/indian-express-malayalam/media/media_files/kc8AXX4PKIto6VjhLONw.png)
ചിത്രം: ഇൻസ്റ്റഗ്രാം/ ശാലിനി
24-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം ശാലിനിയും തമിഴ് നടൻ അജിത്ത് കുമാറും. വർഷങ്ങളായി, അഭിമുഖങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന താരദമ്പതികൾ സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്നു. അടുത്തിടെ ആഡംബര ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരുടെയും ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ബാലതാരമായി അഭിനയിച്ച ശാലിനിയെ നേരിൽ കണ്ട അനുഭവത്തെ പറ്റി തുറന്നുപറയുന്ന അജിത്തിന്റെ ഒരു അപൂർവ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.
അജിത്തിൻ്റെ കരിയറിൽ നാഴികക്കല്ലായി മാറിയ ചിത്രമായിരുന്നു 1998ൽ പുറത്തിറങ്ങിയ അമർക്കളം. 'കതൽ മന്നൻ' എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ ശരണുമായി അജിത്ത് ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ഏറെ പ്രതീക്ഷയോടെ പ്ലാൻ ചെയ്ത സിനിമയായതിനാൽ, ശാലിനിയെ ചിത്രത്തിലേക്ക് കാസ്റ്റു ചെയ്യാൻ നിർമ്മാതാക്കൾ ആഗ്രഹിച്ചു. വിജയ്ക്കൊപ്പം ശാലിനി അഭിനയിച്ച 'കതലുക്ക് മര്യാദൈ' ഹിറ്റായിരുന്നതിനാൽ ശാലിനിക്ക് വലിയ ആരാധകരായിരുന്നു ആ സമത്തുണ്ടായിരുന്നത്.
എന്നാൽ, പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായി സിനിമ ഉപയോക്ഷിക്കുകയാണെന്ന് പറഞ്ഞ ശാലിനി ചിത്രം നിരസിക്കുകയായിരുന്നു. അവസാനം അജിത്തും നിർമ്മാതാക്കളും നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് ചിത്രത്തിൽ അഭിനയിക്കാൻ ശാലിനി സമ്മതിക്കുന്നത്. ഇരുവരും കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവരായിരുന്നെന്നും, ഈ ചിത്രത്തിലാണ് ശാലിനിയുമായി കൂടുതൽ പരിചയത്തിലാകുന്നതെന്നും, ജയ ടീവിക്ക് നൽകിയ അഭിമുഖത്തിൽ അജിത്ത് പറഞ്ഞു.
ബാലതാരമായിരുന്ന ശാലിനിയുടെ ഷൂട്ടിങ് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അജിത്ത് വെളിപ്പെടുത്തി. 1978ൽ പുറത്തിറങ്ങിയ 'ശങ്കർ ഗുരു' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശാലിനി ചെന്നൈയിൽ എത്തിയപ്പോഴാണ് ആദ്യമായി കാണുന്നത്. രഹസ്യമായി പുകവലിക്കാറുള്ള താൻ, ബാൽക്കണിയിൽ നിന്ന് പുകവിലക്കുമ്പോഴാണ് തൊട്ടടുത്തായി ശാലിനിയുടെ സിനിമയുടെ ചിത്രീകരണം നടക്കുന്നത് കണ്ടത്. സഹോദരനെ വിളിച്ച് ഷൂട്ടിങ്ങ് കാണിച്ചു കൊടുത്തതായും, ആ കുട്ടിയെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും അജിത്ത് പറഞ്ഞു. 2000-ലാണ് ശാലിനിയും അജിത്തും തമ്മിലുള്ള വിവാഹം നടന്നത്.
Read More Entertainment Stories Here
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
- ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.