/indian-express-malayalam/media/media_files/LkenazT4chOO85ehpY88.jpg)
ജനുവരി 28നാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും തമ്മിലുള്ള വിവാഹം. ജിപിയുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും ചേർന്നാണ് വിവാഹതീയതി വെളിപ്പെടുത്തിയിരിക്കുന്നത്. ഷോപ്പിംഗും വിവാഹ ഒരുക്കങ്ങളുമൊക്കെയായി തിരക്കിലാണ് ഇരുവരും.
വിവാഹം അൽപ്പം സ്പെഷലാക്കാനും ആഘോഷങ്ങൾക്ക് തങ്ങളുടേതായ ഒരു വ്യക്തിഗത ടച്ച് നൽകാനുമാണ് ജിപിയും ഗോപികയും ആഗ്രഹിക്കുന്നത്. വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ലോഗോയും തീം മ്യൂസിക്കും സ്പെഷൽ ഹാഷ് ടാഗും പുറത്തിരിക്കുകയാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെ ലോഗോയുടെയും തീം മ്യൂസിക്കിന്റെയും ഔദ്യോഗിക റിലീസും ജിപി നടത്തി.
"പ്രധാന ആഘോഷങ്ങൾ വരാനിരിക്കുകയാണ്. വിവാഹത്തിനായി ലോഗോ, തീം മ്യൂസിക്, ഹാഷ് ടാഗ് എന്നിവയും റെഡിയാണ്. #GPzGoPz #GGCelebrations ഈ ഹാഷ് ടാഗ് ഉപയോഗിച്ച് നിങ്ങൾക്കും ഞങ്ങളുടെ വിവാഹാഘോഷങ്ങളുടെ ഭാഗമാവാം," ജിപിയും ഗോപികയും പറയുന്നു.
"എനിക്ക് ഇതൊരു സിനിമ ഷൂട്ട് ചെയ്യുന്ന ഫീലാണ്.. റിലീസ് തീയതി എത്തി. ഇപ്പോൾ ഞങ്ങൾ ക്ഷണിക്കുന്നതിന്റെയും പ്രൊമോഷനുകളുടെയും ഘട്ടത്തിലാണ്. ആർട്ട് ഡിപ്പാർട്ട്മെന്റ് തിരക്കിലാണ്, ഫുഡ്, ട്രാവൽ, കോസ്റ്റ്യൂം, ജ്വല്ലറി, ക്യാമറ ഡിപ്പാർട്ട്മെന്റ് എന്നു തുടങ്ങി ശരിക്കും ഒരു പടം ഉണ്ടാക്കുന്ന ഫീലാണ്. ഇതിലെ വ്യത്യാസം ഫാമിലിയുമായി ചേർന്നാണ് നമ്മളിതെല്ലാം ചെയ്യുന്നത് എന്നാണ്. ഒരുപാട് കോർഡിനേഷൻ പരിപാടികളൊക്കെയുണ്ടെങ്കിലും ഞാനിത് ആസ്വദിക്കുന്നുണ്ട്," എന്നാണ് ജിപി പറയുന്നത്.
കുടുംബത്തോടൊപ്പമുള്ള ഇത്തരം ഒത്തുച്ചേരലുകൾ താനേറെ ആസ്വദിക്കുകയാണെന്നും ജിപി പറയുന്നു. "ഗോപികയ്ക്ക് എല്ലാ ഫണ്ണിന്റെയും ഭാഗമാവാൻ പറ്റുന്നില്ല. ഷൂട്ടിംഗ് ഷെഡ്യൂളിന്റെ ഇടയിൽ നിന്നും സമയം കിട്ടുമ്പോൾ ഓടി വന്നു പോവുകയാണ് പാവം. എന്നാൽ, ഞാനെന്റെ മലയാള സിനിമകളും തെലുങ്കു ചിത്രങ്ങളുമെല്ലാം നിർത്തിവച്ച് ആത്മാർത്ഥമായി ഇതിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടു പോവുകയാണ്." സാന്ത്വനം ഷൂട്ടിംഗും ഷോപ്പിംഗും മാനേജ് ചെയ്യുന്ന തിരക്കിലാണ് താനെന്നാണ് ഗോപിക പറയുന്നത്.
Read More Entertainment Stories Here
- Animal OTT: തിയേറ്ററിൽ കണ്ടതിലും 8 മിനിറ്റ് അധികം; രൺബീറിന്റെ അനിമൽ ഒടിടിയിലേക്ക്
- മലൈക്കോട്ടൈ എവിടെയാണ് എന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us