സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ "ഈഫ് ദിസ് സെലിബ്രിറ്റി കമന്റ്" ട്രെൻഡാണ് വൈറലാവുന്നത്.സിനിമാതാരങ്ങളുടെ കമന്റ് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് ഈ ട്രെൻഡിനു തുടക്കം കുറിച്ചത്. ഇഷ്ടതാരങ്ങൾ കമന്റ് ചെയ്താലേ പഠിക്കൂ, ഈ സെലിബ്രിറ്റി കമന്റ് ചെയ്താലേ സിനിമ കാണൂ എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.
വിജയ് ദേവരകൊണ്ട, ടൊവിനോ തോമസ്, ആലിയ ഭട്ട് എന്നിവരെല്ലാം ഇത്തരത്തിൽ ആരാധകരുടെ റീലുകൾക്കു താഴെ കമന്റുകളുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ആൽഫിയ ഇല്യാസ് എന്ന പെൺകുട്ടി പങ്കുവച്ച റീലും വൈറലായിരുന്നു. മഞ്ഞുമ്മൽ ബോയ്സിലെ ഏതെങ്കിലും ഒരാൾ കമന്റ് ചെയ്താലേ ഞാൻ പോയി ചിത്രം കാണൂ എന്നായിരുന്നു റീലിൽ ആൽഫിയ പറഞ്ഞത്. ഒരു പൂവു ചോദിച്ചപ്പോൾ പൂന്തോട്ടം തന്നെ കിട്ടി എന്നു പറയുന്നതുപോലെ, റീലിൽ മഞ്ഞുമ്മൽ ബോയ്സിലെ നിരവധി പേർ കമന്റു ചെയ്തു.
ഇപ്പോഴിതാ, ബേസിലും ഒരു ആരാധകനും തമ്മിലുള്ള സോഷ്യൽ മീഡിയ ഇന്ററാക്ഷനും ശ്രദ്ധ കവരുകയാണ്. ആറ് വര്‍ഷം മുന്‍പ് കാനഡയില്‍ പോയ ഒരു യുവാവാണ് ബേസിലിനോട് വ്യത്യസ്തമായ അഭ്യർത്ഥന ഉന്നയിച്ചത്.
"ആറുവർഷമായി നാട്ടിൽ വന്നിട്ട്, ബേസിൽ ജോസഫ് കമന്റിടുകയാണെങ്കിൽ ഞാനെന്റെ ഫ്ളൈറ്റ് ബുക്ക് ചെയ്യും," എന്നായിരുന്നു മോട്ടി ലാൽ എന്ന ആരാധകന്റെ ഇൻസ്റ്റ പോസ്റ്റ്. "ഒരു തിരിച്ചു വിളിക്കായി ഞാൻ കാത്തിരിക്കുന്നു," എന്ന് ബേസിലിനെ ടാഗ് ചെയ്തുകൊണ്ട് അടിക്കുറിപ്പും നൽകിയിരുന്നു.
തൊട്ടുപിന്നാലെ ബേസിലിന്റെ കമന്റ് എത്തി, "മകനേ മടങ്ങി വരൂ." രണ്ടു ലക്ഷത്തിലേറെ ആളുകളാണ് ബേസിലിന്റെ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്. എന്തായാലും, സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഈ ട്രെൻഡ്.
Read More Related Stories
തിരിച്ചുവിളി കാത്ത് ആരാധകൻ; മകനേ മടങ്ങി വരൂ എന്ന് ബേസിൽ
ആറ് വര്‍ഷം മുന്‍പ് കാനഡയില്‍ പോയ ഒരു യുവാവാണ് ബേസിലിനോട് വ്യത്യസ്തമായ അഭ്യർത്ഥന ഉന്നയിച്ചത്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.