scorecardresearch

കല്യാണമിങ്ങെത്തി; വിവാഹതീയതി പ്രഖ്യാപിച്ച് ജിപിയും ഗോപികയും

തന്റെയും ഗോപികയുടെയും വിവാഹതീയതി വെളിപ്പെടുത്തുകയാണ് ജിപി

തന്റെയും ഗോപികയുടെയും വിവാഹതീയതി വെളിപ്പെടുത്തുകയാണ് ജിപി

author-image
Television Desk
New Update
GP Gopika Wedding Date

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു എന്ന വാർത്ത തന്നെ ആരാധകരെ സംബന്ധിച്ച് സർപ്രൈസായിരുന്നു. സാന്ത്വനം അഞ്ജലിയെ ജിപി സ്വന്തമാക്കി എന്ന വാർത്ത കൗതുകത്തോടെയാണ് താരത്തിന്റെ ആരാധകർ കേട്ടത്.  കഴിഞ്ഞ ദുർഗ്ഗാഷ്ടമി ദിനത്തിലായിരുന്നു എല്ലാവർക്കും സർപ്രൈസ് സമ്മാനിച്ചുകൊണ്ട് ഇരുവരുടെയും  വിവാഹനിശ്ചയചിത്രങ്ങൾ പുറത്തുവന്നത്. 

Advertisment

അന്നുമുതൽ, എപ്പോഴാണ് വിവാഹം എന്നറിയാനാണ് ഇരുവരുടെയും ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ, തന്റെയും ഗോപികയുടെയും വിവാഹതീയതി വെളിപ്പെടുത്തിരിക്കുകയാണ് ജിപി. ജനുവരി 28നാണ് ജിപിയും ഗോപികയും തമ്മിലുള്ള വിവാഹം. 

ജിപിയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇരുവരും വിവാഹതീയതി വെളിപ്പെടുത്തിയത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളും ഷോപ്പിംഗ് കാഴ്ചകളുമൊക്കെ വീഡിയോയിൽ കാണാം. 

 "എനിക്ക് ഇതൊരു സിനിമ ഷൂട്ട് ചെയ്യുന്ന ഫീലാണ്.. റിലീസ് തീയതി എത്തി. ഇപ്പോൾ ഞങ്ങൾ ക്ഷണിക്കുന്നതിന്റെയും പ്രൊമോഷനുകളുടെയും ഘട്ടത്തിലാണ്. ആർട്ട് ഡിപ്പാർട്ട്മെന്റ് തിരക്കിലാണ്,  ഫുഡ്, ട്രാവൽ, കോസ്റ്റ്യൂം, ജ്വല്ലറി,  ക്യാമറ ഡിപ്പാർട്ട്മെന്റ് എന്നു തുടങ്ങി ശരിക്കും ഒരു പടം ഉണ്ടാക്കുന്ന ഫീലാണ്. ഇതിലെ വ്യത്യാസം ഫാമിലിയുമായി ചേർന്നാണ് നമ്മളിതെല്ലാം ചെയ്യുന്നത് എന്നാണ്. ഒരുപാട് കോർഡിനേഷൻ പരിപാടികളൊക്കെയുണ്ടെങ്കിലും ഞാനിത് ആസ്വദിക്കുന്നുണ്ട്," എന്നാണ് ജിപി പറയുന്നത്.

കുടുംബത്തോടൊപ്പമുള്ള ഇത്തരം ഒത്തുച്ചേരലുകൾ താനേറെ ആസ്വദിക്കുകയാണെന്നും ജിപി പറയുന്നു. "ഗോപികയ്ക്ക് എല്ലാ ഫണ്ണിന്റെയും ഭാഗമാവാൻ പറ്റുന്നില്ല. ഷൂട്ടിംഗ് ഷെഡ്യൂളിന്റെ ഇടയിൽ നിന്നും സമയം കിട്ടുമ്പോൾ ഓടി വന്നു പോവുകയാണ് പാവം. എന്നാൽ, ഞാനെന്റെ മലയാള സിനിമകളും തെലുങ്കു ചിത്രങ്ങളുമെല്ലാം നിർത്തിവച്ച് ആത്മാർത്ഥമായി ഇതിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടു പോവുകയാണ്." 

ഷൂട്ടിംഗും ഷോപ്പിംഗും മാനേജ് ചെയ്യുന്ന തിരക്കിലാണ് താനെന്ന് ഗോപിക പറയുന്നു. വിവാഹത്തിനായി പ്രത്യേകം ഹാഷ്‌ടാഗും തീം മ്യൂസിക്കും ലോഗോയുമൊക്കെ  രൂപകൽപ്പന ചെയ്തിട്ടുമുണ്ട് ജിപി.

Advertisment



എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജിപി ഏറെ ശ്രദ്ധേയനാണ്.

ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി തിളങ്ങിയ ഗോപികയുടെ രണ്ടാം വരവ് മിനിസ്ക്രീനിലൂടെയായിരുന്നു. കബനി എന്ന സീരിയലിൽ ആയിരുന്നു തുടക്കം. പിന്നീടാണ് സാന്ത്വനത്തിലേക്ക് എത്തിയത്. ആയുർവേദ ഡോക്ടറാണ് ഗോപിക. കോഴിക്കോടാണ് സ്വദേശം.

Read More Entertainment Stories Here

Actress Actor Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: