/indian-express-malayalam/media/media_files/6BuPgjDgFRCPllZx0JGm.jpg)
Malaikottai Vaaliban OTT Release Date
Malaikottai Vaaliban OTT Release Date: ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' ഒടിടിയിലേക്ക്. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.
മോഹൻലാലിനൊപ്പം സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, സുചിത്ര നായർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
View this post on InstagramA post shared by Disney+ Hotstar malayalam (@disneyplushotstarmalayalam)
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. ക്രെഡിറ്റുകൾ പ്രകാരം എഷ്യാനെറ്റാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് പങ്കാളികൾ. ഫെബ്രുവരി 23 മുതൽ 'മലൈക്കോട്ടൈ വാലിബൻ' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.