/indian-express-malayalam/media/media_files/wA23KiKDvNy3bhTkuG8x.jpg)
Photo: Vikrant Massey/Instagram
ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ വിക്രാന്ത് മാസി. തന്റെ വൈവിധ്യമാർന്ന കുടുംബാന്തരീക്ഷത്തെ കുറിച്ച് വിക്രാന്ത് മാസി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അമ്മ സിഖുകാരി, അച്ഛൻ ക്രിസ്ത്യൻ, സഹോദരൻ കൗമാരത്തിൽ തന്നെ ഇസ്ലാം മതം സ്വീകരിച്ചു, വിക്രാന്തിന്റെ ഭാര്യയാവട്ടെ ഹിന്ദുവും. അൺഫിൽട്ടർ ബൈ സംദീഷിൻ്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് വിക്രാന്ത് തന്റെ കുടുംബത്തിനകത്തെ വൈവിധ്യമാർന്ന വിശ്വാസങ്ങളെ കുറിച്ചു സംസാരിച്ചത്. വളർന്നുവരുമ്പോൾ മതവുമായും ആത്മീയതയുമായും ബന്ധപ്പെട്ട ധാരാളം വാദങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചുവെന്നും വിക്രാന്ത് പറയുന്നു.
“എൻ്റെ സഹോദരൻ്റെ പേര് മൊയിൻ, എന്നെ വിക്രാന്ത് എന്നാണ് വിളിക്കുന്നത്. എന്തുകൊണ്ടാണ് മൊയീൻ എന്ന പേര് വന്നത് എന്ന് നിങ്ങൾ അത്ഭുതപ്പെടുമോ? അവൻ ഇസ്ലാം മതം സ്വീകരിച്ചു, എൻ്റെ കുടുംബം അവനെ മതം മാറാൻ അനുവദിച്ചു. അവർ പറഞ്ഞു, ‘മകനേ, നിനക്കവിടെ സംതൃപ്തി ലഭിക്കുമെങ്കിൽ നീ മുന്നോട്ട് പോകൂ.’ 17-ാം വയസ്സിൽ അദ്ദേഹം മതം മാറി, അതൊരു വലിയ ചുവടുവയ്പാണ്. എൻ്റെ അമ്മ സിഖുകാരിയാണ്. എൻ്റെ അച്ഛൻ പള്ളിയിൽ പോകുന്ന ക്രിസ്ത്യാനിയാണ്, അദ്ദേഹം ആഴ്ചയിൽ രണ്ടുതവണ പള്ളിയിൽ പോകുന്നു. ചെറുപ്പം മുതലേ, മതവുമായും ആത്മീയതയുമായും ബന്ധപ്പെട്ട ധാരാളം വാദപ്രതിവാദങ്ങൾ ഞാൻ കണ്ടിട്ടുണ്ട്."
“സഹോദരൻ്റെ മതപരിവർത്തനത്തെ എങ്ങനെ ‘അനുവദിക്കാനാവും’ എന്ന രീതിയിൽ ബന്ധുക്കൾ എൻ്റെ പിതാവിനെ ചോദ്യം ചെയ്തു. അതൊന്നും നിങ്ങളുടെ ബിസിനസ്സല്ലെന്ന് പിതാവ് അവർക്കു ഉത്തരമേകി, ‘അവൻ എൻ്റെ മകനാണ്, അവൻ എന്റെ ചോദ്യങ്ങൾക്കു മാത്രം ഉത്തരമേകിയാൽ മതി, അവന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്.’ ഇതെല്ലാം കണ്ടിട്ട്, മതം എന്താണ് എന്ന് ചിന്തിച്ച് ഞാൻ എൻ്റേതായ കണ്ടെത്തലിൽ എത്തി, മതം അത് മനുഷ്യ നിർമ്മിതമാണ്."
ശീതൾ താക്കൂറാണ് വിക്രാന്തിന്റെ ജീവിതപങ്കാളി. അടുത്തിടെയാണ് വിക്രാന്തിനും ശീതളിനും ഒരു കുഞ്ഞു ജനിച്ചത്. ദമ്പതികൾ എന്ന നിലയിൽ തങ്ങൾ കുഞ്ഞിനെ "യുക്തിവാദം" പഠിപ്പിക്കാനും ഉദ്ദേശിക്കുന്നതെന്നും വിക്രാന്ത് പറയുന്നു. "എന്നാൽ "ആധികാരികമായി ഭാരതീയമായ" ചില കാര്യങ്ങളുണ്ട്, അതിനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. പ്രത്യേകിച്ച് ഹിന്ദു സംസ്കാരത്തിൽ, ഞാൻ അതിൽ വിശ്വസിക്കുന്നു. അത് എൻ്റെ സാംസ്കാരിക ബന്ധം കൊണ്ട് മാത്രമാണ്; അത് മതപരമായിരിക്കണമെന്നില്ല. ഇതാണ് എൻ്റെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും സംസ്കാരം. ഇന്ത്യയിൽ മാത്രമാണ് ദീപാവലി ആഘോഷിക്കുന്നത്, അതുകൊണ്ട് ഞാനും അത് ആഘോഷിക്കുന്നു. ഇത് എൻ്റെ ബാല്യകാല ഓർമ്മയാണ്."
“ഇതൊന്നും മതപരമായിരിക്കണമെന്നില്ല. ലക്ഷ്മീ പൂജ ചെയ്താൽ ഐശ്വര്യം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ അത് സാക്ഷ്യം വഹിച്ച് വളർന്നതുകൊണ്ടാണ് ഞാനത് ചെയ്യുന്നത്, അത് ഇപ്പോൾ എൻ്റെ ജീവിതരീതിയാണ്. അച്ഛൻ അത് ചെയ്യുമായിരുന്നു. ആഴ്‌ചയിൽ രണ്ടുതവണ പള്ളിയിൽ പോകും, പക്ഷേ അമ്മയോടും ഭാര്യയോടും ഒപ്പം പൂജയും ചെയ്യാറുണ്ട്. അതിനാൽ, ഇത് മനോഹരമായൊരു വീടാണ്, ” വിക്രാന്ത് കൂട്ടിച്ചേർത്തു.
'ട്വൽത്ത് ഫെയിൽ' എന്ന ചിത്രത്തിലാണ് വിക്രാന്ത് മാസി അവസാനമായി അഭിനയിച്ചത്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രം 2023 ലെ മികച്ച ചിത്രങ്ങളിലൊന്നായി നിരൂപക പ്രശംസ നേടി.
Read More Entertainment Stories Here
- വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
- അച്ഛന് പോയപ്പോൾ ഞാന് ആലോചിച്ചു, അമ്മ ഇനി എന്ത് ചെയ്യും? അതിനുള്ള ഉത്തരമാണ് ഞങ്ങള്: വേദിയിൽ ശബ്ദമിടറി പൃഥ്വിരാജ്
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.