/indian-express-malayalam/media/media_files/PoX3W34gbduN3xxTtLf2.jpg)
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി ഒരുപറ്റം യുവതാരങ്ങളെ കേന്ദ്രകഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 2006ൽ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പുറപ്പെട്ട സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ തമിഴകത്തു നിന്നുള്ള ഏതാനും ആർട്ടിസ്റ്റുകളും അഭിനയിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിൽ ക്രൂരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തിയത് വിജയ് മുത്തു ആയിരുന്നു. ‘മഞ്ഞുമ്മൽ ബോയ്സി’ലെ തന്റെ ആ കഥാപാത്രത്തെ കുറിച്ച് വികാരാധീനനായി സംസാരിക്കുന്ന തമിഴ് നടൻ വിജയ് മുത്തുവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. മുപ്പതു വർഷത്തിലേറെയായി പല സംവിധായകരോടും കെഞ്ചിയിട്ടും തനിക്ക് ശ്രദ്ധേയമായ വേഷം ലഭിച്ചില്ലെന്നും ഒടുവിൽ അതിനു ചിദംബരം വേണ്ടി വന്നു എന്നുമാണ് വിജയ് മുത്തു പറയുന്നത്.
12-ാം വയസ്സിൽ മനസ്സിൽ കയറിക്കൂടിയ സ്വപ്നമാണ് സിനിമയെന്നും വിജയ് മുത്തു പറയുന്നു. "തമിഴിൽ ഞാൻ കാണാത്ത സംവിധായകരില്ല. നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി. ആരും തന്നില്ല. ഒടുവിൽ ഒരു മലയാളി സംവിധായകനാണ് എനിക്ക് നല്ലൊരു വേഷം തന്നത്. എന്നിലെ നടനെ അദ്ദേഹം വിശ്വസിച്ചു. ഈ സിനിമ കണ്ട പ്രേക്ഷകർ ഞാൻ നല്ല നടനാണെന്നു പറയുന്നത്. പണമല്ല, ഇതാണ് അംഗീകാരം. 32 വർഷമെടുത്തു ഇങ്ങനെയൊരു നിമിഷം സംഭവിക്കാൻ! എത്രയോ കഷ്ടപ്പെട്ടു, വേദനിച്ചു... പല സംവിധായകരും എന്നെ കളിയാക്കിയിട്ടുണ്ട്. അതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ ഞാൻ ഇമോഷനൽ ആകും," സിനി ഉലഗം എന്ന തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കരച്ചിൽ അടക്കാനാവാതെയാണ് വിജയ് മുത്തു സംസാരിച്ചത്.
ചിദംബരത്തിന്റെ സഹോദരനും നടനുമായ ഗണപതിയായിരുന്നു ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ.
Read More Entertainment Stories Here
- മഞ്ഞുമ്മൽ വഴി കമൽഹാസനിലേക്ക്, ഒരു ഫാൻ ബോയിക്ക് ഇതിൽ കൂടുതൽ എന്തുവേണം: ചിദംബരം
- ദീപിക പദുകോൺ ഗർഭിണി; സന്തോഷ വാർത്ത പങ്കുവച്ച് രൺവീർ സിങ്
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- ഈ മനുഷ്യനൊരു മുത്താണ്: ഗോപി സുന്ദറിനെ കുറിച്ച് മയോനി
- മഞ്ഞ ഉടുപ്പ്, കറുത്ത കണ്ണട, ചുവന്ന ഫോൺ; മഞ്ജുവിന്റെ പുതിയ 'കളർ' പടങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.