/indian-express-malayalam/media/media_files/RORnbkdPe0MW16rKPWn5.jpg)
വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് സുദേവ് നായർ. ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുദേവ് ഇന്ന് കരുത്താർന്ന കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.
ആരാധകർക്ക് സർപ്രൈസായി താരത്തിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അമർദീപ് കൗർ ആണ് വധു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഗുജറാത്ത് സ്വദേശിയാ അമർദീപ് കൗർ ഒരു മോഡൽ കൂടിയാണ്. സുദേവും അമർദീപും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു.
മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുദേവ് ബ്രേക്ക് ഡാൻസ്, പാർക്കർ,. ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്. 2001ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ ജേതാവാണ്.
സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. മൈ ലൈഫ് പാർട്ണർ, അനാർക്കലി, കരിങ്കുന്നം 6'എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
Read More Entertainment Stories Here
- ഒടിഞ്ഞ കാലും തൂക്കി സുദേവിന്റെ ഡാൻസ്, പ്രോത്സാഹിപ്പിച്ച് അച്ഛൻ; അമ്മ വന്നതോടെ സീൻ കോൺട്ര
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
- അച്ഛന് പോയപ്പോൾ ഞാന് ആലോചിച്ചു, അമ്മ ഇനി എന്ത് ചെയ്യും? അതിനുള്ള ഉത്തരമാണ് ഞങ്ങള്: വേദിയിൽ ശബ്ദമിടറി പൃഥ്വിരാജ്
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ആ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ കരിഷ്മയുടെ അമ്മ 3 ദിവസവും ലൊക്കേഷനിലുണ്ടായിരുന്നു: രാജാ ഹിന്ദുസ്ഥാനി സംവിധായകൻ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.