scorecardresearch

സ്വപ്ന സാക്ഷാത്കാരം; പുതിയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങളുമായി നയൻതാര

അഭിനയത്തിന് പുറമേ ബിസിനസിലും സജീവമാകുകയാണ് നടി നയൻതാര

അഭിനയത്തിന് പുറമേ ബിസിനസിലും സജീവമാകുകയാണ് നടി നയൻതാര

author-image
Entertainment Desk
New Update
Nayanthara

ചിത്രം: ഇൻസ്റ്റഗ്രാം/നയൻതാര

നടി എന്നതിലുപരിയായി ബിസിനസിലും ഉയർന്നു വരികയാണ് തെന്നിന്ത്യയുടെ 'ലേഡി സൂപ്പർസ്റ്റാർ' നയൻതാര. ജെൻഡർ ന്യൂട്രൽ ലിപ് ബാം കമ്പനി മുതൽ സ്കിൻകെയർ ബ്രാൻഡ് 9 സ്കിൻ, ഫെമി 9 വരെ നിരവധി സംരംഭങ്ങളാണ് നയൻതാരയുടെ ഉടമസ്ഥതയിലുള്ളത്. ബിസിനസിനും മറ്റു ഔദ്യോഗിക കാര്യങ്ങൾക്കുമായുള്ള ഒരു ഓഫീസ് കെട്ടിടം യാഥാത്ഥ്യമാക്കാനുള്ള യാത്രയിലായിരുന്നു താരം. ഇപ്പോഴിതാ തന്റെ സ്വപ്ന ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

Advertisment

ഭർത്താവ് വിഘ്നേഷിനും മക്കൾക്കുമൊപ്പം നയന്താര താമസിക്കുന്ന വിടിന്റെ മുകളിൽ തന്നെയാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഉയരമുള്ള സീലിംഗും ധാരാളം ഗ്ലാസ് വർക്കുകളും ഉൾപ്പെടുന്ന ഒരു മിനിമലിസ്റ്റിക് ഡിസൈനാണ് നടി തിരഞ്ഞെടുത്തതെന്ന്. കെട്ടിടത്തിന്റെ ചിത്രങ്ങൾ നയൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഓഫീസ് പൂർത്തിയാക്കാൻ ഒപ്പമുണ്ടായിരുന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെയാണ് സൈബർ ലോകത്തേക്ക് നയൻതാര കാലെടുത്ത് വയ്ക്കുന്നത്. തന്റെ ഉത്പന്നങ്ങൾ പലപ്പോഴും താരം തന്റെ അക്കൗണ്ടിലൂടെ പരസ്യം ചെയ്യാറുമുണ്ട്. എന്നിരുന്നാലും, തന്റെ വ്യക്തിജീവിതത്തിലേക്കുള്ള കാഴ്ചകൾ ആരാധകരുമായി പങ്കിടാനും നടി മറക്കാറില്ല. വിഘ്നേഷിനും മക്കളായ ഉയിരിനും ഉലഗിനും ഒപ്പമുള്ള പ്രത്യേക നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്.

Advertisment

പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വിഘ്നേഷ്. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ വിഘ്നേഷ് അടുത്തിടെ സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തിയിരുന്നു. അതേസമയം, ഷാരൂഖ് ഖാനൊപ്പം ജവാനിൽ അഭിനയിച്ച ശേഷം, ബിസിനസ് രംഗത്ത് സജീവമാകുകയാണ് നയൻതാര. ടെസ്റ്റ്, മണ്ണങ്കട്ടി സിൻസ് 1960 തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

Read More Entertainment Stories Here

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: