scorecardresearch

ഇതാണ് ആ രണ്ടുവരി പാട്ട്; അമ്മയ്ക്കൊപ്പം ഗംഭീര പ്രകടനവുമായി ഇന്ദ്രജിത്ത്

ഇന്ദ്രജിത്തും അമ്മ മല്ലികയും ഒരുമിച്ച് ഗാനം ആലപിക്കുന്ന ഒരു പഴയ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്

ഇന്ദ്രജിത്തും അമ്മ മല്ലികയും ഒരുമിച്ച് ഗാനം ആലപിക്കുന്ന ഒരു പഴയ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്

author-image
Entertainment Desk
New Update
Mallika Sukumaran | Indrajith

ചിത്രം: സ്ക്രീൻഗ്രാബ്

നടൻ സുകുമാരന്റെ കുടുംബം എന്നും മലയാ​ളികൾക്ക് പ്രിയപ്പെട്ടതാണ്. ആദ്യകാല സിനിമകളിൽ അതുല്യ പ്രകടനം കാഴ്ചവച്ച സുകുമാരന്റെ വിയോഗത്തിന് ശേഷം മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും മലയാളികൾ ഏറ്റെടുത്തു. ഇരുവരുടെയും അമ്മ മല്ലികയും മലയാള സിനിമയിൽ സജീവ സാനിധ്യമാണ്. ഇന്ദ്രജിത്ത് വിവാഹം കഴിച്ചതും നടിയായ പൂർണ്ണിമയെയാണ്. മലയാളം സിനിമയിൽ ഇത്ര സജീവമായി നിൽക്കുന്ന മറ്റൊരു താരകുടുംബം ഉണ്ടോ എന്നകാര്യം സംശയമാണ്. അതുകൊണ്ടുതന്നെ സുകുമാരന്റെ കുടുംബത്തിലെ ചെറിയ വിശേഷങ്ങൾപോലും ചലച്ചിത്ര പ്രേമികൾക്കിടയിൽ വാർത്തയാകാറുണ്ട്. . 

Advertisment

ഇന്ദ്രജിത്തും അമ്മ മല്ലികയും വേദിയിൽ ഗാനം ആലപിക്കുന്ന ഒരു പഴയ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈരളി ടിവി സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. 

1992ൽ പുറത്തിറങ്ങിയ 'അദ്വൈതം' എന്ന ചിത്രത്തിലെ, എംജി ശ്രീകുമാറും, കെഎസ് ചിത്രയും പാടിയ "അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്" എന്നുതടുങ്ങുന്ന ഗാനമാണ് ഇരുവരും ആലപിക്കുന്നത്.

Advertisment

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തുറമുഖം, കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ തുടങ്ങിയ ചിത്രങ്ങളിലാണ് ഇന്ദ്രജിത്ത് അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് ഇന്ദ്രജിത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ 'ഗോവർദൻ'​ എന്ന കഥാപാത്രം ശ്രദ്ധനേടിയിരുന്നു. . 

അതേസമയം, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ക്വീൻ എലിസമ്പത്ത്, ഓ സിൻഡ്രല്ല തുടങ്ങിയ ചിത്രങ്ങളിലാണ് മല്ലിക സുകുമാരൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2022ൽ പുറത്തിറങ്ങിയ മഹാവീര്യർ, പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധനേടിയിരുന്നു..

Read More Entertainment Stories Here

Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: