scorecardresearch

ബാലേട്ടനും മക്കളും വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ; വീഡിയോ

മോഹൻലാലിനെ വിവാഹം ക്ഷണിക്കാൻ എത്തിയതായിരുന്നു ഗോപിക

മോഹൻലാലിനെ വിവാഹം ക്ഷണിക്കാൻ എത്തിയതായിരുന്നു ഗോപിക

author-image
Entertainment Desk
New Update
Mohanlal GP Gopika

കുടുംബസദസ്സുകളുടെ ഇഷ്ടം കവർന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ 'ബാലേട്ടൻ'. ചിത്രത്തിൽ മോഹൻലാലിന്റെയും ദേവയാനിയുടെയും മക്കളായി എത്തിയ കുട്ടിക്കുറുമ്പികളെയും മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. സഹോദരിമാരായ ഗോപികയും കീർത്തനയുമായിരുന്നു ചിത്രത്തിൽ 'ബാലേട്ടന്റെ' മക്കളായി എത്തിയത്.

Advertisment

വർഷങ്ങൾക്കു ശേഷം ബാലേട്ടനും മക്കളും കണ്ടുമുട്ടിയതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ഗോവിന്ദ് പത്മസൂര്യ. ബാലേട്ടന്റെ മക്കളിൽ ഒരാൾ ഈ മാസം പത്മസൂര്യയുടെ ജീവിതപങ്കാളിയാവാൻ പോവുകയാണ്. ജനുവരി 28നാണ്  നടി ഗോപിക അനിലും ജിപിയും തമ്മിലുള്ള വിവാഹം.

വിവാഹത്തിന് മോഹൻലാലിനെ ക്ഷണിക്കാൻ പോയപ്പോൾ പകർത്തിയ വീഡിയോ ആണ് ജിപി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 

ബാലേട്ടന്റെ മക്കളായി എത്തിയ ഗോപിക ഇന്നൊരു ആയുർവേദ ഡോക്ടറാണ്. കീർത്തനയാവട്ടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയും. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളാണ് ഇരുവരും.

Advertisment

സീ കേരളത്തിലെ കബനി എന്ന സീരിയലിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കബനി, പദ്മിനി എന്നീ കഥാപാത്രങ്ങളെയാണ് ഗോപികയും കീർത്തനയും അവതരിപ്പിച്ചത്. മുൻപ് 'അമ്മത്തൊട്ടിൽ' എന്ന സീരിയലിൽ ഗോപികയും 'മാംഗല്യം' എന്ന സീരിയലിൽ കീർത്തനയും അഭിനയിച്ചിരുന്നു.

ബിജു മേനോന്റെ 'ശിവം' എന്ന ചിത്രത്തിലായിരുന്നു ഗോപിക ആദ്യമായി അഭിനയിച്ചത്. ചിത്രത്തിൽ ബിജു മേനോന്റെ മകളുടെ വേഷമായിരുന്നു ഗോപികയ്ക്ക്. കീർത്തനയുടെ ആദ്യചിത്രം 'സീതാകല്യാണം' ആണ്. 'പാഠം ഒന്ന് ഒരു വിലാപം', 'സദാനന്ദന്റെ സമയം' എന്നീ ചിത്രങ്ങളിലും കീർത്തന അഭിനയിച്ചു. അതിനു ശേഷമാണ് ഗോപികയും കീർത്തനയും ഒന്നിച്ച് 'ബാലേട്ടനി'ൽ അഭിനയിക്കുന്നത്.

സാന്ത്വനം സീരിയലിൽ അഞ്ജലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയാണ് ഗോപിക ഇപ്പോൾ.

Read More Entertainment Stories Here

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: