/indian-express-malayalam/media/media_files/fH7aFHc10PaCJ3cpzWHa.jpg)
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി കൈകോർത്ത 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. മോഹൻലാലിനൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ഹരീഷ് പേരാടി, ഡാനിഷ് സേട്ട്, മനോജ് മോസസ, കത നന്ദി എന്നിവരും പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
ബംഗാളി നടിയും മോഡലുമായ കത നന്ദി വാലിബന്റെ സഹോദരൻ ചിന്നപ്പയ്യന്റെ ഭാര്യ ജമന്തിയായാണ് എത്തുന്നത്. ചിത്രത്തിലെ വൈബ്രന്റായ കഥാപാത്രങ്ങളിൽ ഒരാളാണ് കത നന്ദി. വാലിബനിൽ ജമന്തിയ്ക്ക് ശബ്ദം നൽകിയത് അവതാരകയും നടിയുമായ പാർവതി ബാബുവാണ്.
ജമന്തിക്ക് ശബ്ദം നൽകി അനുഭവത്തെ കുറിച്ച് പാർവതി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"മലൈക്കോട്ടൈ വാലിബനൊപ്പമുള്ള എന്റെ ഡബ്ബിംഗ് യാത്ര. ഇത്രയും വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമാവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി ഞാൻ ഡബ്ബ് ചെയ്തു. കത നന്ദി മനോഹരമായി അവതരിപ്പിച്ച ജമന്തി എന്ന കഥാപാത്രത്തിന് ഞാൻ ശബ്ദം നൽകി. ആ കഥാപാത്രത്തോട് നീതി പുലർത്താനായെന്നും, എന്റെ ശബ്ദത്തിലൂടെ കഥാപാത്രത്തിനു ജീവനേകാൻ കഴിഞ്ഞെന്നും ഞാൻ കരുതുന്നു. മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ സാറിൻ്റെ കോമ്പിനേഷൻ സീനുകൾക്ക് ഡബ്ബ് ചെയ്യാൻ സാധിച്ചതിലും നന്ദിയുണ്ട്. ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു. ഡബ്ബിങ് ഒരിക്കലും എൻ്റെ ലിസ്റ്റിലോ സ്വപ്നത്തിലോ ഉണ്ടായിരുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും മോഹൻലാലിൻ്റെയും ചിത്രത്തിന് വേണ്ടിയാണ് ഞാൻ ഡബ്ബ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് അവസരം തന്നതിന് ലിജോ ജോസ്, രതീഷ് ചേട്ടൻ എന്നിവർക്ക് ആത്മാർത്ഥമായ നന്ദി," പാർവതി കുറിച്ചു.
കൽക്കത്ത സ്വദേശിനിയായ കത നന്ദി മുൻപ് ഷോർട്ട് ഫിലിമുകളിലും സീരിസുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും സജീവമാണ് കത നന്ദി. 'പിസാച് കഹിനി: ദ് സ്റ്റോറി ഓഫ് വാംപയർ' എന്ന് ഷോർട്ട് ഫിലിമും ശ്രദ്ധ നേടിയിരുന്നു. തലൈക്കൂത്തൽ എന്ന തമിഴ് ചിത്രത്തിലും കത നന്ദി അഭിനയിച്ചിട്ടുണ്ട്.
Read More Entertainment Stories Here
- കാൽ നൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടി പത്മശ്രീയിൽ ഒതുങ്ങുന്നു; പത്മാ പുരസ്കാരങ്ങളിലെ 'തഴയൽ' ചൂണ്ടിക്കാട്ടി വി ഡി സതീശൻ
- രാജേഷ് മാധവൻ വിവാഹിതനാവുന്നു; ആശംസകളുമായി സുമലത ടീച്ചർ
- കാത്തിരുന്ന കല്യാണമെത്തി: ഹൽദി ആഘോഷമാക്കി ജിപിയും ഗോപികയും, ചിത്രങ്ങൾ
- ബാലേട്ടനും മക്കളും വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ; വീഡിയോ
- ഇതിപ്പോ ഒരു ഹോളി ആഘോഷിച്ച പോലുണ്ടല്ലോ: വൈറലായി ജിപി- ഗോപിക ഹൽദി വീഡിയോ
- ഏറിയാൽ 2000 രൂപ, അതിലും വിലയുള്ളത് ഒന്നും വാങ്ങാറില്ല: സായ് പല്ലവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.