/indian-express-malayalam/media/media_files/uK7NFsBgYUOzGOaOdaF6.jpg)
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ കുടുംബമാണ് കപൂർ ഫാമിലി. പൃഥ്വിരാജ് കപൂറിൽ നിന്നും തുടങ്ങുന്ന ആ സിനിമാപാരമ്പര്യം ഇന്ന് രൺബീറിൽ എത്തിനിൽക്കുകയാണ്. പൃഥ്വിരാജ് കപൂറിന്റെ മകൻ രാജ് കപൂറിന്റെ ചെറുമകനും ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനുമാണ് രൺബീർ. പല അഭിമുഖങ്ങളിലും കപൂർ കുടുംബത്തിലെ ഏറ്റവും വിദ്യാസമ്പന്നൻ താനാണെന്ന് രൺബീർ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. അച്ഛനും മുത്തച്ഛനും പത്താം ക്ലാസ് പരീക്ഷ പോലും പാസായിട്ടില്ലെന്നും കുടുംബത്തിലെ പത്താം ക്ലാസ്സ് പാസ്സായ ആദ്യ കപൂർ ബോയ് താനാണെന്നുമാണ് രൺബീർ പറയുക.
എന്നാൽ, കപൂർ കുടുംബത്തിന്റെ പഠനപാരമ്പര്യം തിരുത്തിയെങ്കിലും, ടീച്ചർമാർക്ക് നിത്യം തലവേദന സമ്മാനിച്ചിരുന്ന കുട്ടിയായിരുന്നു രൺബീർ എന്നാണ് നീതു കപൂർ വെളിപ്പെടുത്തുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ മക്കളായ രൺബീറിനും റിദ്ധിമ കപൂറിനുമൊപ്പം അതിഥിയായി എത്തിയപ്പോഴാണ് നീതു ഇക്കാര്യം പറഞ്ഞത്.
“രൺബീർ വളരെ വികൃതിയായിരുന്നു. ഞങ്ങൾക്ക് ദിവസവും പരാതികൾ ലഭിച്ചിരുന്നു. ടീച്ചേഴ്സ് ഞങ്ങളോട് പറയുമായിരുന്നു, "ദയവായി ഒന്നു വരൂ, അവൻ പഠിക്കുന്നില്ല, അവൻ പൂച്ചകളോടും പട്ടിയോടുമൊപ്പം കളിക്കുകയാണ്. നഒരു കളിപ്പാട്ടം കിട്ടിയാൽ, അവൻ അത് കളിക്കില്ല, പകരം അത് പൊട്ടിച്ച് അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കും." രൺബീറിൻ്റെ സ്‌കൂൾ ദിനങ്ങൾ അനുസ്മരിച്ചുകൊണ്ട് നീതു പറഞ്ഞു.
തന്റെ കുട്ടിക്കാല ജീവിതത്തിൽ നിന്നുള്ള രസകരമായ ചില അനുഭവങ്ങൾ രൺബീറും എപ്പിസോഡിൽ പങ്കിട്ടു. തൻ്റെ സുഹൃത്തുക്കൾ പിതാവ് ഋഷി കപൂറിനെ എത്രത്തോളം ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തോട് സംസാരിക്കുന്നത് ഒഴിവാക്കിയിരുന്നതായും രൺബീർ പറയുന്നു.
“അന്ന് മൊബൈൽ ഫോണുകൾ ഇല്ലായിരുന്നു, അതിനാൽ എൻ്റെ സുഹൃത്തുക്കൾ എപ്പോഴും വീട്ടിലെ നമ്പറിൽ വിളിക്കും, എൻ്റെ അച്ഛൻ ഫോൺ എടുത്താൽ അവർ സംസാരിക്കില്ല. എല്ലാവരും ഫോൺ താഴെ വെച്ചിരുന്നു. ആരും സംസാരിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല."
ഋഷി കപൂറിന്റെ 'ഹലോ' വളരെ ഉച്ചത്തിലുള്ളതും ഗൗരവമേറിയതുമായിരുന്നുവെന്ന് നീതു കപൂർ കൂട്ടിച്ചേർത്തു.
"അദ്ദേഹം അവരോട് ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ അദ്ദേഹത്തിൻ്റെ ശബ്ദം അങ്ങനെയായിരുന്നു. അതാണ് ഏവരും ഭയപ്പെട്ടത്," എന്നാണ് ഇതിനെ കുറിച്ച് റിദ്ധിമ പറയുന്നത്.
ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ നീതുവും രൺബീറും ഋഷി കപൂറിനെക്കുറിച്ചുള്ള മറ്റു ചില കഥകളും പങ്കിട്ടു. കുട്ടിക്കാലത്ത് ആർകെ സ്റ്റുഡിയോയിലെ ക്ഷേത്രത്തിനുള്ളിൽ ചെരിപ്പ് ധരിച്ചപ്പോൾ മാത്രമാണ് അച്ഛൻ തന്നെ തല്ലിയതെന്നും രൺബീർ വെളിപ്പെടുത്തി. മറുവശത്ത്, തങ്ങളുടെ കുട്ടികൾക്ക് വിലപ്പെട്ട ജീവിതപാഠങ്ങളും ധാർമ്മികതയും പകർന്ന് നൽകിയതിന് ഋഷി കപൂറിനെ നീതു പ്രശംസിച്ചു.
Read More Entertainment Stories Here
- അസൂയയോടെ ഞാൻ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചവർ: രാജമൗലി
- പൂർണനഗ്നനായി ആ സീനിൽ അഭിനയിക്കാൻ ഭാസിയ്ക്ക് സെക്കന്റുകൾ പോലും ആലോചിക്കേണ്ടി വന്നില്ല: ചിദംബരം പറയുന്നു
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.