scorecardresearch

ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ

ഒളപ്പമണ്ണ മനയാണ് ഭ്രമയുഗത്തിന്റെ പ്രധാന ലൊക്കേഷനായി മാറിയത്

ഒളപ്പമണ്ണ മനയാണ് ഭ്രമയുഗത്തിന്റെ പ്രധാന ലൊക്കേഷനായി മാറിയത്

author-image
Entertainment Desk
New Update
Olappamanna Mana

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആൻ്റ് വൈറ്റിലുള്ള ഈ പരീക്ഷണചിത്രം ഗംഭീര നിരൂപക പ്രശംസയാണ് നേടുന്നത്. മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വിരലിൽ എണ്ണാവുന്ന അഭിനേതാക്കൾ മാത്രമേ ചിത്രത്തിലുള്ളൂ.

Advertisment

ഇതുവരെ കാണാത്തൊരു മമ്മൂട്ടിയെ കണ്ട അമ്പരപ്പിലും ആവേശത്തിലുമാണ് മലയാളി പ്രേക്ഷകർ. കൊടുമൺ പോറ്റി എന്ന കഥാപാത്രമായി സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി കാഴ്ച വച്ചിരിക്കുന്നത്.  മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ മികച്ച നിരൂപക പ്രശംസ നേടുന്നുണ്ട് അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും പ്രകടനങ്ങളും.

മമ്മൂട്ടിയുടെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തോളം തന്നെ നിഗൂഢമായിരുന്നു, ചിത്രത്തിലെ മനയും. പൊട്ടി പൊളിഞ്ഞ്, കാടു പിടിച്ച്, മാറാല വീണ അകത്തളങ്ങളുമായി പ്രേക്ഷകരെ ഭയപ്പെടുത്തിയ ആ മനയും സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. 

പാലക്കാട്ടെ ഒളപ്പമണ്ണ മനയാണ് ചിത്രത്തിന്റെ ലൊക്കേഷനായി മാറിയത്. ഒളപ്പമണ്ണ മനയെ ഒന്നു മേക്കോവർ നടത്തി കൊടുമണ്‍ പോറ്റിയുടെ ക്ഷയിച്ച മനയാക്കി മാറ്റുകയായിരുന്നു ആർട്ട് ഡിപ്പാർട്ട്മെന്റ്. ഷൂട്ടിനു മുൻപും ശേഷവുമുള്ള ഒളപ്പമണ്ണ മനയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

ചിത്രത്തിലെ ഏതാനും ഭാഗങ്ങൾ വരിക്കാശ്ശേരി മനയിലും ചിത്രീകരിച്ചിട്ടുണ്ട്.  കലാസംവിധായകൻ ജോതിഷ് ശങ്കറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സിനിമയ്ക്കായി ഒളപ്പമണ്ണ മനയുടെ മുഖഛായ മാറ്റിയത്. 50 ദിവസങ്ങൾ കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും തയ്യാറെടുപ്പുകൾ വളരെ നേരത്തെ തുടങ്ങിയിരുന്നുവെന്നും ജ്യോതിഷ് പറയുന്നു. വരിക്കാശ്ശേരി മനയിൽ ചിത്രീകരിച്ച ഒരു രംഗമൊഴികെ  ബാക്കിയെല്ലാം ഒളപ്പമണ്ണ  മനയ്ക്കുള്ളിലാണ് ചിത്രീകരിച്ചത്. സിനിമയിൽ മനയ്ക്ക് ചുറ്റും കാണുന്ന ചെടികളും കാട്ടുപുല്ലുകളുമെല്ലാം രണ്ട് മാസത്തിലേറെ സമയമെടുത്ത് ആർട്ട്  ടീം വളർത്തിയെടുത്തതാണ്.

പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിലാണ് ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത്. മനയ്ക്കു ചുരുങ്ങിയത് മുന്നൂറു വർഷത്തെ പഴക്കമുണ്ടെന്നാണ് ചരിത്രരേഖകൾ പറയുന്നത്. പരിണയം, ഇളവങ്കോട് ദേശം, നരൻ, മാടമ്പി, ആറാംതമ്പുരാൻ, നരസിംഹം,  ഒടിയൻ, ആകാശഗംഗ, എന്ന് നിന്റെ മൊയ്‌തീൻ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഒളപ്പമണ്ണ മുൻപും ലൊക്കേഷനായിട്ടുണ്ട്. 

മലയാറ്റൂരിലെയും പരിസരപ്രദേശങ്ങളിലെയും കാടുമൂടിയ പ്രദേശങ്ങളും അതിരപ്പിള്ളി വെള്ളച്ചാട്ടവുമാണ് ഭ്രമയുഗത്തിന്റെ മറ്റു ലൊക്കേഷനുകൾ. 

Read More Entertainment Stories Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: