scorecardresearch

ഈ മനുഷ്യനൊരു മുത്താണ്: ഗോപി സുന്ദറിനെ കുറിച്ച് മയോനി

"ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് തന്റെ ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു"

"ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് തന്റെ ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു"

author-image
Entertainment Desk
New Update
Gopi Sundar | Mayoni

ഗായിക അമൃത സുരേഷുമായി പിരിഞ്ഞതിന് ശേഷം  സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പേരിനൊപ്പം സജീവമാകുന്ന പേരാണ് മയോനി എന്നത്.  പ്രിയ നായർ എന്ന മയോനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. 

Advertisment

അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹമെങ്കിലും  ഇക്കാര്യം ഗോപി സുന്ദറോ മയോനിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

മയോനി ഗോപി സുന്ദറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ജെം ഓഫ് എ പേഴ്‌സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് തന്റെ ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി,” മയോനി പറയുന്നു.

പതിനാലു വർഷത്തോളം ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ആയിരുന്ന ഗോപി സുന്ദര്‍. പിന്നീട് ഈ ബന്ധം അവസാനിപ്പിച്ച് അമൃത സുരേഷിനെ വിവാഹം ചെയ്യുകയായിരുന്നു. 2022 മെയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.  എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. 

Read More Entertainment Stories Here

Advertisment

Music Gopi Sunder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: