/indian-express-malayalam/media/media_files/0QkIMydRF4vPcoOV7okV.jpg)
എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു അംബിക. ബാലതാരമായി സിനിമയിലെത്തിയ അംബിക 200 ലേറെ ദക്ഷിണേന്ത്യൻ സിനിമകളിലാണ് നായികയായി അഭിനയിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലെല്ലാം അംബിക അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, പ്രേംനസീർ, ജയൻ, വിജയകാന്ത്, എൻ ടി രാമറാവു, ചിരഞ്ജീവി, അബംരീഷ്, ശങ്കർ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമാലോകത്തെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായിരുന്നു ഒരുകാലത്ത് അംബിക.
മനസ്സിലിപ്പോഴും കുട്ടിത്തരവും ചുറുചുറുക്കും കാത്തുസൂക്ഷിക്കുന്ന ആളാണ് അംബിക. സോഷ്യൽ മീഡിയയിൽ അംബിക ഷെയർ ചെയ്തൊരു വീഡിയോ ഇതിനു അടിവരയിടും. "സില്ലിയാവുക എന്നാൽ അത്ര സില്ലിയല്ല അല്ലേ? ബാല്യകാല വിനോദം," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു ഗേറ്റിൽ കയറി നിന്ന് ഊഞ്ഞാലാടി കളിക്കുകയാണ് താരം.
"വാവാച്ചി വീഴല്ലേ," എന്നാണ് നടൻ സാജൻ സൂര്യയുടെ കമന്റ്. ആ കുട്ടിത്തം നിങ്ങളിൽ ഇപ്പോഴും ശേഷിക്കുന്നു, എന്നാണ് ആരാധകരുടെ കമന്റ്.
'സീത' എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അംബികയുടെ നായികയായിട്ടുള്ള അരങ്ങേറ്റം. നീലത്താമര, ലജ്ജാവതി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അംബിക ശ്രദ്ധ നേടി തുടങ്ങി. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച 'രാജാവിന്റെ മകൻ' അംബികയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്ത വേഷമാണ്. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ​ അംബികയുടെ അഡ്വക്കേറ്റ് നാൻസി എന്ന കഥാപാത്രവും ശ്രദ്ധേയമായി.
'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിൽ ലാലിനേക്കാൾ പ്രതിഫലം കൈപ്പറ്റിയത് അംബികയായിരുന്നു. അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കും താരമൂല്യവുമുള്ള നായികയാണ് അംബിക. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും മാറി മാറി സിനിമകള്‍ ചെയ്യുന്ന നടി.
അംബിക മാത്രമല്ല, ഇളയ സഹോദരി രാധയും സിനിമാപ്രേമികൾക്ക് സുപരിചിതയാണ്. വളരെ കുറച്ച് മലയാളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾ മറക്കാത്തൊരു മുഖമാണ് രാധയുടേത്. ദക്ഷിണേന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന ഈ സഹോദരിമാർ ചേർന്ന് 'എ ആർ എസ് സ്റ്റുഡിയോസ്' എന്ന പേരിൽ ഒരു മൂവി സ്റ്റുഡിയോയും നടത്തിയിരുന്നു, 2013ൽ 'എ ആർ എസ് സ്റ്റുഡിയോ' അവർ ഒരു ഹോട്ടൽ സമുച്ചയമാക്കി മാറ്റി.
അഭിനയത്തിനു പുറമെ നിർമ്മാണത്തിലും പാട്ടെഴുത്തിലും കൂടി അംബിക കൈവച്ചിട്ടുണ്ട്. 'അയിത്തം' എന്ന സിനിമയുടെ നിർമ്മാതാവു കൂടിയാണ് അംബിക. 2014 ൽ ഒരു മലയാള ചലച്ചിത്രത്തിനു പാട്ടെഴുതുകയും ചെയ്തു. നിരവധി ടെലിവിഷൻ സീരിയലുകളിലും അംബിക അഭിനയിച്ചിട്ടുണ്ട്.
Read More Entertainment Stories Here
- ഒരാൾ അമ്മയെ പോലെ തന്നെ!; ക്രിസ്മസ് ആഘോഷചിത്രങ്ങളുമായി മാധവി
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
- ഛായാഗ്രാഹകൻ ജോമോൻ വിവാഹിതനായി; ബോളിവുഡിൽ നിന്നും ആശംസകളുമായി രൺവീർ സിംഗ്
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിന്റെ സഹതാരം
- ഇങ്ങനൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, വീട്ടിലോട്ട് വാ, വിവരം അറിയും; പൃഥ്വിയോട് സുപ്രിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us