scorecardresearch

നിന്നെ കാവിലെ പാട്ട് മത്സരത്തിന് കണ്ടോളാം; ധ്യാനിനോട് ബേസിൽ, ഇടയിൽ കുത്തിത്തിരിപ്പുമായി അജു

"കണ്ണു വയ്യാത്തതുകൊണ്ട് എന്റെ ഫുൾ സ്കിൽസ് അങ്ങോട്ട് പുറത്തിറക്കാൻ പറ്റിയില്ല. ഇല്ലെങ്കിൽ കാണാമായിരുന്നു. അവനെ ഞാൻ പൂർണമായി തറ പറ്റിച്ചേനെ," ധ്യാനിനെ പൂട്ടാനുറച്ച് ബേസിൽ

"കണ്ണു വയ്യാത്തതുകൊണ്ട് എന്റെ ഫുൾ സ്കിൽസ് അങ്ങോട്ട് പുറത്തിറക്കാൻ പറ്റിയില്ല. ഇല്ലെങ്കിൽ കാണാമായിരുന്നു. അവനെ ഞാൻ പൂർണമായി തറ പറ്റിച്ചേനെ," ധ്യാനിനെ പൂട്ടാനുറച്ച് ബേസിൽ

author-image
Entertainment Desk
New Update
Dhyan | Aju  | Basil | Varshangalkku Shesham

സിനിമകളല്ല, അഭിമുഖങ്ങളാണ് ധ്യാൻ ശ്രീനിവാസന്റെ തട്ടകം. സിനിമകളുടെ റിലീസിനു മുന്നോടിയായി ധ്യാൻ നൽകുന്ന അഭിമുഖങ്ങൾ മില്യൺ കണക്കിന് വ്യൂസ് ആണ് സ്വന്തമാക്കാറുള്ളത്. തന്റെ സിനിമകളേക്കാളും സൂപ്പർഹിറ്റാണ് തന്റെ അഭിമുഖങ്ങൾ എന്നാണ് ധ്യാൻ തന്നെ സമ്മതിക്കും. അച്ഛൻ ശ്രീനിവാസനും അമ്മയും ചേട്ടൻ വിനീത് ശ്രീനിവാസനുമെല്ലാം പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങളിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്. 

Advertisment

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കു ശേഷം' എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളും വലിയ രീതിയിൽ ശ്രദ്ധ കവരുകയാണ്. ധ്യാനിനൊപ്പം വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും വൈശാഖ് സുബ്രഹ്മണ്യവും കൂടി ചേർന്നതോടെ അഭിമുഖങ്ങൾ പലതും ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുന്നത്.

കണ്ണിനു ഇൻഫെക്ഷനായിട്ടും കൂളിംഗ് ഗ്ലാസ്സും വച്ചു വന്നാണ് ബേസിൽ അഭിമുഖങ്ങളിൽ പങ്കെടുത്തത്. അതിനെ വരെ ട്രോളാൻ ധ്യാൻ മറന്നില്ല. കൊണ്ടും കൊടുത്തും പരസ്പരം പാര വച്ചും ട്രോളിയുമെല്ലാം കൂട്ടുക്കാർ വർഷങ്ങൾക്കു ശേഷത്തിന്റെ പ്രമോഷൻ അഭിമുഖങ്ങളെ ലൈവാക്കിയതോടെ സോഷ്യൽ മീഡിയയിൽ എങ്ങും ഈ അഭിമുഖങ്ങളാണ് ചർച്ചാവിഷയം. 

അഭിമുഖങ്ങൾ വൈറലാവുന്നതിനിടെ, താനും ബേസിൽ ജോസഫുമായി നടത്തിയൊരു ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കിടുകയാണ് നടൻ അജു വർഗീസ്.

Advertisment

"ധ്യാനും വിനീതും ആദ്യമായി ഒന്നിച്ചപ്പോൾ, തകർന്നു പോയ ബേസിലും വിശാഖും," എന്ന അടിക്കുറിപ്പോടെ പബ്ലിഷ് ചെയ്യപ്പെട്ട ഒരു അഭിമുഖത്തിന്റെ വീഡിയോ അജു ബേസിലിനു അയച്ചുകൊടുത്തതാണ് സ്ക്രീൻ ഷോട്ടിൽ കാണാനാവുക. 

"ഹിഹി.. കണ്ണു വയ്യാത്തതുകൊണ്ട് എന്റെ ഫുൾ സ്കിൽസ് അങ്ങോട്ട് പുറത്തിറക്കാൻ പറ്റിയില്ല. ഇല്ലെങ്കിൽ കാണാമായിരുന്നു. അവനെ ഞാൻ പൂർണമായി തറ പറ്റിച്ചേനെ," എന്നാണ് ബേസിലിന്റെ മറുപടി. 

"കാവിലെ പാട്ടു മത്സരത്തിനു കാണാമെന്നു ബേസിൽ, ധ്യാനേ.. സൂക്ഷിച്ചോ....

എന്ന് സൈക്കോ ബാച്ചേ," എന്ന അടിക്കുറിപ്പോടെയാണ് അജു സ്ക്രീൻഷോട്ട് പങ്കിട്ടത്.

പേരില്ലൂർ പ്രീമിയം ലീഗിലെ അജു വർഗ്ഗീസിന്റെ കഥാപാത്രമാണ് സൈക്കോ ബാച്ചേ അഥവാ സൈക്കോ ബാലചന്ദ്രൻ. കുത്തിത്തിരിപ്പുണ്ടാക്കി ഒരു നാട്ടുകാരെ മൊത്തം വട്ടംകറങ്ങുന്ന കഥാപാത്രമായാണ് അജു പേരില്ലൂർ ലീഗിൽ അഭിനയിച്ചത്. എന്തായാലും അജുവിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

കുത്തിയിരിപ്പ് ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന ആ കൂട്ടുകാരൻ നിങ്ങളാണല്ലേ?,
അതിന്റെ ഇടയിൽ കൂടി സ്കോർ ചെയ്യുന്ന അജുചേട്ടൻ എന്നിങ്ങനെ പോവുന്നു പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ. 

Read More Entertainment Stories Here

Instagram Vineeth Sreenivasan Dhyan Sreenivasan Basil Joseph Aju Varghese Trolls

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: