/indian-express-malayalam/media/media_files/aArDByEL3Rm6NnROtaCR.jpg)
"ഇതിനെ എടുത്ത് വഴിയിൽ എവിടെയെങ്കിലും ഒന്ന് കളഞ്ഞേ വീട്ടിൽ അമ്മച്ചിയോട് ഞാൻ പറഞ്ഞോളാം," അനിയൻ സിക്സനിട്ട് തഞ്ചത്തിൽ പാര പണിയുന്ന ചേട്ടൻ സിജുവിനെ മഞ്ഞുമ്മൽ ബോയ്സ് കണ്ടിറങ്ങിയ പ്രേക്ഷകർക്കൊന്നും അത്ര പെട്ടെന്ന് മറക്കാനാവില്ല. ആരെയും കൂസാത്ത സിജു എന്ന കഥാപാത്രമായി എത്തുന്നത് നടനും സംവിധായകനുമായ ജീൻ പോൾ ലാൽ ആണ്. പക്ഷേ, ആദ്യകാഴ്ചയിൽ പ്രേക്ഷകർക്ക് പെട്ടെന്ന് ജീനിനെ പിടിക്കിട്ടണം എന്നില്ല. താടിയൊക്കെ എടുത്ത് എത്തിയ ജീൻ തീർത്തും വ്യത്യസ്തനായൊരാളെ പോലെ തോന്നിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്.
മഞ്ഞുമ്മൽ ബോയ്സിലെ ഈ ചേട്ടാനുജൻമാർ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ മനസ്സിൽ രജിസ്റ്ററാവും. ചിത്രത്തിലെ ഏറ്റവും ലൌഡ് ആയിട്ടുള്ള കഥാപാത്രമാണ് ബാലു വർഗീസ് അവതരിപ്പിച്ച സിക്സൻ. സിക്സന്റെ തന്റേടി ചേട്ടൻ സിജുവായി ജീൻ പോളും. ചിത്രത്തിലുടനീളം തന്റെ പ്രസൻസ് മനോഹരമായി രേഖപ്പെടുത്തുന്നുണ്ട് ജീൻ.
2006ൽ കൊടൈക്കനാലിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന നാട്ടിൽ നിന്ന് കൊടൈക്കനാലിലേക്ക് ഒരു സുഹൃദ് സംഘം യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടി വന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണം. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
'നടികർ' ആണ് ജീൻ പോളിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അടുത്ത ചിത്രം. ടൊവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായിക. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികർ’ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ്. സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read More Entertainment Stories Here
- ആ സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിക്കേണ്ടിയിരുന്നത് ഞാൻ: നിഷ ജോസ് കെ.മാണി
- ആ മുടിയൊന്നു കെട്ടി ബണ്ണിട്ടാൽ പഴയ ശ്രീദേവി തന്നെ: വൈറലായി മരിയ റോയിയുടെ വീഡിയോ
- വേദന കൊണ്ട് അവശയായ പേളി, സ്നേഹത്തോടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന നില; ഈ വീഡിയോ മനസ്സു നിറയ്ക്കും
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
- വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.