/indian-express-malayalam/media/media_files/l6hQBnL1tJqLsJnpkvdp.jpg)
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജ് കാത്തു മുഷിഞ്ഞ യാത്രക്കാർക്കായി സർപ്രൈസ് പെർഫോമൻസ് കാഴ്ച വച്ച് ഡ്രംസ് മാന്ത്രികൻ ശിവമണി. ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാര്‍ ലഗേജ് വരുന്നതിമായി ഏതാണ്ട് 40 മിനിറ്റോളം കണ്‍വേയര്‍ ബെല്‍റ്റിനടുത്ത് കാത്തുനില്‍ക്കേണ്ടി വന്നു. കാത്തുനിന്നു മടുത്തുതുടങ്ങിയ യാത്രക്കാർക്കിടയിൽ നിന്നും കയ്യിലൊരു ഡ്രംസ്റ്റിക്കുമായി ശിവമണി കൺവേയർ ബെൽറ്റിനരികിലേക്കു നടന്നു.
ഡ്രം സ്റ്റിക്ക് റെയിലിങ്ങിൽ അടിച്ച് ബോംബെ എന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതം നൽകിയ 'ഹമ്മാ ഹമ്മാ ഹമ്മ ഹമ്മ ഹമ്മ' എന്ന ഗാനം പാടി കൊണ്ടായിരുന്നു ശിവമണിയുടെ പ്രകടനം. യാത്രക്കാരിൽ ആരോ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ എക്സിൽ പ്രചരിക്കുന്നത്. 17 സെക്കന്റോളം ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
#Kerala- कोच्चि हवाई अड्डे पर तालवादक शिवमणि ने बजाई "हम्मा-हम्मा" धुन.
— Abcnews.media (@abcnewsmedia) January 18, 2024
.
.#Sivamani#Kochi#Percussionist#Airport#KochiAirport#Viral#abcnewsmediapic.twitter.com/XkOkKVObZl
ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ പരിപാടികള്‍ നടത്തിയിട്ടുള്ളയാളാണ് ശിവമണി. റോജ, താല്‍, ലഗാന്‍, ദില്‍സെ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ഡ്രംസ് വായിച്ചിട്ടുള്ളത് ശിവമണിയാണ്. 2019-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.
ഇന്ത്യയിലും വിദേശത്തുമെല്ലാം ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുള്ള മേളവിദഗ്ധനാണ് ശിവമണി. ഡ്രംസിൽ മാത്രമല്ല, ഉടുക്ക്, കഞ്ചിറ, ദർബുക തുടങ്ങിയ വാദ്യോപകരണങ്ങളിലും ശിവമണി കഴിവു തെളിയിച്ചിട്ടുണ്ട്. 2019ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഐ.പി.എൽ. മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ചിയർ ലീഡിംഗ് ടീമിന്റെ ഭാഗമാണ് ശിവമണി.
പതിനൊന്നാം വയസ്സിൽ സംഗീത ജീവിതം തുടങ്ങിയ ശിവമണി തന്റെ 'ഗോഡ്‌ഫാദർ' ആയി കണക്കാക്കുന്നത് എസ്.പി. ബാലസുബ്രമണ്യത്തെയാണ്.
Read More Entertainment Stories Here
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
- Neru OTT: 'നേര്' ഒടിടിയിലേക്ക്
- മലയാളത്തിൽ നിന്നും ആരും പങ്കെടുക്കാത്തൊരു ചർച്ച, കൈയ്യടി കിട്ടിയത് മമ്മൂട്ടിക്ക്; വീഡിയോ
- ഊഞ്ഞാലാ ഊഞ്ഞാലാ, കുസൃതിയുമായി അംബിക; വാവാച്ചി വീഴല്ലേ എന്ന് ആരാധകർ
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിന്റെ സഹതാരം
- ഇങ്ങനൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, വീട്ടിലോട്ട് വാ, വിവരം അറിയും; പൃഥ്വിയോട് സുപ്രിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.