സിക്യൂട്ട് ചെയ്തിട്ട് വീഡിയോ നമുക്ക് അയച്ചു തന്നോളും. അവര് ഭയങ്കര രസമുള്ള കപ്പിളാണ്, രണ്ടുപേരും ഒരുപോലെ ഫൺ ആണ്. ഇവർ ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ ആണല്ലോ എന്നു നമുക്കു തോന്നും," എന്നായിരുന്നു ടൊവിനോയുടെ മറുപടി.

Advertisment

ടൊവിനോയുടെ വാക്കുകൾ ശരിയാണെന്ന് എലിസബത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നവർക്ക് മനസ്സിലാവും. ബേസിലിന്റെ ജന്മദിനങ്ങളിൽ രസകരമായ ആശംസകുറിപ്പുകളും ട്രോൾ വീഡിയോകളുമൊക്കെ ഷെയർ ചെയ്യാൻ എലിസബത്തും മറക്കാറില്ല. 

കഴിഞ്ഞ ജന്മദിനത്തിലും ബേസിലിന്റെ രസകരമായൊരു വീഡിയോ ആയിരുന്നു എലിസബത്ത് പങ്കുവച്ചത്. മകൾ ഹോപ്പിനെ അരമണിക്കൂർ സമയത്തേക്ക് ബേസിലിനെ ഏൽപ്പിച്ചു പോയപ്പോഴുണ്ടായ രസകരമായൊരു അനുഭവമാണ് വീഡിയോയിൽ എലിസബത്ത് പങ്കുവച്ചത്. 
 
എലിസബത്ത് എവിടെയോ പോയി തിരിച്ചു വരുമ്പോൾ വാതിലും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ബേസിലിനെയും കുഞ്ഞു ഹോപ്പിനെയുമാണ് വീഡിയോയിൽ കാണാനാവുക. 

എലിസബത്ത്:  "ഇതെന്താ ഇവിടെയിരിക്കുന്നേ? ഞാൻ പോയപ്പോൾ ഹോപ്പിന് ഇച്ചിരി കൂടി തുണിയുണ്ടായിരുന്നല്ലോ?  ആ പാന്റ് എവിടെപ്പോയി?"
 
ബേസിൽ: "അത് വാഷ് ബേസിലിലെ വെള്ളം മേലായിട്ട് ഊരി കളഞ്ഞ്"
 
എലിസബത്ത്: "അതിന് വാഷ് ബേസിലിൽ എന്തിനാ പോയത്?"

ബേസിൽ: "കരഞ്ഞപ്പോൾ ഞാൻ അതിനകത്തുകൊണ്ടിരുത്തി. പിന്നെ കുറച്ചുനേരം ഫ്രിഡ്ജിൽ കയറ്റി. ചോക്ക്ലേറ്റൊക്കെ നിലത്തിട്ടിട്ടുണ്ട്. പിന്നെ ബോറടിച്ചപ്പോ ലിഫ്റ്റ് കാണിക്കാമെന്നോർത്ത് പുറത്തിറങ്ങി ഇരുന്നതാ. ലിഫ്റ്റ് കണ്ടപ്പോൾ ഇച്ചിരി സമാധാനമായി" 

"ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകൾ," എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വീഡിയോ ഷെയർ ചെയ്തത്. 

Read More Entertainment Stories Here

Tovino Thomas Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: