scorecardresearch

ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി

സമ്മർ ഇൻ ബത്ലഹേമിലെ അഞ്ചു നായികമാരിൽ ഒരാൾ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ സഹോദരിയാണെന്ന് അറിയാമോ?

സമ്മർ ഇൻ ബത്ലഹേമിലെ അഞ്ചു നായികമാരിൽ ഒരാൾ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ സഹോദരിയാണെന്ന് അറിയാമോ?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mahesh Babu sister Manjula in Summer in Bethlehem

രഞ്ജിത്-സിബി മലയിൽ കൂട്ടുകെട്ടിൽ 1998ൽ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായും എത്തി. ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും മറ്റും ഇന്നും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ചിത്രത്തിൽ ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച ആ അജ്ഞാത കാമുകി ആര്? എന്ന ചോദ്യത്തിനു ഇന്നും പ്രേക്ഷകർക്ക് കൃത്യമായൊരു ഉത്തരം കിട്ടിയിട്ടില്ല.

Advertisment

ചിത്രത്തിലെ മഞ്ജു വാര്യർ പറയുന്ന 'അയ്ത് കസിൻസ് നെല്ലി യാരാവതു ഒബ്റു മധുവേ മാടികൊണ്ട്റേ താതാന്തു പേഴ്സണൽ ആസ്തിയെല്ലാം നിനക്കേ സിരികേ' എന്ന ഡയലോഗും അത്ര പെട്ടെന്ന് സിനിമാപ്രേമികൾക്ക് മറക്കാനാവില്ല. എന്നാൽ, ചിത്രത്തിലെ ആ അഞ്ചു കസിൻസായി എത്തിയ നടിമാരിൽ ഒരാൾ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ സഹോദരിയാണെന്ന് എത്ര പേർക്കറിയാം?

ആമി എന്ന അഭിരാമി (മഞ്ജു വാര്യർ), ജ്യോതി (രസിക), ഗായത്രി (മയൂരി), ദേവിക (ശ്രീജയ), അപർണ (മഞ്ജുള)  എന്നീ അഞ്ചു പെൺകുട്ടികൾ അവരുടെ മുത്തച്‌ഛൻ കേണൽ സി.ആര്‍.മേനോനും (ജനാർദ്ദനൻ) മുത്തശ്ശിക്കും (സുകുമാരി) ഒപ്പം മുറച്ചെറുക്കൻ രവിശങ്കറിന്റെ (ജയറാം) ബെത്‌ലഹേം എന്ന ഫാം ഹൗസിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കഥയാണ് ചിത്രം പറഞ്ഞത്. ഇതിൽ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മഹേഷ് ബാബുവിന്റെ സഹോദരിയായ മഞ്ജുളയാണ്. 

Advertisment

പ്രശസ്ത നടൻ കൃഷ്ണയുടെ രണ്ടാമത്തെ മകളാണ് മഞ്ജുള. മഞ്ജുളയുടെ മൂത്ത സഹോദരൻ രമേഷ് ബാബു പ്രശസ്തനായ ഫിലിം പ്രൊഡ്യൂസറായിരുന്നു. ഇളയ സഹോദരനാണ് മഹേഷ് ബാബു. 

നിർമാതാവും നടനുമായ സഞ്ജയ് സ്വരൂപിനെയാണ് മഞ്ജുള വിവാഹം ചെയ്തിരിക്കുന്നത്. ജാൻവി എന്നൊരു മകളാണ് ഈ ദമ്പതികൾക്കുള്ളത്. 

സമ്മർ ഇൻ ബത്ലഹേം ഉൾപ്പെടെ ഒമ്പതോളം ചിത്രങ്ങളിൽ മഞ്ജുള അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. . 

Read More Entertainment Stories Here

Mahesh Babu Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: